ആരാധകര്‍ ഏറെ ആകാംക്ഷയോടെ കാത്തിരിക്കുന്ന വിജയ് ചിത്രം ‘വാരിസി’ലെ പുതിയ ഗാനം പുറത്തിറങ്ങി. ചിത്രത്തിലെ രണ്ടാമത്തെ ഗാനമാണ് ഇന്ന് പുറത്തിറങ്ങിയത്. തമിഴ് താരം ചിമ്പു പാടിയ ‘തീ ദളപതി’ എന്ന് തുടങ്ങുന്ന ഗാനമാണ് ടീ സീരീസിന്റെ യൂ ട്യൂബ് ചാനലിലൂടെ പുറത്ത് വന്നത്. ഗാനരംഗത്തില്‍ ചിമ്പുവെത്തുന്നുമുണ്ട്.
സംഗീത സംവിധായകന് എസ്. തമനും സംവിധായകന് വംശി പെഡിപ്പള്ളിയും ഗാനരംഗങ്ങളില്‍ വരുന്നുണ്ട്. വിവേക് ആണ് ഗാനത്തിന് വരികളെഴുതിയത്. വിജയ് ആലപിച്ച രഞ്ജിതമേ എന്ന് തുടങ്ങുന്ന ഗാനമാണ് വാരിസിലേതായി ആദ്യം പുറത്തിറങ്ങിയത്. വന്‍ ഹിറ്റായി മാറിയ ഗാനം 80 മില്യണ്‍ ആളുകളാണ് യൂ ട്യൂബില്‍ കണ്ടത്. ഇന്ന് പുറത്തിറങ്ങിയ ‘തീ ദളപതി’ ഗാനം ഒരു മണിക്കൂറ് കൊണ്ട് ഒരു മില്യണ്‍ കാഴ്ചക്കാരെ സ്വന്തമാക്കി ട്രെന്‍ഡിങിലാണ്.
വിജയും രശ്മിക മന്ദാനയും ആദ്യമായി ഒന്നിക്കുന്ന ചിത്രമാണ് വാരിസ്. ചിത്രം അടുത്ത വര്‍ഷം പൊങ്കല്‍ നാളിലായിരിക്കും തിയറ്ററുകളില്‍ റിലീസ് ചെയ്യുക. ശ്രീ വെങ്കിടേശ്വര ക്രിയേഷന്‍സിന്റെ ബാനറില്‍ ദില്‍ രാജു നിര്‍മ്മിക്കുന്ന വാരിസുവില്‍ പ്രഭു, ശരത്കുമാര്, ശ്രീകാന്ത്, ഷാം, ജയസുധ, ഖുശ്ബു, സംഗീത കൃഷ്, സംയുക്ത കാര്‍ത്തിക്, പ്രകാശ് രാജ്, എസ് ജെ സൂര്യ, യോഗി ബാബു എന്നിവരും പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിക്കുന്നു.
ബി ഗ്രേഡ് സിനിമകളിലൂടെ തരംഗം സൃഷ്ടിച്ച ഷക്കീല ഇന്ന് തമിഴ് ഷോകളിലൂടെ പ്രേക്ഷകർക്ക് പ്രിയങ്കരിയായി മാറിയിരിക്കുകയാണ്. തന്റെ കഴിഞ്ഞ കാലത്തെക്കുറിച്ച്…
സിനിമയുടേയും സീരിയിലന്റേയും ലോകം പ്രേക്ഷകരെ സംബന്ധിച്ച് നോക്കുമ്പോൾ ഗ്ലാമറിന്റെ ലോകമാണ്. എന്നാല്‍ പക്ഷെ പലപ്പോഴും ക്യാമറയ്ക്ക് പിന്നിലെ ലോകം അത്ര…
മലയാളത്തിലെ സമ്പന്നരായ താരങ്ങളിൽ മുൻപന്തിയിൽ തന്നെയുള്ള ആളാണ് നടനും സംവിധായകനും നിർമാതാവും ഗായകനും ഒക്കെയായ പൃഥിരാജ് സുകുമാരൻ. സിനിമാ പാരമ്പര്യമുള്ള…
ബിഗ് ബോസ് മലയാളം സീസൺ 6 ൽ പ്യുവർ സോൾ, ജന്റിൽ മാൻ ഇമേജ് ലഭിച്ചയാളാണ് അർജുൻ ശ്യാമ .…
മലയാള സിനിമയിലെ മികച്ച അഭിനേത്രിയാണ് പാർവതി തിരുവോത്ത്. ചുരുങ്ങിയ കാലത്തിനുള്ളിലാണ് അഭിനയ പ്രാധാന്യമുള്ള വേഷങ്ങൾ പാർവതിയെ തേടിയെത്തിയത്. എന്നാൽ ഇപ്പോൾ…
ബിഗ് ബോസ് മലയാളം സീസണ് 6 അവസാനിച്ചുവെങ്കിലും പങ്കെടുത്ത മത്സരാർത്ഥികളുടെ ബന്ധപ്പെട്ട ചർച്ചകൾ അവസാനിക്കുന്നില്ല. ഷോയ്ക്കകത്തു ചർച്ചയായ ജാസ്മിനുമായി ബന്ധപ്പെട്ട…