ജീവിതം ഒരു ഓട്ടമാണ്! ’11 സർജറികൾ നടത്തി’ ; ഇപ്പോഴും ഇങ്ങനെ ഓടാനാകുന്നുണ്ട്, ഷാരൂഖ്

ബോളിവുഡില്‍ നിലവില്‍ ഏറ്റവും താരമൂല്യമുള്ള നടന്‍  ഷാരൂഖ് ഖാന്‍ തന്നെയാണ് . കൊവിഡ് കാലത്ത് നേരിട്ട തകര്‍ച്ചയില്‍ നിന്ന് ഹിന്ദി സിനിമയെ ശരിക്കും ട്രാക്കില്‍ എത്തിച്ചത് ഷാരൂഖ് ഖാന്‍ ആണ്. തുടര്‍ പരാജയങ്ങള്‍ക്കൊടുവില്‍ കരിയറില്‍ ഏതാനും വര്‍ഷങ്ങളുടെ ഇടവേളയെടുത്ത ഷാരൂഖ്  തിരിച്ചുവന്നത് ഒരേ വര്‍ഷം രണ്ട് 1000 കോടി ക്ലബ്ബ് വിജയങ്ങളുമായി ആയിരുന്നു. പഠാനും ജവാനും ശേഷം ഷാരൂഖ് നായകനാവുന്ന ഡങ്കി ക്രിസ്മസ് റിലീസ് ആയി എത്താനായി ഒരുങ്ങുന്നു. ഇപ്പോഴിതാ ഒരു ആരാധകന് ഷാരൂഖ് ഖാന്‍ നല്‍കിയ മറുപടി ശ്രദ്ധ നേടുകയാണ്.ആരാധകരുമായി എപ്പോഴും ഊഷ്മളമായ ബന്ധം സൂക്ഷിക്കുന്ന താരമാണ് ഷാരൂഖ് ഖാന്‍. എക്സിലൂടെ ആസ്ക് എസ്ആര്‍കെ എന്ന ടാഗിലുള്ള ചോദ്യോത്തര പരിപാടിയിലൂടെ ആരാധകരുടെ ചോദ്യത്തിന് അദ്ദേഹം മറുപടി നല്‍കാറുണ്ട്. അത്തരത്തില്‍ ഇന്നലെ നടത്തിയ ചോദ്യോത്തരത്തിലാണ് ഷാരൂഖ് ഈ മറുപടി നല്‍കിയത്. കഴിഞ്ഞ ദിവസം പുറത്തെത്തിയ ഡങ്കിയുടെ ട്രെയ്‍ലറില്‍ ഒരു ഫുള്‍ സ്ലീവ് ടീ ഷര്‍ട്ട് ഇട്ട് അദ്ദേഹം ഒരു ഓട്ടമത്സരത്തില്‍ പങ്കെടുക്കുന്ന രംഗമുണ്ട്.

സമാന ഡിസൈനിലുള്ള ഒരു ടീ ഷര്‍ട്ട് ധരിച്ച് ഓടുന്ന രംഗം അദ്ദേഹം വിഖ്യാതമായ ദില്‍വാലെ ദുല്‍ഹനിയ ലേ ജായേംഗെയിലും അഭിനയിച്ചിട്ടുണ്ടെന്ന് ചില ആരാധകരാണ് കണ്ടെത്തിയത്. ഇരു ചിത്രങ്ങളുടെയും രംഗങ്ങള്‍ ചേര്‍ത്തുള്ള വീഡിയോ എഡിറ്റുകളും പ്രചരിച്ചിരുന്നു. ഈ വീഡിയോ പങ്കുവച്ചുകൊണ്ടായിരുന്നു ഷാരൂഖ് ഖാനോട് ഒരു ആരാധകന്‍റെ ചോദ്യം.ഈ രണ്ട് ചിത്രങ്ങള്‍ക്കിടയിലാണ് ഞങ്ങളെല്ലാം വളര്‍ന്നത്. ഇത്തരം എഡിറ്റുകള്‍ കാണുമ്പോള്‍ എന്താണ് തോന്നുന്നത് എന്ന ചോദ്യത്തിന് ഷാരൂഖ് ഖാന്‍റെ മറുപടി ഇങ്ങനെ- “ജീവിതം ഒരു ഓട്ടമാണ്. 11 ശസ്ത്രക്രിയകള്‍ക്ക് ശേഷവും ഇതുപോലെ ഓടാന്‍ സാധിക്കുന്നു എന്നതും ഒരേ ടീ ഷര്‍ട്ട് എനിക്ക് പാകമാവുന്നു എന്നതും എനിക്ക് വലിയ ആഹ്ലാദം പകരുന്നു. പരിപാടിയിലെ എല്ലാ ഉത്തരങ്ങള്‍ക്കുമെന്നപോലെ ഈ ഉത്തരത്തിനും ആരാധകരുടെ വലിയ പ്രതികരണമാണ് ലഭിച്ചിരിക്കുന്നത്”. അതേസമയം തൊട്ടതെല്ലാം പൊന്നാക്കിയ സംവിധായകന്‍ രാജ്‍കുമാര്‍ ഹിറാനിയുടെ സംവിധാനത്തില്‍ ഷാരൂഖ് ഖാന്‍ ആദ്യമായി അഭിനയിക്കുന്ന ചിത്രമാണ് ഡങ്കി. ക്രിസ്മസ് റിലീസ് ആയി ഡിസംബര്‍ 21 നാണ് ചിത്രം ലോകമെമ്പാടുമുള്ള തിയറ്ററുകളില്‍ എത്തുക.

നേരത്തെ ഡങ്കിയുടെ യുഎസിലെ ആദ്യദിന അഡ്വാന്‍സ് ബുക്കിം​ഗ് സംബന്ധിച്ച വിവരം പുറത്തെത്തിയിരുന്നു. യുഎസിലെ 125 സ്ക്രീനുകളിലെ 351 ഷോകളിലേക്കുള്ള ആദ്യദിന അഡ്വാന്‍സ് ബുക്കിം​ഗിലൂടെ വെറും 30 ടിക്കറ്റുകള്‍ മാത്രമാണ് ചിത്രത്തിന് തുടക്കത്തില്‍ വില്‍ക്കാന്‍ കഴിഞ്ഞതെന്ന് ടൈംസ് ഓഫ് ഇന്ത്യ റിപ്പോര്‍ട്ട് ചെയ്യുന്നു. തുടര്‍ദിവസങ്ങളില്‍ ബുക്കിം​ഗില്‍ ചിത്രം മുന്നേറ്റം സൃഷ്ടിക്കുമെന്ന പ്രതീക്ഷയിലാണ് അണിയറക്കാര്‍. അതേസമയം ബോക്സ് ഓഫീസിൽ ഏറ്റുമുട്ടിന്നതിന് മുമ്പ് സലാറിനെ തകർതിരിക്കുകയാണ്  ഡങ്കി. ക്രിസ്മസ് റിലീസായി എത്തുന്ന ഒരു ചിത്രങ്ങളുടെ ട്രെയിലറുകൾ കഴിഞ്ഞ ദിവസങ്ങളിലായിട്ടാണ് അണിയറ പ്രവർത്തകർ പുറത്ത് വിട്ടത്. ട്രെയിലറുകൾ റിലീസായി 24 മണിക്കൂറകൾ കൊണ്ട് ഏറ്റവും കൂടുതൽ പേർ കണ്ട കണക്കിലാണ് സലാറിനെ ഡങ്കി മറികടന്നത്. ഇരു സിനിമകളുടെ ഹിന്ദി പതിപ്പ് ട്രെയിലറുകളുടെ കണക്കിലാണ് ഡങ്കി സലാറിനെ മറികടന്നത്. ഡങ്കി ട്രെയിലർ റിലീസായി 24 മണിക്കൂറിനുള്ളിൽ കണ്ടത് 62 മില്യൺ പേരാണ്. അതേസമയം പ്രഭാസ് നായകനായി എത്തുന്ന സലാറിന്റെ ട്രെയിലർ ഹിന്ദിയിൽ കണ്ടരിക്കുന്നത് 53.75 മില്യൺ പേരാണ്. ഇരു ചിത്രങ്ങളും ക്രിസ്മസ് റിലീസായിട്ടാണ് തിയറ്ററുകളിൽ എത്തുന്നത്. ത്രി ഇഡിയറ്റ്സ്, പികെ തുടങ്ങിയ ചിത്രങ്ങളുടെ സംവിധായകനായ രാജ്കുമാർ ഹിറാനിയാണ് ഡങ്കി ഒരുക്കിയിരിക്കുന്നത്. ഷാരൂഖ് ഖാനും രാജ്കുമാർ ഹിരാനിയും ആദ്യമായി ഒന്നിക്കുന്ന ചിത്രമാണ് ഡങ്കി. കെജിഎഫ് ചിത്രങ്ങളുടെ സംവിധായകനായ പ്രശാന്ത് നീലാണ് പ്രഭാസ് നായകനായി എത്തുന്ന സലാർ ഒരുക്കിയിരിക്കുന്നത്. ചിത്രത്തിൽ പ്രതിനായക വേഷത്തിൽ മലയാളി താരം പൃഥ്വിരാജുമെത്തുന്നുണ്ട്.

Sreekumar

Recent Posts

‘ജയിൽ ഭരിക്കുന്നത് ടി പി കേസ് പ്രതികൾ, സിപിഎമ്മിനെയും സർക്കാരിനെയും ഭീഷണിപ്പെടുത്തുന്നു’; കടുപ്പിച്ച് കെ കെ രമ

തിരുവനന്തപുരം: ടിപി കേസ് പ്രതികൾ സിപിഎമ്മിനെയും സർക്കാരിനെയും ഭീഷണിപ്പെടുത്തുന്നുണ്ടെന്ന് കെ കെ രമ എംഎൽഎ. കേസിലെ മൂന്ന് പ്രതികളെ വിട്ടയക്കാനുള്ള…

9 hours ago

ഇത് കേരള മോഡൽ! ലോകം എഐ തരംഗത്തില്‍ മുന്നേറുമ്പോൾ എഐ മേഖലയിൽ കരുത്ത് തെളിയിക്കാനൊരുങ്ങി കേരളം

തിരുവനന്തപുരം: സംസ്ഥാന സര്‍ക്കാര്‍ ഐബിഎമ്മുമായി സഹകരിച്ച് ജൂലൈ 11, 12 തീയതികളില്‍ കൊച്ചിയില്‍ സംഘടിപ്പിക്കുന്ന അന്താരാഷ്ട്ര ജനറേറ്റീവ് എഐ കോണ്‍ക്ലേവില്‍…

9 hours ago

കല്‍ക്കി 2898 എ ഡി-യുടെ വിസ്മയിപ്പിക്കുന്ന പ്രീ റിലീസ് ട്രെയിലര്‍ പുറത്ത്; ചിത്രം ജൂണ്‍ 27-ന് തീയറ്ററുകളിലേക്ക്

പ്രേക്ഷകര്‍ ഒന്നടങ്കം കാത്തിരിക്കുന്ന പ്രഭാസ് – നാഗ് അശ്വിന്‍ ബ്രഹ്‌മാണ്ഡ ചിത്രം ‘കല്‍ക്കി 2898 AD’യുടെ പ്രി റിലീസ് ട്രെയിലര്‍…

9 hours ago

10 ലക്ഷം സമ്പാദിക്കാന്‍ കഠിനാദ്ധ്വാനിയാകേണ്ട, നല്ലൊരു കുടിയനായാല്‍ മതി!! തമിഴ്‌നാട് സര്‍ക്കാറിനെ വിമര്‍ശിച്ച് നടി കസ്തൂരി

കള്ളക്കുറിച്ചി വിഷമദ്യ ദുരന്തത്തില്‍ ജീവന്‍ നഷ്ടമായവരുടെ കുടുംബത്തിന് സഹായം പ്രഖ്യാപിച്ച് തമിഴ്‌നാട് സര്‍ക്കാറിനെതിരെ രൂക്ഷ വിമര്‍ശനവുമായി നടി കസ്തൂരി. സ്വന്തം…

10 hours ago

വിജയ്യുടെ അന്‍പതാം പിറന്നാള്‍ ആഘോഷത്തിനിടെ അപകടം!! കുട്ടിയ്ക്ക് ഗുരുതരമായി പൊള്ളലേറ്റു

ഇളയദളപതി വിജയ്യുടെ അന്‍പതാം പിറന്നാളാഘോഷത്തിലെ സാഹസിക പരിപാടിയ്ക്കിടെ കുട്ടിക്ക് പൊള്ളലേറ്റു. പൊള്ളലേറ്റ കുട്ടിയുടെ നില ഗുരുതരമാണ്. ചെന്നൈയില്‍ ആരാധകര്‍ സംഘടിപ്പിച്ച…

10 hours ago

ജയം രവിയുമായി വിവാഹമോചിതയാകുന്നതായി വാർത്തകൾ; കിടിലൻ മറുപടി നൽകി ഭാര്യ ആരതി

തെന്നിന്ത്യൻ സൂപ്പർ താരം ജയം രവിയും ഭാര്യ ആരതിയും വിവാഹമോചിതരാകുന്നതായി വാർത്തകൾ വന്നിരുന്നു. സോഷ്യൽ മീഡിയയിൽ നടക്കുന്ന ഈ പ്രചാരണങ്ങളോട്…

10 hours ago