തെലുങ്ക് യുവ സൂപ്പര്‍താരം വരുണ്‍ തേജും നടി ലാവണ്യ ത്രിപാഠിയും വിവാഹിതരായി. മെഗാസ്റ്റാര്‍ ചിരഞ്ജീവിയുടെ സഹോദരന് നാഗേന്ദ്ര ബാബുവിന്റെ മകനാണ് വരുണ്‍ തേജ്. ഇറ്റലിയിലെ ടസ്കാനിയയില്‍ വെച്ചായിരുന്നു താരവിവാഹം. കുടുംബാംഗങ്ങളും അടുത്ത സുഹൃത്തുക്കളും മാത്രം പങ്കെടുത്ത ചടങ്ങായിരുന്നു വിവാഹം. സൂപ്പര്‍താരങ്ങളായ ചിരഞ്ജീവി, പവന് കല്യാണ്‍, അല്ലു അര്ജുന് രാംചരന്‍ സായി ധരം തേജ് പഞ്ചാ വൈഷ്ണവ് തേജ് തുടങ്ങിയ താരങ്ങള്‍ വിവാഹത്തില്‍ പങ്കെടുത്തു.
നവംബര്‍ അഞ്ചിന് ഹൈദരാബാദിലാണ് വിവാഹ വിരുന്ന് നടക്കുന്നത്. ‘മിസ്റ്റര്‍’ എന്ന 2017ല്‍ പുറത്തിറങ്ങിയ ചിത്രത്തില്‍ വരുണും ലാവണ്യയും ഒരുമിച്ച് അഭിനയിച്ചിരുന്നു. അന്ന് മുതല്‍ ഇരുവരും പ്രണയത്തിലായിരുന്നു. ഹൈദരാബാദില്‍ നടക്കുന്ന വിവാഹ വിരുന്നില്‍ സിനിമാ-രാഷ്ട്രീയ രംഗത്തെ പ്രമുഖര്‍ പങ്കെടുക്കും. ഇരുവരുടെയും വിവാഹചിത്രങ്ങള്‍ സമൂഹ മാധ്യമങ്ങളില്‍ വൈറലായിരിക്കുകയാണ്.
ഒരു കാലത്ത് മലയാളികളുടെ പ്രിയങ്കരനായ നടൻ ആയിരുന്നു റഹുമാൻ, ഇപ്പോളിതാ അദ്ദേഹത്തിന്റെ അതേപാതയിലൂടെ മകൾ അലീഷ സിനിമയിലേക്ക് എത്തുകയാണ്, ഇപ്പോൾ…
ഭാഷയുടേയും ദേശത്തിന്റേയും അതിര് വരമ്പുകളില്ലാതെ എല്ലാ സിനിമാ ഇന്‍ഡസ്ട്രികളിലും നിലനില്‍ക്കുന്ന ഒന്നാണ് കാസ്റ്റിംഗ് കൗച്ച്. പല മുന്‍നിര താരങ്ങള്‍ പോലും…
എൻഗേജ് മെന്റ് കഴിഞ്ഞിട്ടില്ലെന്നും ബിഗ് ബോസ് ഷോ കഴിന്നതിനു ശേഷം നോക്കിയിട്ട് തീരുമാനിക്കാനായിരുന്നു പ്ലാനെന്നു ആവർത്തിക്കുകയാണ് ജാസ്മിൻ ജാഫർ .…
തെന്നിന്ത്യന്‍ സിനിമയ്ക്ക് ഏറ്റവും പ്രിയപ്പെട്ട നടി വരലക്ഷ്മി ശരത്കുമാര് വിവാഹിതയാവുകയാണ്. പ്രധാനമന്ത്രി മോദി മുതല്‍ രജനികാന്ത്, കമല്ഹാസന് എന്നിങ്ങനെ പ്രമുഖരായ…
മലയാളത്തിലൂടെ വെള്ളിത്തിരയിൽ അരങ്ങേറിയെങ്കിലും മലയാളത്തിൽ കുറച്ച് സിനിമകളിൽ മാത്രമേ നടി നയൻതാര അഭിനയിച്ചിട്ടുമുള്ളൂ. നയൻതാരയും നിവിൻ പോളിയും ആദ്യമായി മലയാളത്തിൽ…
ബാലയ്യ എന്ന വിളിപ്പേരുള്ള നടൻ നന്ദമൂരി ബാലകൃഷ്ണ വിവാദങ്ങളിലെ നിറസാന്നിധ്യമാണ്. ഗുരുതരമായ ആരോപണങ്ങൾ ബാലയ്യയ്ക്കെതിരെ ഉണ്ടാവാറുണ്ട്. മികകപ്പോഴും സഹപ്രവർത്തകർക്കും ജീവനക്കാർക്കുമൊക്കെ…