‘ടോവിനോ തോമസ് പടം എട്ടുനിലയിൽ പൊട്ടിയപ്പോൾ സമാധാനമായി’ ;തുറന്നുപറഞ്ഞു, വീണാ നായർ

മലയാളികള്‍ക്ക് സുപരിചിതയാണ് നടി വീണ നായര്‍. സിനിമയിലും സീരിയലിലുമെല്ലാം ഒരുപോലെ തിളങ്ങിയിട്ടുണ്ട് വീണ. അഭിനേത്രിയെന്നതിലുപരിയായ അവതാരകയായും നര്‍ത്തകിയായുമെല്ലാം വീണ ശ്രദ്ധ നേടിയിട്ടുണ്ട്. ബിഗ് ബോസ് മലയാളം സീസണ്‍ ടുവിലെ മത്സരാര്‍ത്ഥിയായി എത്തിയും വീണ പ്രേക്ഷകരുടെ ഇഷ്ടം നേടിയെടുത്തിരുന്നു. സിനിമയിലും സീരിയലിലും അഭിനയിച്ചിട്ടുണ്ടെങ്കിലും മിനിസ്ക്രീനിലാണ് വീണ കൂടുതൽ തിളങ്ങിയത്. ഒരുപിടി ശ്രദ്ധേയ സിനിമകളുടെ ഭാഗമാകാൻ കഴിഞ്ഞിട്ടുണ്ടെങ്കിലും ചില മോശം അനുഭവങ്ങളും വീണയ്ക്ക് സിനിമയിൽ നിന്നുണ്ടായിട്ടുണ്ട്. സിനിമയിൽ നിന്നും തന്നെ പറയാതെ മാറ്റിയ സംഭവങ്ങൾ ഉണ്ടായിട്ടുണ്ടെന്ന് ഒരിക്കൽ വീണ തുറന്നു പറഞ്ഞിട്ടുണ്ട്. മലയാളത്തിലെ ഒരു പ്രമുഖ മാധ്യമത്തിന് നല്‍കിയ അഭിമുഖത്തിലാണ് താരം മനസ് തുറന്നത്. ആ വാക്കുകൾ ഇപ്പോൾ വീണ്ടും ശ്രദ്ധനേടുകയാണ്.

ആഗ്രഹിച്ച് പ്രതീക്ഷിച്ചിരുന്ന ശേഷം നഷ്ടമായ സിനിമകളുണ്ടോ എന്ന ചോദ്യത്തിനായിരുന്നു പ്രതികരണം. ചില സിനിമകളിൽ നിന്നൊക്കെ അവസാന നിമിഷം ഒഴിവാക്കിയിട്ടുണ്ട്. ഡേറ്റ് ആയല്ലോ എന്ന് കരുതി നമ്മൾ വിളിക്കുമ്പോൾ മറ്റാരെയെങ്കിലും ആ കഥാപാത്രത്തിലേക്ക് തീരുമാനിച്ചിട്ടുണ്ടാകും. നമ്മളോട് പറയാൻ വിട്ടുപോയെന്നും പറയും. അങ്ങനെ ഒരിക്കൽ സംഭവിച്ചത് ടൊവിനോയുടെ പടത്തിലാണ്. ടൊവിനോയുടെ പടത്തിലേക്ക് എന്നെ വിളിച്ചിട്ട് 15 ദിവസത്തെ ഡേറ്റ് വേണമെന്ന് പറഞ്ഞ് ഞാൻ അതനുസരിച്ച് ഡേറ്റൊക്കെ ലോക്ക് ചെയ്തു വെച്ചു. ഇടയ്ക്ക് ഉദ്‌ഘാടനങ്ങളൊക്കെ വന്നെങ്കിലും അതൊക്കെ ഞാൻ ഒഴിവാക്കി. എന്നെ വിളിച്ച സമയത്ത് പേയ്‌മെന്റിന്റെ കാര്യം പറഞ്ഞപ്പോൾ നിങ്ങളുടെ ബജറ്റ് എത്രയാണെന്ന് ആണ് ഞാൻ ചോദിച്ചത്. നിലവിലെ സാഹചര്യത്തിൽ നമ്മൾ അങ്ങോട്ട് പെയ്‌മെന്റ് പറയുന്നതിൽ ഒരു അർത്ഥവുമില്ല. നിങ്ങൾക്ക് പറ്റുന്ന ബഡ്ജറ്റ് എത്രയാണ് നമുക്ക് അത് വെച്ച് ചെയ്യാം, അതനുസരിച്ച് വർക്ക്ഔട്ട് ചെയ്തിട്ട് വിളിക്കൂ എന്നാണ് പറയാറുള്ളത്. കാരണം വരുന്ന പടങ്ങളൊന്നും ഞാൻ അങ്ങനെ കളയാറില്ല. അങ്ങനെയിരിക്കെ സിനിമയുടെ ഷൂട്ടിങ് തുടങ്ങുമെന്ന് പറഞ്ഞ സമയമായിട്ടും എനിക്ക് കോൾ വരുന്നില്ല. അതിനിടെ എന്റെ കൂട്ടുകാരൊക്കെ ഈ സിനിമയിൽ ഉണ്ട്. അവരൊക്കെ അതിന്റെ ഷൂട്ടിന് പോകുവാണെന്ന് പറഞ്ഞു. അങ്ങനെ ഞാൻ കൺട്രോളറെ വിളിച്ചു. അപ്പോൾ പറയുകയാണ്, അതിന്റെ സ്ക്രിപ്റ്റ് റൈറ്ററുടെ പരിചയത്തിലുള്ള ഒരു പെൺകുട്ടിക്ക് കൊടുത്തു. അവർ ചെയ്താൽ മതിയെന്ന് പറഞ്ഞുവെന്ന് പറഞ്ഞു. എങ്കിൽ നിങ്ങൾക്ക് വിളിച്ചു പറയാനുള്ള മര്യാദ കാണിച്ചൂടെ എന്ന് ഞാൻ ചോദിച്ചു. അതിനുശേഷം ആ പടം ഇറങ്ങി. അത് എട്ടുനിലയിൽ പൊട്ടി. അപ്പോൾ എനിക്കൊരു സമാധാനമായി. ഞാൻ പതിനഞ്ച് ദിവസം ഷൂട്ടിലാതെ ഇരുന്നതാണ്. അതിനുശേഷം ഞാൻ ഇതിന്റെ പ്രൊഡ്യൂസറെ ഒരിക്കൽ കണ്ടു. ഞാൻ ചെന്നു സംസാരിച്ചു. നിങ്ങളുടെ ഒരു പ്രോജക്ടിലേക്ക് എന്നെ വിളിച്ചിരുന്നു, സമയമായപ്പോൾ അത് മാറിപ്പോയി എന്ന് പറഞ്ഞു. ഞാനും അത് ചോദിക്കണം എന്ന് വിചാരിച്ചു ഇരിക്കുകയായിരുന്നു,

വീണ വലിയ പെയ്‌മെന്റ് ചോദിച്ചു എന്നാണല്ലോ കേട്ടത്. പത്ത് ദിവസത്തെ ഷൂട്ടിന് അഞ്ച് ലക്ഷം ചോദിച്ചു എന്നാണല്ലോ കൺട്രോളർ പറഞ്ഞതെന്ന് അദ്ദേഹം പറഞ്ഞു. എന്നോട് കൺട്രോളർ അതല്ല പറഞ്ഞെന്ന് ഞാൻ പറഞ്ഞു. വീണയെ വിളിക്ക് എന്ന് എടുത്ത് പറഞ്ഞ കഥാപാത്രമായിരുന്നു അത്. പിന്നീട് സംവിധായകന്റെ നിർദേശ പ്രകാരമുള്ള ഒരു ആർട്ടിസ്റ്റാണ് ആ വേഷം ചെയ്തതെന്നും അദ്ദേഹം പറഞ്ഞു,’ ‘അങ്ങനെ നമ്മൾ അറിയാതെ ഇങ്ങനെ പല സംഭവങ്ങളും ഉണ്ടാകാറുണ്ട്. ഒരു ആയിരം സിനിമയിൽ ഒന്നിലോ രണ്ടിലോ ഒക്കെയാണ് ഇങ്ങനെ ഉണ്ടാവുക. എന്നാൽ എനിക്ക് അങ്ങനെയൊരു അനുഭവം ഉണ്ടായിട്ടുണ്ട്. മിനിസ്‌ക്രീനിൽ എനിക്ക് ഇങ്ങനെയൊരു പ്രശ്നം നേരിടേണ്ടി വന്നിട്ടില്ല. അത് എനിക്കെന്റെ വീട് പോലെയാണ്. അവിടെന്ന് പൊന്നാലും എപ്പോൾ വേണമെങ്കിലും എനിക്ക് തിരിച്ചു കയറി ചെല്ലാം. അവിടെ എനിക്കൊരു സ്‌പേസുണ്ട്. സിനിമ കെട്ടിക്കൊണ്ട് പോയ വീട് പോലെയാണ്. എപ്പോൾ വേണമെങ്കിലും എനിക്ക് തിരിച്ചു കയറി ചെല്ലാം. അവിടെ എനിക്കൊരു സ്‌പേസുണ്ട്. സിനിമ കെട്ടിക്കൊണ്ട് പോയ വീട് പോലെയാണ്. എപ്പോൾ വേണമെങ്കിലും പുറത്താക്കാം,’ വീണ നായർ പറഞ്ഞു.

Sreekumar

Recent Posts

ഒരിക്കിലും നടക്കരുതായിരുന്നു!! ആ മാന്യവ്യക്തിയോട് മാപ്പുചോദിക്കുന്നു, അംഗരക്ഷകര്‍ തള്ളിമാറ്റിയ ആരാധകനെ ചേര്‍ത്തിപിടിച്ച് നാഗാര്‍ജുന

തന്റെ അംഗരക്ഷകന്‍ മോശമായി പെരുമാറിയ ഭിന്നശേഷിക്കാരനായ ആരാധകനെ നേരില്‍ കണ്ട് ചേര്‍ത്ത് നിര്‍ത്തി തെലുങ്ക് സൂപ്പര്‍സ്റ്റാര്‍ നാഗാര്‍ജുന. ഭിന്നശേഷിക്കാരനായ യുവാവിനോടാണ്…

4 hours ago

വിവാഹ ആഘോഷങ്ങള്‍ക്ക് തുടക്കമായി!! കൂട്ടുകാര്‍ക്കൊപ്പം മെഹന്ദി കളര്‍ഫുളാക്കി മീര നന്ദന്‍

മലയാളത്തിന്റെ പ്രിയ താരമാണ് നടി മീര നന്ദന്‍. ദിലീപിന്റെ നായികയായി മുല്ല എന്ന ചിത്രത്തിലൂടെ മലയാള സിനിമയിലേക്കെത്തിയ നായികയാണ് മീര.…

5 hours ago

‘മണിയന്‍ ചിറ്റപ്പനായി സുരേഷ് ഗോപി!! ഗഗനചാരി ടീം വീണ്ടും ഒന്നിക്കുന്നു

അരുണ്‍ ചന്തു സംവിധാനം ചെയ്ത സയന്‍സ് ഫിക്ഷന്‍ സിനിമയായ 'ഗഗനചാരി' തിയ്യേറ്ററിലെത്തിയിരിക്കുകയാണ്. ഗോകുല്‍ സുരേഷാണ് ചിത്രത്തില്‍ നായകനായെത്തിയത്. ഇപ്പോഴിതാ ചിത്രത്തിന്റെ…

5 hours ago

നൂറിലധികം പുതുമുഖങ്ങളുമായി സന്തോഷ് പണ്ഡിറ്റിന്റെ കേരളാ ലൈവ്!!

കോടികള്‍ മുടക്കിയാണ് ഓരോ സിനിമയും തിയ്യേറ്ററിലെത്തുന്നത്. അക്കാലത്താണ് വെറും 5 ലക്ഷം മുടക്കി സന്തോഷ് പണ്ഡിറ്റ് സിനിമയെടുത്തത്. നടനായും സംവിധായകനും…

7 hours ago

ഗിരി & ഗൗരി ഫ്രം ‘പണി’; ജോജു ചിത്രം പണി അണിയറയിൽ ഒരുങ്ങി കഴിഞ്ഞു

ജോജു ജോർജ്‌ ആദ്യമായി രചന-സംവിധാനം നിർവഹിക്കുന്ന 'പണി' സിനിമ അണിയറയിൽ ഒരുങ്ങി കഴിഞ്ഞു. ചിത്രത്തെ കുറിച്ച് പ്രഖ്യാപന സമയം മുതൽ…

8 hours ago

ബിഗ് ബോസ് അവതാരകൻ ആകാൻ ഏറ്റവും യോജ്യൻ മോഹൻലാൽ, അതിന് മമ്മൂട്ടിക്ക് കഴിയില്ല; ഫിറോസ് ഖാൻ

ബിഗ് ബോസ് അവതാരകനെന്ന നിലയിൽ മോഹൻലാലിനെ  വലിയഒരു  കൈയടിയാണ് നേടിക്കൊണ്ടിരിക്കുന്നത്, ഇപ്പോഴിതാ മോഹൻലാൽ എന്ന അവതരാകാനെപ്പറ്റിപറയുകയാണ് മുൻ ബിഗ് ബോസ്…

10 hours ago