മിനിസ്ക്രീനിലൂടെയും ബിഗ് സ്ക്രീനിലൂടെയും തന്റെ സാന്നിധ്യം അറിയിച്ച നടിയാണ് വീണ നായര്‍. ബിഗ് ബോസ് ഷോയിലും വീണ മത്സാര്‍ത്ഥിയായിരുന്നു. വീണയുടെ വെയിറ്റ് കുറച്ച വീഡിയോയും ചിത്രങ്ങളുമൊക്കെ സോഷ്യല്‍മീഡിയയില്‍ വൈറലായിരുന്നു.
ഇപ്പോഴിതാ നെഗറ്റീവ് കമന്റുകളെ കുറിച്ചുള്ള വീണയുടെ വാക്കുകളാണ് ശ്രദ്ധയ്ക്കപ്പെടുന്നത്.
വീണയുടെ വാക്കുകള്‍- സിനിമയും യാത്രകളും മറ്റ് പുതിയ പ്രോജക്ടുകളുമായി മുന്നോട്ട് പോവുമ്പോള്‍ നെഗറ്റീവ് കമന്റുകള്‍ ശ്രദ്ധിച്ചാല്‍ ജീവിതം അവിടെ സ്റ്റക്ക് ആയി നിന്ന് പോവുമെന്നാണ് വീണ പറയുന്നത്. നെഗറ്റീവ് പറയുന്നവര്‍ എല്ലായിടത്തും ഉണ്ടാകും. മാങ്ങ ഉള്ള മാവിലേ കല്ലെറിയുകയുള്ളു എന്ന് പണ്ടുള്ളവര്‍ പറയുന്നത് പോലെയാണ്. അവരങ്ങനെ എറിയട്ടെ. നമ്മളത് ശ്രദ്ധിക്കാന്‍ പോവുകയേ വേണ്ട. നെഗറ്റീവ് കമന്റുകള്‍ കണ്ട് തകര്‍ന്ന് പോവുന്ന ഒരുപാട് സുഹൃത്തുക്കള്‍ എനിക്കുണ്ട്. പ്രത്യേകിച്ച് യാതൊരു പണിയുമില്ലാത്തവരാണ് ഇങ്ങനെ മിനക്കെട്ട് കമന്റുകളുമായി വരുന്നതെന്ന് ഞാന്‍ അവരോട് പറയാറുണ്ട്.
ഒരുപാട് ചെയ്ത് തീര്‍ക്കാന്‍ ഉള്ളപ്പോള്‍ അതൊന്നും ശ്രദ്ധിക്കാന്‍ നില്‍ക്കേണ്ടതില്ല. ജീവിതം വളരെ ഹ്രസ്വമല്ലേ. സ്വപ്നങ്ങലൊന്നും ബാക്കി വെച്ചിട്ട് ജീവിതത്തോട് വിട പറയാന്‍ ആഗ്രഹിക്കുന്ന ആളല്ല ഞാന്‍. അതുകൊണ്ട് പറ്റാവുന്ന അത്രയും സ്വപ്നങ്ങളും ആഗ്രഹങ്ങളും സാക്ഷാത്കരിക്കാന്‍ ശ്രമിക്കുകയാണിപ്പോള്‍. അതിനിടയില്‍ ഇതൊക്കെ ചിന്തിക്കാന്‍ എവിടെയാണ് നേരം. എന്നെ ഒന്നും ബാധിക്കാതെ വിട്ടു കളയുകയാണ് എന്റെ പതിവ്.
മമ്മൂട്ടിയുടെ നേതൃത്വത്തിലുള്ള ജീവകാരുണ്യ സംഘടനയാണ് 'കെയർ ആൻഡ് ഷെയർ 'ഇന്റർനാഷണൽ ഫൗണ്ടേഷൻ . പതിനഞ്ച് വർഷത്തോളമായി സജീവമായി പ്രവർത്തിക്കുന്ന സംഘടനയാണ്…
മലയാളത്തിൽ സംവിധായകനായും, നടനായും ഒരുപാട് പ്രേക്ഷക സ്വീകാര്യത പിടിച്ച താരമാണ് ബേസിൽ ജോസഫ്, വിനീത് ശ്രീനിവാസൻ സംവിധാനം ചെയ്ത ചിത്രമായ…
കോമഡി കഥപാത്രങ്ങൾ ചെയ്യ്തു പ്രേക്ഷക മനസിൽ ഇടം പിടിച്ച നടി ലക്ഷ്മി പ്രിയ തന്റെ പുതിയ ചിത്രമായ 'ഴ' യുടെ…
കുറച്ചു ദിവസങ്ങളായി ലക്ഷ്മി നക്ഷത്രയും , അന്തരിച്ച കൊല്ലം സുധിയും സുധിയുടെ ഭാര്യ രേണുവുമാണ് സോഷ്യൽ മീഡിയയിൽ നിറഞ്ഞു നിൽക്കുന്നത്,…
മലയാളത്തിന്റെ അഭിനയ വിസ്മയാമായ നടൻ മോഹൻലാലിന്റ 360 മത്ത് ചിത്രമാണ് എൽ 360 എന്ന് താത്കാലികമായി പേരിട്ടിരിക്കുന്ന തരുൺ മൂർത്തി…
പ്രേക്ഷകർക്ക് ഒരുപാട് ഇഷ്ടമുള്ള ഒരു താരകുടുംബമാണ് നടൻ സുകുമാരന്റെയും, മല്ലിക സുകുമാരന്റെയും. എന്ത് കുടുംബകാര്യവും വെട്ടിത്തുറന്നു പറയുന്ന ഒരാളാണ് മല്ലിക…