വിഷു റിലീസായെത്തിയ വിനീത് ശ്രീനിവാസന്റെ ‘വര്‍ഷങ്ങള്‍ക്കുശേഷം’ എന്ന ചിത്രം തിയ്യേറ്ററില്‍ മികച്ച പ്രതികരണമാണ് നേടുന്നത്. പ്രണവ് മോഹന്‍ലാലും ധ്യാന്‍ ശ്രീനിവാസനും അജു വര്‍ഗീസും നിവിന്‍ പോളിയുമാണ് ചിത്രത്തില്‍ പ്രധാന വേഷങ്ങളിലെത്തിയത്. സിനിമാ താരം നിതിന്‍ മോളിയായിട്ടാണ് ചിത്രത്തില്‍ നിവിന്‍ പോളി എത്തിയത്.
ഇപ്പോഴിതാ ചിത്രത്തിന്റെ ബോക്സോഫീസ് വിജയം ആഘോഷമാക്കിയിരിക്കുകയാണ് അണിയറപ്രവര്‍ത്തകര്‍. തിയ്യേറ്ററില്‍ വിജയകരമായി അഞ്ച് ആഴ്ചകള്‍ പിന്നിട്ടിരിക്കുകയാണ് ചിത്രം. വിജയകരമായ 35 ദിവസങ്ങള്‍ തിയേറ്ററില്‍ പിന്നിട്ട സന്തോഷമാണ് നിര്‍മ്മാതാവ് വിശാഖ് സുബ്രഹ്മണ്യം പങ്കുവച്ചത്. ചിത്രത്തിന്റെ വിജയത്തിനെ ‘സൗഹൃദത്തിന്റെ വിജയം’ എന്നാണ് വിശാഖ് വിശേഷിപ്പിക്കുന്നത്.
ഒരാഴ്ച കൊണ്ട് ചിത്രം 50 കോടി ക്ലബ്ബില്‍ ഇടംപിടിച്ചിരുന്നു. എപ്രില്‍ 11 ന് ആണ് സിനിമ തിയറ്ററുകളില്‍ എത്തിയത്. അമൃത് രാംനാഥാണ് ചിത്രത്തിലെ ഗാനങ്ങള്‍ ഒരുക്കിയത്. ഛായാഗ്രഹണം വിശ്വജിത്ത്. എഡിറ്റംഗ് രഞ്ജന്‍ എബ്രഹം, ആര്‍ട്ട് ഡയറക്ടര്‍ നിമേഷ് താനൂര്‍. കോസ്റ്റ്യൂം ദിവ്യ ജോര്‍ജ്, മേക്കപ്പ് റോണക്സ് സേവ്യര്‍. പ്രൊഡക്ഷന്‍ കണ്ട്രോളര് സജീവ് ചന്തിരൂര്‍, ചീഫ് അസോസിയേറ്റ് ഡയറക്ടര്‍ അഭയ് വാര്യര്‍, ഫിനാന്‍സ് കണ്ട്രോളര് വിജേഷ് രവി, ടിന്‍സണ്‍ തോമസ്, സ്റ്റില്‍സ് ബിജിത്ത് എന്നിവരാണ് മറ്റ് അണിയറപ്രവര്‍ത്തകര്‍.
തെങ്കാശി : കേരളാ അതിർത്തിയോട് ചേർന്ന് തമിഴ്നാട്ടിൽ സ്ഥിതിചെയ്യുന്ന വിനോദ് സഞ്ചാര കേന്ദ്രമായ കുറ്റാലത്ത് സ്വകാര്യ ഹോട്ടലിൽ പെൺ വാണിഭ…
ബി ഗ്രേഡ് സിനിമകളിലൂടെ തരംഗം സൃഷ്ടിച്ച ഷക്കീല ഇന്ന് തമിഴ് ഷോകളിലൂടെ പ്രേക്ഷകർക്ക് പ്രിയങ്കരിയായി മാറിയിരിക്കുകയാണ്. തന്റെ കഴിഞ്ഞ കാലത്തെക്കുറിച്ച്…
സിനിമയുടേയും സീരിയിലന്റേയും ലോകം പ്രേക്ഷകരെ സംബന്ധിച്ച് നോക്കുമ്പോൾ ഗ്ലാമറിന്റെ ലോകമാണ്. എന്നാല്‍ പക്ഷെ പലപ്പോഴും ക്യാമറയ്ക്ക് പിന്നിലെ ലോകം അത്ര…
മലയാളത്തിലെ സമ്പന്നരായ താരങ്ങളിൽ മുൻപന്തിയിൽ തന്നെയുള്ള ആളാണ് നടനും സംവിധായകനും നിർമാതാവും ഗായകനും ഒക്കെയായ പൃഥിരാജ് സുകുമാരൻ. സിനിമാ പാരമ്പര്യമുള്ള…
ബിഗ് ബോസ് മലയാളം സീസൺ 6 ൽ പ്യുവർ സോൾ, ജന്റിൽ മാൻ ഇമേജ് ലഭിച്ചയാളാണ് അർജുൻ ശ്യാമ .…
മലയാള സിനിമയിലെ മികച്ച അഭിനേത്രിയാണ് പാർവതി തിരുവോത്ത്. ചുരുങ്ങിയ കാലത്തിനുള്ളിലാണ് അഭിനയ പ്രാധാന്യമുള്ള വേഷങ്ങൾ പാർവതിയെ തേടിയെത്തിയത്. എന്നാൽ ഇപ്പോൾ…