നീ പറഞ്ഞ കള്ളങ്ങളില്‍ എനിക്കേറ്റവും പ്രിയപ്പെട്ടത് കൂടെയുണ്ടാവും എന്നതായിരുന്നു, വീണ നായർ

നിരവധി ആരാധകരുള്ള താരമാണ് വീണ നായർ. മിനിസ്‌ക്രീനിലെ ബിഗ് സ്ക്രീനിലും ഒരുപോലെ സജീവമാണ് വീണ നായർ. നിരവധി സിനിമകളിൽ  തന്റെ കഴിവ് തെളിയിച്ച താരം മിനിസ്ക്രീൻ പരിപാടികളിലും സജീവമാണ്. ബിഗ് ബോസ്സിലും താരം പങ്കെടുത്തിരുന്നു. എന്നാൽ ബിഗ്  ബോസ്സിൽ എത്തിയതോടെ താരത്തിന് വിമർശകരുടെ എണ്ണവും കൂടിയിരുന്നു. ആർ ജെ അമിൻ ആണ് വീണയുടെ ഭർത്താവ്. ഇവർക്ക് ഒരു മകൻ കൂടിയുണ്ട്. എന്നാൽ ബിഗ് ബോസ്സിൽ നിന്നു പുറത്ത് വന്നതിനു ശേഷം അധികം വൈകാതെ തന്നെ വീണയും ഭർത്താവും തമ്മിൽ വേർ പിരിയുകയായിരുന്നു. ബിഗ് ബോസ് അതിനു ഒരു കാരണമായി എന്ന് ഒരിക്കൽ ഒരു അഭിമുഖത്തിൽ വീണ തന്നെ തുറന്നു പറഞ്ഞിരുന്നു.

 

തങ്ങൾ പിരിഞ്ഞു എങ്കിലും ഇപ്പോഴും വിവാഹ മോചനം നേടിയിട്ടില്ല എന്നും താനും ഭർത്താവും ചേർന്നാണ് തന്റെ മകന്റെ കാര്യങ്ങൾ ഇപ്പോഴും തീരുമാനിക്കുന്നത് എന്നും വീണ പറഞ്ഞിരുന്നു. ഇരുവരും ഇനിയും ഒന്നിക്കുമോ എന്ന തരത്തിൽ ഉള്ള ചോദ്യങ്ങളും സോഷ്യൽ മീഡിയയിൽ വന്നിരുന്നു. എന്നാൽ ഇപ്പോൾ രണ്ടു വർഷത്തിൽ ഏറെയായി തങ്ങൾ പിരിഞ്ഞു ആണ് താമസിക്കുന്നത് എന്ന് വീണ വ്യക്തമാക്കിയിരുന്നു. സോഷ്യൽ മീഡിയയിൽ സജീവമായ താരം തന്റെ വിശേഷങ്ങൾ എല്ലാം ആരാധകരുമായി പങ്കുവെക്കാറുണ്ട്. അതെല്ലാം പ്രേഷകരുടെ ശ്രദ്ധയും നേടിയിരുന്നു. ഇപ്പോഴിതാ കഴിഞ്ഞ ദിവസം വീണ പങ്കുവെച്ച ഒരു വീഡിയോ ആണ് പ്രേഷകരുടെ ശ്രദ്ധ നേടിയിരിക്കുന്നത്.

നീ പറഞ്ഞ കള്ളങ്ങളില്‍ എനിക്കേറ്റവും പ്രിയപ്പെട്ടത് കൂടെയുണ്ടാവും എന്നതായിരുന്നു. തനിച്ചാക്കി പോയതിലല്ല, മനസ്സിലാക്കാതെ പോയതിലാണ് സങ്കടം. വസന്തം ഇനിയും വരും, ഇനിയും പൂവുകള്‍ പുഞ്ചിരിക്കും, നിന്റെ ഹൃദയ താളം കേള്‍ക്കാന്‍ കാതോര്‍ത്ത് ഞാനിവിടെ കാത്തിരിക്കും. തേനു തീര്‍ന്ന പാതുകങ്ങളും വെന്തുവെണ്ണീറായ ഓര്‍മകളും ബാക്കിയായി തനിയേ. മറക്കണം എന്ന് പറയാന്‍ എളുപ്പമാണ്, മറന്നു എന്ന് നടിക്കാനും. ഉള്ളിന്റെയുള്ളില്‍ അതൊരു തേങ്ങലായി വിങ്ങലായി എന്നും കാണും. കാരണം പ്രണയമല്ലായിരുന്നു, പ്രാണനായിരുന്നു. പക്ഷേ അത് നീ അറിഞ്ഞില്ല എന്നുമാത്രം”  എന്ന വരികൾ ഉള്ള വീഡിയോ ആണ് താരം പങ്കുവെച്ചിരിക്കുന്നത്.

Devika

Recent Posts

ഒരിക്കിലും നടക്കരുതായിരുന്നു!! ആ മാന്യവ്യക്തിയോട് മാപ്പുചോദിക്കുന്നു, അംഗരക്ഷകര്‍ തള്ളിമാറ്റിയ ആരാധകനെ ചേര്‍ത്തിപിടിച്ച് നാഗാര്‍ജുന

തന്റെ അംഗരക്ഷകന്‍ മോശമായി പെരുമാറിയ ഭിന്നശേഷിക്കാരനായ ആരാധകനെ നേരില്‍ കണ്ട് ചേര്‍ത്ത് നിര്‍ത്തി തെലുങ്ക് സൂപ്പര്‍സ്റ്റാര്‍ നാഗാര്‍ജുന. ഭിന്നശേഷിക്കാരനായ യുവാവിനോടാണ്…

4 hours ago

വിവാഹ ആഘോഷങ്ങള്‍ക്ക് തുടക്കമായി!! കൂട്ടുകാര്‍ക്കൊപ്പം മെഹന്ദി കളര്‍ഫുളാക്കി മീര നന്ദന്‍

മലയാളത്തിന്റെ പ്രിയ താരമാണ് നടി മീര നന്ദന്‍. ദിലീപിന്റെ നായികയായി മുല്ല എന്ന ചിത്രത്തിലൂടെ മലയാള സിനിമയിലേക്കെത്തിയ നായികയാണ് മീര.…

4 hours ago

‘മണിയന്‍ ചിറ്റപ്പനായി സുരേഷ് ഗോപി!! ഗഗനചാരി ടീം വീണ്ടും ഒന്നിക്കുന്നു

അരുണ്‍ ചന്തു സംവിധാനം ചെയ്ത സയന്‍സ് ഫിക്ഷന്‍ സിനിമയായ 'ഗഗനചാരി' തിയ്യേറ്ററിലെത്തിയിരിക്കുകയാണ്. ഗോകുല്‍ സുരേഷാണ് ചിത്രത്തില്‍ നായകനായെത്തിയത്. ഇപ്പോഴിതാ ചിത്രത്തിന്റെ…

4 hours ago

നൂറിലധികം പുതുമുഖങ്ങളുമായി സന്തോഷ് പണ്ഡിറ്റിന്റെ കേരളാ ലൈവ്!!

കോടികള്‍ മുടക്കിയാണ് ഓരോ സിനിമയും തിയ്യേറ്ററിലെത്തുന്നത്. അക്കാലത്താണ് വെറും 5 ലക്ഷം മുടക്കി സന്തോഷ് പണ്ഡിറ്റ് സിനിമയെടുത്തത്. നടനായും സംവിധായകനും…

6 hours ago

ഗിരി & ഗൗരി ഫ്രം ‘പണി’; ജോജു ചിത്രം പണി അണിയറയിൽ ഒരുങ്ങി കഴിഞ്ഞു

ജോജു ജോർജ്‌ ആദ്യമായി രചന-സംവിധാനം നിർവഹിക്കുന്ന 'പണി' സിനിമ അണിയറയിൽ ഒരുങ്ങി കഴിഞ്ഞു. ചിത്രത്തെ കുറിച്ച് പ്രഖ്യാപന സമയം മുതൽ…

7 hours ago

ബിഗ് ബോസ് അവതാരകൻ ആകാൻ ഏറ്റവും യോജ്യൻ മോഹൻലാൽ, അതിന് മമ്മൂട്ടിക്ക് കഴിയില്ല; ഫിറോസ് ഖാൻ

ബിഗ് ബോസ് അവതാരകനെന്ന നിലയിൽ മോഹൻലാലിനെ  വലിയഒരു  കൈയടിയാണ് നേടിക്കൊണ്ടിരിക്കുന്നത്, ഇപ്പോഴിതാ മോഹൻലാൽ എന്ന അവതരാകാനെപ്പറ്റിപറയുകയാണ് മുൻ ബിഗ് ബോസ്…

10 hours ago