പാമ്പുകളുടെ ലോകത്ത് നിന്ന് സിനിമയിലേക്ക്, വാവ സുരേഷ് കേന്ദ്ര കഥാപാത്രം; പ്രകൃതിസ്നേഹിയുടെ കഥ പറയുന്ന കാളാമുണ്ടൻ

വാവ സുരേഷിനെ കേന്ദ്ര കഥാപാത്രമാക്കി കലാധരൻ സംവിധാനം ചെയ്യുന്ന കാളാമുണ്ടൻ എന്ന സിനിമയുടെ പൂജ തിരുവനന്തപുരം വൈലോപ്പിള്ളി സംസ്കൃത ഭവനിൽ നടന്നു. ഗ്രാനി എന്ന ചിത്രത്തിന് ശേഷം സംവിധാനം ചെയ്യുന്ന ചിത്രമാണിത്. പ്രദീപ് പണിക്കർ രചന നിർവഹിക്കുന്നു. ഗാനരചന സംവിധായകൻ കലാധരൻ നിർവഹിക്കുന്നു. ഗാനങ്ങൾക്ക് സംഗീതം നൽകുന്നത് എം ജയചന്ദ്രൻ. ശ്രീനന്ദനം ഫിലിംസിന്റെ ബാനറിൽ കെ നന്ദകുമാർ ആണ് ചിത്രം നിർമ്മിക്കുന്നത്.

ശ്രീ നന്ദനം ഫിലിംസിന്റെ മറ്റ് രണ്ട് ചിത്രങ്ങൾ കൂടി അണിയറയിൽ ഒരുങ്ങുകയാണ്. പ്രശസ്ത ഗാനരചയിതാവായ കെ ജയകുമാർ ഐ എ എസ്, കവിയും ഗാനരചയിതാവുമായ പ്രഭാവർമ്മ എന്നിവർ ചേർന്ന് ഭദ്രദീപം തെളിയിച്ചു. ഗാനരചയിതാവായ കെ ജയകുമാർ ഐ എ എസ് സ്വിച്ച് ഓൺ കർമ്മം നിർവഹിച്ചു. നവംബർ മാസം ആദ്യം മുതൽ തിരുവനന്തപുരത്ത് ഷൂട്ടിംഗ് ആരംഭിക്കുന്നു.

പ്രകൃതിസ്നേഹിയായ ഒരു മനുഷ്യന്റെ ജീവിതത്തിലെ പുരസ്കാരങ്ങളും തിരസ്കാരങ്ങളും ഇടകലർന്ന കഥയാണ് ചിത്രം പറയുന്നത്. കലാ സംവിധാനം അജയൻ അമ്പലത്തറ. മേക്കപ്പ് ലാൽ കരമന. ചീഫ് അസോസിയേറ്റ് ഡയറക്ടർ രാജേഷ് അടൂർ. പ്രൊഡക്ഷൻ കൺട്രോളർ രാജേഷ് തിലകം.സ്റ്റിൽസ് വിനയൻ സി എസ്. പി ആർ ഒ എം കെ ഷെജിൻ.

Gargi

Recent Posts

വിവാഹം കഴിഞ്ഞു ഭർത്താവിന്റെ ആഗ്രഹപ്രകാരം അഭിനയിച്ചു! സിനിമയിൽ ഇല്ലാത്ത ആ നിബന്ധന തീരുമാനിച്ച ആർട്ടിസ്റ്റ് താൻമാത്രം; കെ ആർ വിജയ

തെന്നിന്ത്യൻ സിനിമാ രം​ഗത്ത് ഒരു കാലത്തെ താര റാണിയായിരുന്നു നടി കെ ആർ വിജയ, ഇപ്പോഴിതാ തന്റെ കരിയറിലെയും, വ്യക്തി …

11 mins ago

ഗദ ഭീമന്റെ കൈയിൽ കിട്ടിയാൽ എങ്ങനെയാകും അതാണ് മമ്മൂക്കയുടെ കൈയിൽ ആ സിനിമ കിട്ടിയപ്പോൾ; റോണി ഡേവിഡ്

ലാൽ ജോസ് സംവിധാനം ചെയ്യ്ത അയാളും ഞാനും എന്ന ചിത്രത്തിലൂടെ ആണ് റോണി ഡേവിഡ് സിനിമ രംഗത്തേക് എത്തിയത്, എന്നാൽ…

1 hour ago

ഡോക്ടർ ആയി ജോലി ചെയ്യുന്നതിനിടെയാണ് എലിസബത്ത് ലോം​ഗ് ലീവ് എടുത്ത് യാത്ര പോയത്

ശരിക്കും ഡോക്ടറാണോ, ജോലി ഒന്നുമില്ലേ, തെണ്ടിത്തിരിമഞ്ഞൻ നടന്നാൽ മത്തിയോ എന്നൊക്കെയാണീ എലിസബത്ത് ഉദയൻനേരിടേണ്ടി വരുന്ന ചോദ്യങ്ങൾ. നടൻ ബാലയുടെ ഭാര്യയെന്ന…

1 hour ago

കുഞ്ഞതിഥിയെ വരവേൽക്കാൻ ഒരുങ്ങി സോനാക്ഷി സിൻഹ

ബോളിവുഡ് നടി സൊനാക്ഷി സിന്‍ഹയുടെ വിവാഹവുമായി ബന്ധപ്പെട്ട വാര്‍ത്തകളാണ് കുറച്ച് ദിവസങ്ങളായി തെന്നിന്ത്യൻ മാധ്യമങ്ങളിലടക്കം പ്രചരിക്കുന്നത്. എന്നാല്‍ നവദമ്പതികളായ സൊനാക്ഷിയും…

1 hour ago

അവളോട് പറയാൻ വേണ്ടി തിരിയുമ്പോൾ ആയിരിക്കും അവൾ വീട്ടിൽ ഇല്ലായെന്ന് ഞാൻ ഓർക്കുന്നത്, കാളിദാസ്

മലയാളത്തിൽ സജീവമല്ലയെങ്കിൽ പോലും തമിഴകത്ത് മികച്ച സിനിമകളുമായി കരിയറിൽ മുന്നേറുകയാണ് നടൻ കാളിദാസ് ജയറാം. റായൻ ആണ് കാളിദാസിന്റെ പുതിയ…

1 hour ago

അമല പോളിനെതിരെ ആരോപണവുമായി ഹേമ രംഗത്ത്

വിവാദങ്ങളിൽ നിന്നേല്ലാം അകന്ന് കുടുംബസമേതം സന്തോഷകരമായ ജീവിതം നയിക്കുകയാണ് അമല പോൾ. ഇപ്പോൾ താരത്തിനെതിരെ ഗുരുതരമായ ഒരു ആരോപണമാണ് പുറത്തുവന്നിരിക്കുന്നത്.…

2 hours ago