35 ദിവസങ്ങള്‍ ‘വര്‍ഷങ്ങള്‍ക്കുശേഷം’ തിയ്യേറ്ററില്‍!! ‘സൗഹൃദത്തിന്റെ വിജയം’ ആഘോഷിച്ച് വിശാഖ് സുബ്രഹ്‌മണ്യം

Follow Us :

വിഷു റിലീസായെത്തിയ വിനീത് ശ്രീനിവാസന്റെ ‘വര്‍ഷങ്ങള്‍ക്കുശേഷം’ എന്ന ചിത്രം തിയ്യേറ്ററില്‍ മികച്ച പ്രതികരണമാണ് നേടുന്നത്. പ്രണവ് മോഹന്‍ലാലും ധ്യാന്‍ ശ്രീനിവാസനും അജു വര്‍ഗീസും നിവിന്‍ പോളിയുമാണ് ചിത്രത്തില്‍ പ്രധാന വേഷങ്ങളിലെത്തിയത്. സിനിമാ താരം നിതിന്‍ മോളിയായിട്ടാണ് ചിത്രത്തില്‍ നിവിന്‍ പോളി എത്തിയത്.

ഇപ്പോഴിതാ ചിത്രത്തിന്റെ ബോക്‌സോഫീസ് വിജയം ആഘോഷമാക്കിയിരിക്കുകയാണ് അണിയറപ്രവര്‍ത്തകര്‍. തിയ്യേറ്ററില്‍ വിജയകരമായി അഞ്ച് ആഴ്ചകള്‍ പിന്നിട്ടിരിക്കുകയാണ് ചിത്രം. വിജയകരമായ 35 ദിവസങ്ങള്‍ തിയേറ്ററില്‍ പിന്നിട്ട സന്തോഷമാണ് നിര്‍മ്മാതാവ് വിശാഖ് സുബ്രഹ്‌മണ്യം പങ്കുവച്ചത്. ചിത്രത്തിന്റെ വിജയത്തിനെ ‘സൗഹൃദത്തിന്റെ വിജയം’ എന്നാണ് വിശാഖ് വിശേഷിപ്പിക്കുന്നത്.

ഒരാഴ്ച കൊണ്ട് ചിത്രം 50 കോടി ക്ലബ്ബില്‍ ഇടംപിടിച്ചിരുന്നു. എപ്രില്‍ 11 ന് ആണ് സിനിമ തിയറ്ററുകളില്‍ എത്തിയത്. അമൃത് രാംനാഥാണ് ചിത്രത്തിലെ ഗാനങ്ങള്‍ ഒരുക്കിയത്. ഛായാഗ്രഹണം വിശ്വജിത്ത്. എഡിറ്റംഗ് രഞ്ജന്‍ എബ്രഹം, ആര്‍ട്ട് ഡയറക്ടര്‍ നിമേഷ് താനൂര്‍. കോസ്റ്റ്യൂം ദിവ്യ ജോര്‍ജ്, മേക്കപ്പ് റോണക്‌സ് സേവ്യര്‍. പ്രൊഡക്ഷന്‍ കണ്‍ട്രോളര്‍ സജീവ് ചന്തിരൂര്‍, ചീഫ് അസോസിയേറ്റ് ഡയറക്ടര്‍ അഭയ് വാര്യര്‍, ഫിനാന്‍സ് കണ്‍ട്രോളര്‍ വിജേഷ് രവി, ടിന്‍സണ്‍ തോമസ്, സ്റ്റില്‍സ് ബിജിത്ത് എന്നിവരാണ് മറ്റ് അണിയറപ്രവര്‍ത്തകര്‍.