വെറും ഇരുപത് ദിവസം കൊണ്ട് കുറച്ചത് ആറ് കിലോ!

പ്രേക്ഷകർക്ക് ഏറെ സുപരിചിതയായ താരമാണ് വീണ നായർ. ബിഗ് ബോസ്സ് മലയാളത്തിന്റെ രണ്ടാം സീസണിൽ വീണയും മത്സരിച്ചിരുന്നു. മത്സരത്തിൽ എത്തിയതോടെ വീണയുടെ കുടുംബ വിശേഷങ്ങൾ എല്ലാം പ്രേക്ഷകർക്ക് മുൻപിൽ കൂടുതൽ സുതാര്യം ആയി. പരുപാടിയിൽ നിന്ന് പുറത്ത് പോയ വീണ ഭർത്താവിനൊപ്പം വിദേശത്തേക്ക് പോയിരുന്നു. വീണയുടെ യൂട്യൂബ് ചാനലിൽ കൂടി തന്റെ വിശേഷങ്ങൾ എല്ലാം താരം ആരാധകരുമായി മുടങ്ങാതെ പങ്കുവെക്കാറുണ്ട്. ഷോയിലെ മത്സരാർത്ഥികൾ ആയ ആര്യയ്ക്കും ഫക്രൂവിനും ഒക്കെ ഒപ്പമുള്ള വീഡിയോ താരം ആരാധകരുമായി പങ്കുവെക്കാറുണ്ട്. ഇപ്പോൾ തന്റെ പുതിയ സന്തോഷം ആണ് വീണ ആരാധകരെ അറിയിച്ചിരിക്കുന്നത്.

ഈ ലോക്ക്ഡൗൺ കാലത്ത് തന്റെ ശരീരത്തിന്റെ ഫിറ്റ്നസ് കൂടുതൽ ശ്രദ്ധിക്കാൻ ഉള്ള ശ്രമത്തിൽ ആണ് വീണ. അതിനായി ഇരുപത് ദിവസം കൊണ്ട് ആറു കിലോ ശരീര ഭാരം ആണ് വീണ കുറച്ചിരിക്കുന്നത്. ആദ്യ ദിവസവും ഇരുപതാം ദിവസവും എടുത്ത ചിത്രങ്ങൾ തമ്മിൽ കൂട്ട ചേർത്ത് കൊണ്ടാണ് വീണ  തന്റെ മാറ്റങ്ങൾ ആരാധകരെ അറിയിച്ചിരിക്കുന്നത്. ‘അങ്ങനെ ഇരുപത് ദിവസം കൊണ്ട് ആറ് കിലോ കുറച്ചു’ എന്നാണ് ചിത്രം പങ്കുവെച്ചുകൊണ്ട് വീണ കുറിച്ചത്. നിരവധി പേരാണ് വീണയ്ക്ക് അഭിനന്ദനങ്ങളുമായി എത്തിയത്. എന്നാൽ ഇരുപത് ദിവസം കൊണ്ട് ഇത്രയും ഭാരം കുറയ്ക്കാൻ കഴിയില്ലെന്നും അഥവാ കുറച്ചാൽ തന്നെ അത് ആരോഗ്യപരം ആകില്ലെന്നും അത് കൊണ്ട്കുറച്ച വണ്ണം പെട്ടന്ന് കൂടും എന്നുമാണ് ചിലർ കമെന്റ് ചെയ്തിരിക്കുന്നത്.

സീരിയലിലും സിനിമയിലുമൊക്കെ സജീവമായ നടി വീണ നായര്‍ ബിഗ് ബോസിലെ ശക്തരായ മത്സരാര്‍ഥികളില്‍ ഒരാളായിരുന്നു. ബിഗ് ബോസിലെത്തിയതിന് ശേഷം ഭര്‍ത്താവിനെ കുറിച്ചും മകനെ കുറിച്ചുമൊക്കെ പറഞ്ഞ് കരഞ്ഞ വീണ ഒരു ഇമോഷണല്‍ മത്സരാര്‍ഥിയായിരുന്നു. പുറത്ത് വലിയൊരു വിഭാഗം പിന്തുണ വീണയ്ക്കും ഉണ്ടായിരുന്നു. ഇടയ്ക്ക് മത്സരത്തില്‍ നിന്നും എലിമിനേഷനിലൂടെ നടി പുറത്ത് പോവുകയായിരുന്നു. മത്സരത്തില്‍ നിന്നും വന്നതിന് ശേഷം ഭര്‍ത്താവിനൊപ്പം വിദേശത്തേക്ക് പോയ നടി കൊറോണ കാരണം തിരിച്ച് വരാന്‍ പറ്റാത്ത സാഹചര്യത്തിലായിരുന്നു. ഇതിനിടെ ഇന്‍സ്റ്റാഗ്രാമില്‍ അക്കൗണ്ട് എടുക്കുകയും യൂട്യൂബ് ചാനല്‍ ആരംഭിക്കുകയും ചെയ്തിരുന്നു. വളരെ പെട്ടന്ന് തന്നെ വീണയുടെ യൂട്യൂബ് ചാനൽ ശ്രദ്ധ നേടിയിരുന്നു.

 

 

 

 

 

 

 

Rahul

Recent Posts

22-ാം വിവാഹ വാര്‍ഷികത്തില്‍ പ്രിയതമയുടെ ഓര്‍മ്മകളുമായി ബിജിബാല്‍!!

മലയാളത്തിന്റെ പ്രിയ സംഗീത സംവിധായകനാണ് ബിജിബാല്‍. മലയാളിയുടെ പ്രിയ ഗാനങ്ങളില്‍ എപ്പോഴും ഇടംപിടിച്ചിട്ടുണ്ടാവും ബിജിപാലിന്റെ പാട്ട്. സോഷ്യലിടത്ത് സജീവമായ താരം…

4 hours ago

വറുത്തമീന്‍ കട്ടുതിന്നാന്‍ കയറി, പെട്ടുപോയി!! രക്ഷയായി ഫയര്‍ഫോഴ്‌സ്

പമ്മി പമ്മി അകത്തുകയറി കട്ട് തിന്നുന്നത് പൂച്ചകളുടെ സ്വഭാവമാണ്. എത്രയൊക്കെ സൂക്ഷിച്ചാലും എപ്പോഴെങ്കിലുമൊക്കെ അടുക്കളില്‍ കയറി ആവശ്യമുള്ളത് കഴിച്ച് സ്ഥലം…

4 hours ago

മകനോടൊപ്പം അയ്യപ്പ സന്നിധിയിലെത്തി രമേഷ് പിഷാരടി!!

കൊമേഡിയനായും നടനായും നിര്‍മ്മാതാവും മലയാള സിനിമയിലെ സജീവ സാന്നിധ്യമാണ് രമേഷ് പിഷാരടി. ആരാധകര്‍ക്ക് പ്രിയപ്പെട്ട താരമാണ് പിഷു. സോഷ്യലിടത്ത് സജീവമായ…

4 hours ago

ശബ്ദം നഷ്ടപ്പെട്ടുകൊണ്ടിരിക്കുന്നു…രോഗാവസ്ഥ വെളിപ്പെടുത്തി നടി ജോളി ചിറയത്ത്

അങ്കമാലി ഡയറീസ്, കടുവ, സുലൈഖ മന്‍സില്‍, തൊട്ടപ്പന്‍ തുടങ്ങിയ ചിത്രങ്ങളിലെ ശക്തമായി കഥാപാത്രങ്ങളിലൂടെ ആരാധകരെ സ്വന്തമാക്കിയ താരമാണ് നടി ജോളി…

5 hours ago

ആഘോഷങ്ങള്‍ ഇല്ല…50ാം ജന്മദിനം ആഘോഷമാക്കേണ്ടെന്ന് വിജയ്

ഇളയദളപതി വിജയിയുടെ അമ്പതാം ജന്മദിനാഘോഷം ആഘോഷമാക്കാനുള്ള കാത്തിരിപ്പിലായിരുന്നു ആരാധക ലോകം. എന്നാല്‍ ഇത്തവണത്തെ ആഘോഷപരിപാടികള്‍ ഒഴിവാക്കിയിരിക്കുകയാണ് താരം. തമിഴ്നാട് കള്ളക്കുറിച്ചിയിലെ…

5 hours ago

തൻറെ ആരോപണം തെറ്റാണ് എങ്കില്‍ മഞ്ജു വാര്യര്‍ നിഷേധിക്കട്ടെ, സനൽ കുമാർ

അടിക്കടി വിവാദങ്ങൾ ഉണ്ടാക്കുന്ന സംവിധായകാണാന് സനൽ കുമാർ ശശിധരൻ. ഇപ്പോഴിതാ മഞ്ജു വാര്യര്‍ക്കും മുഖ്യമന്ത്രി പിണറായി വിജയനുമെതിരെ ആരോപണങ്ങളുമായാണ് സനല്‍കുമാര്‍…

8 hours ago