“ഈ പിറന്നാള്‍ ദിനത്തില്‍ ഞാന്‍ ഒരു വാക്ക് നല്‍കുന്നു”!! മകനോട് വീണ നായര്‍

മിനി സ്‌ക്രീനിലും ബിഗ് സ്‌ക്രീനിലും തന്റേതായ ഒരിടം നേടിയെടുത്ത നടിയാണ് വീണ നായര്‍. ബിഗ് ബോസ് എന്ന റിയാലിറ്റി ഷോയിലൂടെയാണ് വീണ നായരെ മലയാളി പ്രേക്ഷകര്‍ അടുത്തറിഞ്ഞത്. മകനെ കുറിച്ചും തന്റെ കുടുംബത്തെ കുറിച്ചുമെല്ലാം ഷോയില്‍ വെച്ച് വീണ വാതോരാതെ സംസാരിക്കുമായിരുന്നു. അംമ്പൂച്ചന്‍ എന്നാണ് മകനെ വീണ സ്‌നേഹത്തോട വിളിക്കുന്നത്.

എപ്പോഴും മകന്റെ വിശേഷങ്ങള്‍ പങ്കുവെച്ച് താരം സോഷ്യല്‍ മീഡിയ ഇടങ്ങളിലും എത്താറുണ്ട്. ഇപ്പോഴിതാ അംമ്പൂച്ചന്‍ എന്ന് വീണ വിളിയ്ക്കുന്ന അമ്പാടിയുടെ പിറന്നാള്‍ ദിനത്തില്‍ വീണ പങ്കുവെച്ച കുറിപ്പാണ് ശ്രദ്ധ നേടുന്നത്. ജീവിതത്തില്‍ താന്‍ നേരിട്ട വിഷമഘട്ടങ്ങളില്‍ പോലും മകന്‍ തനിക്ക് എത്രത്തോളും പ്രചോദനമായി എന്നാണ് വീണ കുറിപ്പില്‍ പറയുന്നത്… മകനൊപ്പമുള്ള ഏതാനും ചിത്രങ്ങള്‍ക്കൊപ്പമാണ് വീണ സോഷ്യല്‍ മീഡിയയില്‍ പോസ്റ്റ് പങ്കുവച്ചത്.

‘ഇന്ന് എന്റെ രാജകുമാരന്റെ പിറന്നാള്‍ ആണ്. ഈശ്വരന് നന്ദി.. എന്ന് കുറിച്ചാണ് വീണ എത്തിയത്…
വീണയുടെ വാക്കുകളിലേക്ക്…
ഇന്ന് എന്‌ടെ രാജകുമാരന്റെ പിറന്നാള്‍ ആണ്. ഈശ്വരന് നന്ദി .2016 November 11 .ജീവിതത്തിലെ ഏറ്റവും മനോഹരമായ ദിവസം ,ഏതൊരമ്മയെ പോലെയും ഏറ്റവും സന്തോഷം തോന്നിയ ദിവസം ,.Annu മുതല്‍ ഇ ദിവസം വരെ ജീവിതത്തിലെ ഓരോ വിഷമങ്ങളും പ്രേശ്‌നങ്ങളും വന്നപ്പോള്‍ ,അതിനെയെല്ലാം തരണം ചെയ്തു മുന്നേക്കു പോവാന്‍ എനിക്ക് പ്രചോദനവും സഹായവുമായതു നീ ആണ് അംബുച്ച.

നീ ഇല്ലെങ്കില്‍ ഞാന്‍ ഇല്ല.നീയാണ് എല്ലാം നിന്‌ടെ സന്തോഷമാണ് എന്‌ടെ സന്തോഷം നിന്‌ടെ ഇഷ്ട്ടമാണ് എന്‌ടെ ഇഷ്ട്ടം.അംബച്ചന്‍ എന്നെ അറിയുന്നപോലെ ആര്‍ക്കും എന്നെ അറിയില്ല .ഇ പിറന്നാള്‍ ദിനത്തില്‍ ഞാന്‍ ഒരു വാക്ക് നല്‍കുന്നു നിനക്ക് നല്ല ഒരു അമ്മയായി നിന്‌ടെ നല്ല ഒരു സുഹൃത്തായി ഞാന്‍ എന്നും കൂടെ ഉണ്ടാവും അവസാന ശ്വാസം വരെ.. ജന്മദിനാശംസകള്‍ അമ്പാടി..എന്നാണ് വീണ കുറിച്ചത്.

മകന് പിറന്നാള്‍ ആശംസകള്‍ നേര്‍ന്ന് അച്ഛന്‍ അമനും പോസ്റ്റ് പങ്കുവെച്ചിരുന്നു. വീണയും ഭര്‍ത്താവും വിവാഹ മോചിതരാകുന്നു എന്ന വാര്‍ത്തകള്‍ പുറത്ത് വന്നിരുന്നു. എന്നാല്‍ മകന് വേണ്ടി എന്നും ഒന്നിച്ച് ഉണ്ടാകുമെന്നും ഇവര്‍ പറഞ്ഞിരുന്നു.

Sreekumar

Recent Posts

“പുതിയ കഥ വല്ലതുമുണ്ടോ സാറിനു പറയാന്‍?”; കനകരാജ്യത്തിന്റെ ഹൃദയസ്പര്‍ശിയായ ട്രെയിലര്‍ പുറത്ത്, ചിത്രം ജൂലൈ 5-ന് തീയറ്ററുകളിലേക്ക്

ഇന്ദ്രൻസിനെയും മുരളി ഗോപിയും കേന്ദ്ര കഥാപാത്രങ്ങളാക്കി സാഗർ സംവിധാനം ചെയ്യുന്ന പുതിയ ചിത്രമായ കനകരാജ്യത്തിന്റെ ട്രെയിലര്‍ പുറത്തിറങ്ങി. ഇന്ദ്രന്‍സിന്റെ കരിയറിലെ…

9 hours ago

ജാസ്മിനെ മോശമായി ചിത്രീകരിച്ചില്ല; കരയുന്നത് കൊണ്ട് ഷോയിലേക്ക് എടുക്കാതിരുന്നില്ല ; നോറ

ബിഗ് ബോസ് മലയാളം സീസണ്‍ 6 ല്‍ ഇത്രത്തോളം ദിവസം നില്‍ക്കാന്‍ കഴിയുമെന്ന് പ്രതീക്ഷിച്ചിരുന്നില്ലെന്ന് പറയുകയാണ് നോറ, ഇത്രയും കുറച്ച്…

12 hours ago

44 കാരനായ പ്രഭാസ് അവിവാഹിതനായി തുടരുന്നതിന്റെ കാരണത്തെ കുറിച്ച് രാജമൗലി പറയുന്നു

നിരവധി ആരാധകരുള്ള ഒരു ഹിറ്റ് നടനാണ് പ്രഭാസ്, ഇന്നും താരം അവിവാഹത്തിനായി തുടരുന്നതിന് നിരവധി ആരാധകർ കാര്യം അന്വേഷിക്കാറുണ്ട്, എന്നാൽ…

13 hours ago

ആ സമയത്തു മറക്കാനാവാത്ത അനുഭവമായിരുന്നു മമ്മൂട്ടിയുടെ ‘വര്ഷം’ എന്ന സിനിമയിൽ ഉണ്ടായത്, കൃഷ്ണ ശങ്കർ

'പ്രേമ'ത്തിലൂടെ ശ്രദ്ധ നേടിയെടുത്ത നടനാണ് കൃഷ്ണ ശങ്കർ. സിനിമയിൽ മുൻപ് കാമറയ്ക്ക് പിന്നിലും പ്രവർത്തിച്ചയാൾ കൂടിയാണ് നടൻ. കൃഷ്ണ ശങ്കർ…

15 hours ago

പ്രണയത്തിനല്ല പ്രധാന്യം, കാമം തന്നെ! പണം കൊടുത്തും അല്ലാതെയും താൻ അത് നേടാറുണ്ട്; ഷക്കീല

ബി ​ഗ്രേഡ് സിനിമകളിലൂടെ തരം​ഗം സൃഷ്ടിച്ച ഷക്കീല ഇന്ന് തമിഴ് ഷോകളിലൂടെ പ്രേക്ഷകർക്ക് പ്രിയങ്കരിയായി മാറിയിരിക്കുകയാണ്. തന്റെ കഴിഞ്ഞ കാലത്തെക്കുറിച്ച്…

16 hours ago

ഈ വയസുകാലത്തു സേനാപതിക്ക് ഇത്രയും ആക്ഷൻ കാണിക്കാൻ സാധിക്കുമോ? കമൽ ഹാസന്റെ ‘ഇന്ത്യൻ 2’വിനെ പരിഹസിച്ചുകൊണ്ടുള്ള കമെന്റുകൾ

കമൽഹാസന്റെ 'ഇന്ത്യൻ' എന്ന സിനിമയിൽ സേനാപതി, ചന്ദ്രു എന്നിങ്ങനെ ഇരട്ട വേഷത്തിലാണ്  കമൽഹാസൻ അഭിനയിച്ചത്. ശങ്കർ സംവിധാനം ചെയ്ത ഈ…

17 hours ago