”ഇനി ഇതില്‍ വേറെ പറച്ചിലില്ലെട്ടാ…’ ; വ്യത്യസ്തമായൊരു റിലീസ് പ്രഖ്യാപനവുമായി ‘വെടിക്കെട്ട്’ ടീം

തിരക്കഥാകൃത്തുക്കളും കുടുംബ പ്രേക്ഷകരുടെ പ്രിയതാരങ്ങളുമായ ബിബിന്‍ ജോര്‍ജും വിഷ്ണു ഉണ്ണികൃഷ്ണനും ആദ്യമായി സംവിധാന രംഗത്തേക്ക് ചുവടുവെക്കുന്ന ചിത്രമാണ് ‘വെടിക്കെട്ട്’. ബാദുഷാ സിനിമാസിന്റേയും ഗോകുലം മൂവീസിന്റേയും ബാനറുകളില്‍ ഗോകുലം ഗോപാലന്‍, എന്‍. എം ബാദുഷ, ഷിനോയ് മാത്യൂ എന്നിവര്‍ ചേര്‍ന്ന് നിര്‍മ്മിക്കുന്ന ചിത്രം ഫെബ്രുവരി 3 മുതല്‍ തിയറ്ററുകളിലെത്തും. ചിത്രത്തിന്റെ റിലീസ് ഡേറ്റ് ലീക്കായതിനെ തുടര്‍ന്ന് നിര്‍മ്മാതാക്കളും സംവിധായകരും തമ്മിലടിയായ രസകരമായ വീഡിയോ ആണ് പുറത്ത് വിട്ടിരിക്കുന്നത്.

വിഷ്ണു ഉണ്ണികൃഷ്ണനും ബിബിന്‍ ജോര്‍ജും ചേര്‍ന്നാണ് ചിത്രത്തിനായി തിരക്കഥ ഒരുക്കിയിരിക്കുന്നത്. ചിത്രത്തിലെ കേന്ദ്ര കഥാപാത്രങ്ങളെ അവതരിപ്പിച്ചിരിക്കുന്നതും ഇവര്‍ തന്നെയാണ്. പുതുമുഖ താരം ഐശ്യര്യ അനില്‍കുമാറാണ് നായിക. ഇവര്‍ക്ക് പുറമെ ഇരുന്നൂറോളം പുതുമുഖ താരങ്ങളും ചിത്രത്തില്‍ അണിനിരക്കുന്നുണ്ട്. നാളിതുവരെ നാം കണ്ടതില്‍ വച്ച് തികച്ചും വ്യത്യസ്തമായ രൂപത്തിലും ഭാവത്തിലുമാണ് വിഷ്ണുവും ബിബിനും ചിത്രത്തില്‍ പ്രത്യക്ഷപ്പെടുന്നത്. വി.സി പ്രവീണ്‍, ബൈജു ഗോപാലന്‍, ജിയോ ജോസഫ്, ഹന്നാന്‍ മാരമുറ്റം എന്നിവരാണ് സഹനിര്‍മ്മാണം. ശ്രീ ഗോകുലം മൂവീസാണ് കേളത്തിലെ 130ഓളം തിയറ്ററുകളില്‍ ചിത്രം പ്രദര്‍ശനത്തിനെത്തിക്കുന്നത്. രതീഷ് റാം ഛായാഗ്രഹണം നിര്‍വഹിക്കുന്ന ചിത്രത്തിന്റെ ചിത്രസംയോജനം ജോണ്‍കുട്ടിയാണ് കൈകാര്യം ചെയ്തിരിക്കുന്നത്. ബിബിന്‍ ജോര്‍ജ്, ഷിബു പുലര്‍കാഴ്ച, വിപിന്‍ ജെഫ്രിന്‍, ജിതിന്‍ ദേവസി, അന്‍സാജ് ഗോപി എന്നിവരുടെ വരികള്‍ക്ക് ശ്യം പ്രസാദ്, ഷിബു പുലര്‍കാഴ്ച, അര്‍ജുന്‍ വി അക്ഷയ, അരുണ്‍ രാജ് എന്നിവര്‍ ചേര്‍ന്നാണ് സംഗീതം പകര്‍ന്നിരിക്കുന്നത്. അല്‍ഫോണ്‍സ് ജോസഫിന്റെതാണ് പശ്ചാത്തല സംഗീതം. കൃഷ്ണമൂര്‍ത്തി, മഞ്ജു ബാദുഷ, നീതു ഷിനോയ് എന്നിവരാണ് എക്‌സിക്യൂട്ടീവ് പ്രൊഡ്യൂസേഴ്‌സ്.

കലാസംവിധാനം: സജീഷ് താമരശ്ശേരി, കോസ്റ്റ്യൂം: ഇര്‍ഷാദ് ചെറുകുന്ന്, മേക്കപ്പ്: കലാമണ്ഡലം വൈശാഖ്, ഷിജു കൃഷ്ണ, ലൈന്‍ പ്രൊഡ്യൂസര്‍: പ്രിജിന്‍ ജെ.പി & ജിബിന്‍ ജോസഫ്, പ്രൊഡക്ഷന്‍ കണ്‍ട്രോളര്‍: സുധര്‍മ്മന്‍ വള്ളിക്കുന്ന്, പ്രൊഡക്ഷന്‍ എക്‌സിക്യുട്ടീവ്: സക്കീര്‍ ഹുസൈന്‍, പ്രൊഡക്ഷന്‍ മനേജേര്‍: ഹിരന്‍ & നിതിന്‍ ഫ്രഡ്ഡി, ചീഫ് അസോ. ഡയറക്ടര്‍: രാജേഷ് ആര്‍ കൃഷ്ണന്‍, ഫിനാന്‍സ് കണ്‍ട്രോളര്‍: ഷിജോ ഡൊമിനിക് & റോബിന്‍ അഗസ്റ്റിന്‍, സൗണ്ട് ഡിസൈന്‍: എ.ബി ജുബിന്‍, സൗണ്ട് മിക്‌സിംങ്: അജിത് എ ജോര്‍ജ്, അസോ.ഡയറക്ടര്‍: സുജയ് എസ് കുമാര്‍, ആക്ഷന്‍: ഫീനിക്‌സ് പ്രഭു, മാഫിയ ശശി, കോറിയോഗ്രഫി: ദിനേശ് മാസ്റ്റര്‍, ഗ്രാഫിക്‌സ്: നിധിന്‍ റാം, കളറിസ്റ്റ്: ലിജു പ്രഭാകര്‍, പി.ആര്‍.ഒ: പി. ശിവപ്രസാദ്, മാര്‍ക്കറ്റിംങ് & പ്രൊമോഷന്‍: ബി.സി ക്രിയേറ്റീവ്‌സ്, ഡിസൈന്‍: ടെന്‍പോയിന്റ്, ടൈറ്റില്‍ ഡിസൈനര്‍: വിനീത് വാസുദേവന്‍, സ്റ്റില്‍സ്: അജി മസ്‌ക്കറ്റ് എന്നിവരാണ് മറ്റ് അണിയറ പ്രവര്‍ത്തകര്‍.

Gargi

Recent Posts

ഒരിക്കിലും നടക്കരുതായിരുന്നു!! ആ മാന്യവ്യക്തിയോട് മാപ്പുചോദിക്കുന്നു, അംഗരക്ഷകര്‍ തള്ളിമാറ്റിയ ആരാധകനെ ചേര്‍ത്തിപിടിച്ച് നാഗാര്‍ജുന

തന്റെ അംഗരക്ഷകന്‍ മോശമായി പെരുമാറിയ ഭിന്നശേഷിക്കാരനായ ആരാധകനെ നേരില്‍ കണ്ട് ചേര്‍ത്ത് നിര്‍ത്തി തെലുങ്ക് സൂപ്പര്‍സ്റ്റാര്‍ നാഗാര്‍ജുന. ഭിന്നശേഷിക്കാരനായ യുവാവിനോടാണ്…

7 hours ago

വിവാഹ ആഘോഷങ്ങള്‍ക്ക് തുടക്കമായി!! കൂട്ടുകാര്‍ക്കൊപ്പം മെഹന്ദി കളര്‍ഫുളാക്കി മീര നന്ദന്‍

മലയാളത്തിന്റെ പ്രിയ താരമാണ് നടി മീര നന്ദന്‍. ദിലീപിന്റെ നായികയായി മുല്ല എന്ന ചിത്രത്തിലൂടെ മലയാള സിനിമയിലേക്കെത്തിയ നായികയാണ് മീര.…

7 hours ago

‘മണിയന്‍ ചിറ്റപ്പനായി സുരേഷ് ഗോപി!! ഗഗനചാരി ടീം വീണ്ടും ഒന്നിക്കുന്നു

അരുണ്‍ ചന്തു സംവിധാനം ചെയ്ത സയന്‍സ് ഫിക്ഷന്‍ സിനിമയായ 'ഗഗനചാരി' തിയ്യേറ്ററിലെത്തിയിരിക്കുകയാണ്. ഗോകുല്‍ സുരേഷാണ് ചിത്രത്തില്‍ നായകനായെത്തിയത്. ഇപ്പോഴിതാ ചിത്രത്തിന്റെ…

7 hours ago

നൂറിലധികം പുതുമുഖങ്ങളുമായി സന്തോഷ് പണ്ഡിറ്റിന്റെ കേരളാ ലൈവ്!!

കോടികള്‍ മുടക്കിയാണ് ഓരോ സിനിമയും തിയ്യേറ്ററിലെത്തുന്നത്. അക്കാലത്താണ് വെറും 5 ലക്ഷം മുടക്കി സന്തോഷ് പണ്ഡിറ്റ് സിനിമയെടുത്തത്. നടനായും സംവിധായകനും…

9 hours ago

ഗിരി & ഗൗരി ഫ്രം ‘പണി’; ജോജു ചിത്രം പണി അണിയറയിൽ ഒരുങ്ങി കഴിഞ്ഞു

ജോജു ജോർജ്‌ ആദ്യമായി രചന-സംവിധാനം നിർവഹിക്കുന്ന 'പണി' സിനിമ അണിയറയിൽ ഒരുങ്ങി കഴിഞ്ഞു. ചിത്രത്തെ കുറിച്ച് പ്രഖ്യാപന സമയം മുതൽ…

10 hours ago

ബിഗ് ബോസ് അവതാരകൻ ആകാൻ ഏറ്റവും യോജ്യൻ മോഹൻലാൽ, അതിന് മമ്മൂട്ടിക്ക് കഴിയില്ല; ഫിറോസ് ഖാൻ

ബിഗ് ബോസ് അവതാരകനെന്ന നിലയിൽ മോഹൻലാലിനെ  വലിയഒരു  കൈയടിയാണ് നേടിക്കൊണ്ടിരിക്കുന്നത്, ഇപ്പോഴിതാ മോഹൻലാൽ എന്ന അവതരാകാനെപ്പറ്റിപറയുകയാണ് മുൻ ബിഗ് ബോസ്…

13 hours ago