എന്റെ ശരീരം കണ്ടു പലരും എന്നെ അങ്ങനെ വിളിക്കുമായിരുന്നു!

സീരിയലിലും സിനിമയിലുമൊക്കെ സജീവമായ നടി വീണ നായര്‍ ബിഗ് ബോസിലെ ശക്തരായ മത്സരാര്‍ഥികളില്‍ ഒരാളായിരുന്നു. ബിഗ് ബോസിലെത്തിയതിന് ശേഷം ഭര്‍ത്താവിനെ കുറിച്ചും മകനെ കുറിച്ചുമൊക്കെ പറഞ്ഞ് കരഞ്ഞ വീണ ഒരു ഇമോഷണല്‍ മത്സരാര്‍ഥിയായിരുന്നു. പുറത്ത് വലിയൊരു വിഭാഗം പിന്തുണ വീണയ്ക്കും ഉണ്ടായിരുന്നു. ഇടയ്ക്ക് മത്സരത്തില്‍ നിന്നും എലിമിനേഷനിലൂടെ നടി പുറത്ത് പോവുകയായിരുന്നു. മത്സരത്തില്‍ നിന്നും വന്നതിന് ശേഷം ഭര്‍ത്താവിനൊപ്പം വിദേശത്തേക്ക് പോയ നടി കൊറോണ കാരണം തിരിച്ച് വരാന്‍ പറ്റാത്ത സാഹചര്യത്തിലായിരുന്നു. ഇതിനിടെ ഇന്‍സ്റ്റാഗ്രാമില്‍ അക്കൗണ്ട് എടുക്കുകയും യൂട്യൂബ് ചാനല്‍ ആരംഭിക്കുകയും ചെയ്തിരുന്നു. ഇപ്പോൾ സോഷ്യൽ മീഡിയയിൽ സജീവമായ താരം തന്റെ വിശേഷങ്ങൾ എല്ലാം ആരാധകരുമായി പങ്കുവെക്കാറുമുണ്ട്. താൻ നേരിടേണ്ടി വന്നിട്ടുള്ള ബോഡി ഷെയിമിങ്ങിനെ കുറിച്ച് മനസ്സ് തുറക്കുകയാണ് വീണ.

ആദ്യമൊക്കെ പലരും വണ്ണം കൂടുതൽ ആണല്ലോ എന്ന് ചോദിക്കുമ്പോൾ ഭയങ്കര വിഷമം തോന്നിയിട്ടുണ്ട്. എന്ത് വണ്ണമാ ഇത് എന്നൊക്കെ പലരും ചോതിക്കുമ്പോഴും മനസ്സിൽ വിഷമം തോന്നുമെങ്കിലും അത് മുഖത്തു കാണിക്കാതെ അവരോട് തിരിച്ച് എന്തെങ്കിലും കളിയാക്കി വിഷയം മാറ്റിക്കുമായിരുന്നു. ഇനി നാളെ ഞാൻ വണ്ണം കുറച്ചാലും ഇതേ ചോദ്യം തന്നെ നേരിടേണ്ടി വരും. എന്ത് കൊലമാ ഇത്? എന്താ ഇങ്ങനെ കോലം കേട്ട് പോയത്? എന്തെങ്കിലും അസുഖം ഉണ്ടോ എന്നൊക്കെ. ബോഡി ഷെയിമിങ് എന്ന് പറയുന്നത് ഒരിക്കലും അവസാനിക്കാത്ത ഒരു കാര്യം ആണ്. ഇപ്പോൾ ഇങ്ങനൊക്കെ യുള്ള ചോദ്യം കേൾക്കുമ്പോൾ ഒട്ടും വിഷമം തോന്നാറില്ല.

ആദ്യമൊക്കെ എന്റെ ബോഡി സൈസ് കണ്ടു എന്നേക്കാൾ പ്രായമുള്ളവർ പോലും എന്നെ ചേച്ചി എന്ന് വിളിച്ചിരുന്നു. അപ്പോഴൊക്കെ ഞാൻ പറയുമായിരുന്നു, അയ്യോ എന്നെ ചേച്ചി എന്നൊന്നും വിളികല്ലേ, എനിക്ക് നിങ്ങളെക്കാൾ പ്രായക്കുറവ് ആണെന്ന്. എന്നാൽ ഇന്ന് അങ്ങനെ വിളിക്കുന്നവരെ ഞാൻ തിരുത്താൻ ഒന്നും പോകില്ല. കാരണം ഞാൻ ഇങ്ങനെയാണ് എന്ന് എന്റെ മനസ്സിൽ ബോദ്യം ഉണ്ട്. അത് മറ്റുള്ളവരോട് പറഞ്ഞു തെളിയിക്കേണ്ട കാര്യം ഇല്ലല്ലോ. ഈ വണ്ണത്തിൽ എനിക്ക് വിഷമം ഒന്നും ഇല്ല. എന്നാൽ ഇത് എന്റെ പ്രൊഫഷനെ ബാധിക്കും എന്നത് കൊണ്ട് ഞാൻ ഡയറ്റ് ചെയ്യുകയും വർക്ക് ഔട്ട് ചെയ്യുകയും ഒക്കെ ചെയ്യാറുണ്ട്. കാരണം നല്ല കഥാപാത്രങ്ങൾ ചെയ്യണം എന്ന് എനിക്ക് ഒരുപാട് ആഗ്രഹം ഉണ്ട്.

Sreekumar

Recent Posts

വിവാഹം കഴിഞ്ഞു ഭർത്താവിന്റെ ആഗ്രഹപ്രകാരം അഭിനയിച്ചു! സിനിമയിൽ ഇല്ലാത്ത ആ നിബന്ധന തീരുമാനിച്ച ആർട്ടിസ്റ്റ് താൻമാത്രം; കെ ആർ വിജയ

തെന്നിന്ത്യൻ സിനിമാ രം​ഗത്ത് ഒരു കാലത്തെ താര റാണിയായിരുന്നു നടി കെ ആർ വിജയ, ഇപ്പോഴിതാ തന്റെ കരിയറിലെയും, വ്യക്തി …

24 mins ago

ഗദ ഭീമന്റെ കൈയിൽ കിട്ടിയാൽ എങ്ങനെയാകും അതാണ് മമ്മൂക്കയുടെ കൈയിൽ ആ സിനിമ കിട്ടിയപ്പോൾ; റോണി ഡേവിഡ്

ലാൽ ജോസ് സംവിധാനം ചെയ്യ്ത അയാളും ഞാനും എന്ന ചിത്രത്തിലൂടെ ആണ് റോണി ഡേവിഡ് സിനിമ രംഗത്തേക് എത്തിയത്, എന്നാൽ…

1 hour ago

ഡോക്ടർ ആയി ജോലി ചെയ്യുന്നതിനിടെയാണ് എലിസബത്ത് ലോം​ഗ് ലീവ് എടുത്ത് യാത്ര പോയത്

ശരിക്കും ഡോക്ടറാണോ, ജോലി ഒന്നുമില്ലേ, തെണ്ടിത്തിരിമഞ്ഞൻ നടന്നാൽ മത്തിയോ എന്നൊക്കെയാണീ എലിസബത്ത് ഉദയൻനേരിടേണ്ടി വരുന്ന ചോദ്യങ്ങൾ. നടൻ ബാലയുടെ ഭാര്യയെന്ന…

1 hour ago

കുഞ്ഞതിഥിയെ വരവേൽക്കാൻ ഒരുങ്ങി സോനാക്ഷി സിൻഹ

ബോളിവുഡ് നടി സൊനാക്ഷി സിന്‍ഹയുടെ വിവാഹവുമായി ബന്ധപ്പെട്ട വാര്‍ത്തകളാണ് കുറച്ച് ദിവസങ്ങളായി തെന്നിന്ത്യൻ മാധ്യമങ്ങളിലടക്കം പ്രചരിക്കുന്നത്. എന്നാല്‍ നവദമ്പതികളായ സൊനാക്ഷിയും…

1 hour ago

അവളോട് പറയാൻ വേണ്ടി തിരിയുമ്പോൾ ആയിരിക്കും അവൾ വീട്ടിൽ ഇല്ലായെന്ന് ഞാൻ ഓർക്കുന്നത്, കാളിദാസ്

മലയാളത്തിൽ സജീവമല്ലയെങ്കിൽ പോലും തമിഴകത്ത് മികച്ച സിനിമകളുമായി കരിയറിൽ മുന്നേറുകയാണ് നടൻ കാളിദാസ് ജയറാം. റായൻ ആണ് കാളിദാസിന്റെ പുതിയ…

2 hours ago

അമല പോളിനെതിരെ ആരോപണവുമായി ഹേമ രംഗത്ത്

വിവാദങ്ങളിൽ നിന്നേല്ലാം അകന്ന് കുടുംബസമേതം സന്തോഷകരമായ ജീവിതം നയിക്കുകയാണ് അമല പോൾ. ഇപ്പോൾ താരത്തിനെതിരെ ഗുരുതരമായ ഒരു ആരോപണമാണ് പുറത്തുവന്നിരിക്കുന്നത്.…

2 hours ago