‘നടി വീണ നായർ വീണ്ടും വിവാഹം കഴിച്ചോ’ ; വിവാഹ ചിത്രങ്ങൾ വൈറൽ

മലയാളികള്‍ക്ക് യാതൊരു പരിചയപ്പെടുത്തലും ആവശ്യമില്ലാത്ത നടിയാണ് വീണ നായര്‍. മിനി സ്ക്രീനിലും ബിഗ് സ്ക്രീനിലും ഒരുപോലെ സജീവമാണ് താരം. വീണ ആദ്യ വിവാഹ ബന്ധം വേർപെടുത്തിയത് കുറച്ചു നാളുകൾക്ക് മുൻപാണ്. എപ്പോള്‍ അടുത്ത വിവാഹത്തിനൊരുങ്ങും എന്നായിരുന്നു പിന്നീട് ആരാധകർക്ക് അറിയേണ്ടിയിരുന്നത്  ചോദ്യം. രണ്ടാം വിവാഹം സംബന്ധിച്ച ചോദ്യങ്ങളെല്ലാം നടി ചിരിച്ചു തള്ളി. എന്നാൽ ഇപ്പോഴിതാ വിവാഹ വേഷത്തില്‍ നില്‍ക്കുന്ന ഏതാനും ചിത്രങ്ങൾ വീഡിയോ ആക്കി പങ്കു വച്ചിരിക്കുകയാണ് നടി. കല്യാണപ്പെണ്ണ്, എല്ലാം പെട്ടന്നായിരുന്നു’ എന്ന ക്യാപ്ഷനോടെയാണ് വീണയുടെ പോസ്റ്റ്. രണ്ടാം വിവാഹമായോ എന്ന ചോദിക്കുന്നവര്‍ക്കുള്ള മറുപടിയാണ് വീണയുടെ ചിത്രങ്ങള്‍. അതേ സമയം ആരാണ് വരന്‍ എന്ന് ചോദിച്ച് ചിലര്‍ കമന്റില്‍ എത്തിയിട്ടുണ്ട്. കല്യാണപ്പെണ്ണ് സുന്ദരി ആയിട്ടുണ്ടെന്നും ചിലർ കമന്റ് ചെയ്തിട്ടുണ്ട്. എന്നാല്‍ ഇതൊരു ഫോട്ടോഷൂട്ടിന്റെ ഭാഗമായി എടുത്ത ചിത്രങ്ങളാണ്. സെലിബ്രിറ്റി ഡിസൈനറായ നിഥിന്‍ സുരേഷ് ആണ് വീണയെ അണിയിച്ചൊരുക്കിയിരിക്കുന്നത്. നിരവധി പേർ ചിത്രങ്ങൾക്ക് താഴെ കമന്റുമായി എത്തുന്നുണ്ട്.

നിലവിൽ മകനൊപ്പം കൊച്ചിയിലാണ് വീണ താമസിക്കുന്നത്. വേർപിരിഞ്ഞെങ്കിലും മകന്റെ കാര്യങ്ങൾ താനും അമനും ചേർന്നാണ് നോക്കുന്നതെന്ന് വീണ പറഞ്ഞിരുന്നു. ജോലിയുമായി ബന്ധപ്പെട്ട് അമൻ ദുബായിയിൽ ആണ്. അടുത്തിടെ മകൻ അമ്പാടി മിനിസ്‌ക്രീനിൽ അരങ്ങേറ്റം കുറിക്കുന്നതിന്റെ സന്തോഷം വീണ പങ്കുവെച്ചിരുന്നു. സീ കേരളത്തിൽ സംപ്രേഷണം ചെയ്യുന്ന സുഭദ്രം എന്ന പരമ്പരയിലൂടെയാണ് അമ്പാടിയുടെ അരങ്ങേറ്റം. നിരവധിപേർ താരപുത്രന് ആശംസകൾ നേർന്ന് എത്തിയിരുന്നു. എന്നാൽ ടെലിവിഷനിലൂടെയാണ് വീണയെ മലയാളികൾ അടുത്തറിയുന്നത്. ജനപ്രിയ പരമ്പരകളിലൂടെയും ബിഗ് ബോസ് അടക്കമുള്ള ഷോകളിലൂടെയും പ്രേക്ഷകർക്ക് പ്രിയങ്കരിയാവുകയായിരുന്നു താരം. അഭിനേത്രിയെന്നതിലുപരിയായ അവതാരകയായും നര്‍ത്തകിയായുമെല്ലാം ഗായികയായുമെല്ലാം വീണ കയ്യടി നേടിയിട്ടുണ്ട്. മിനിസ്‌ക്രീന്‍ കാവ്യ മാധവന്‍ എന്ന വിളിപ്പേരോടെയാണ് വീണ നായര്‍ സീരിയല്‍ ലോകത്ത് കടന്നു വന്നത്. നിരവധി ഹിറ്റ് സീരിയലുകള്‍ ചെയ്ത നടി, പിന്നീട് ഹാസ്യ താരമായി ബിഗ് സ്‌ക്രീനിലേക്കും ചുവടു വെച്ചു. വെള്ളിമൂങ്ങ എന്ന ആദ്യ ചിത്രത്തിലെ വേഷം വലിയ ശ്രദ്ധ നേടിയതോടെ നിരവധി അവസരങ്ങളാണ് വീണയ്ക്ക് ലഭിച്ചത്.

ബിഗ് ബോസ് റിയാലിറ്റി ഷോയും വീണയുടെ കരിയറിലും ജീവിതത്തിലും വലിയ മാറ്റങ്ങൾക്ക് കാരണമായി. ഇന്ന് സോഷ്യൽ മീഡിയയിലടക്കം സജീവ സാന്നിധ്യമാണ് വീണ നായർ. ജീവിതത്തിലെ സന്തോഷവും സങ്കടവുമടക്കം തന്റെ മിക്ക വിശേഷങ്ങളും വീണ ആരാധകരുമായി പങ്കുവയ്ക്കാറുണ്ട്. തന്റെ വ്യക്തി ജീവിതത്തിലെ സംഭവങ്ങളെ കുറിച്ചും വീണ തുറന്നു പറഞ്ഞിട്ടുണ്ട്. ജീവിതത്തില്‍ ഒറ്റപ്പെട്ടു പോയതിനെ കുറിച്ച് പറയാന്‍ വീണയ്ക്ക് മടി ഉണ്ടായിരുന്നില്ല. അച്ഛനും അമ്മയും മരണപ്പെട്ടതിനെ കുറിച്ചും ആര്‍ ജെ അമനെ പ്രണയിച്ച് വിവാഹം ചെയ്തതിനെ കുറിച്ചുമൊക്കെ വീണ അഭിമുഖങ്ങളിൽ തുറന്നു സംസാരിച്ചിട്ടുണ്ട്. അച്ഛന്റെയും അമ്മയുടെയും വേര്‍പാടിനെ കുറിച്ച് പറയുമ്പോഴേല്ലാം നടി വികാരഭരിതയാവും. ആ സമയത്തെ ഒറ്റപ്പെടലില്‍ എല്ലാം അമന്‍ ആയിരുന്നു വീണയ്ക്ക് ആശ്വാസം. എന്നാല്‍ 2022 ല്‍ ആ ബന്ധം വേര്‍പിരിയുകയായിരുന്നു. കുറച്ചു മാസങ്ങൾക്ക് മുൻപാണ് തന്റെ ദാമ്പത്യ ജീവിതം തകർന്നതിനെ കുറിച്ച് വീണ തുറന്നു പറഞ്ഞത്. ഒരുപാട് നാളത്തെ ഗോസിപ്പുകള്‍ക്ക് ശേഷമാണ് തങ്ങള്‍ വേര്‍ പിരിഞ്ഞാണ് കഴിയുന്നത് എന്ന് അമനും വീണയും വ്യക്തമാക്കിയത്. എന്നാൽ ഇവരുടെ തുറന്നു പറച്ചിലിന് ശേഷവും ഗോസിപ്പുകള്‍ അവസാനിച്ചിരുന്നില്ല.

Sreekumar

Recent Posts

ഒരിക്കിലും നടക്കരുതായിരുന്നു!! ആ മാന്യവ്യക്തിയോട് മാപ്പുചോദിക്കുന്നു, അംഗരക്ഷകര്‍ തള്ളിമാറ്റിയ ആരാധകനെ ചേര്‍ത്തിപിടിച്ച് നാഗാര്‍ജുന

തന്റെ അംഗരക്ഷകന്‍ മോശമായി പെരുമാറിയ ഭിന്നശേഷിക്കാരനായ ആരാധകനെ നേരില്‍ കണ്ട് ചേര്‍ത്ത് നിര്‍ത്തി തെലുങ്ക് സൂപ്പര്‍സ്റ്റാര്‍ നാഗാര്‍ജുന. ഭിന്നശേഷിക്കാരനായ യുവാവിനോടാണ്…

4 hours ago

വിവാഹ ആഘോഷങ്ങള്‍ക്ക് തുടക്കമായി!! കൂട്ടുകാര്‍ക്കൊപ്പം മെഹന്ദി കളര്‍ഫുളാക്കി മീര നന്ദന്‍

മലയാളത്തിന്റെ പ്രിയ താരമാണ് നടി മീര നന്ദന്‍. ദിലീപിന്റെ നായികയായി മുല്ല എന്ന ചിത്രത്തിലൂടെ മലയാള സിനിമയിലേക്കെത്തിയ നായികയാണ് മീര.…

5 hours ago

‘മണിയന്‍ ചിറ്റപ്പനായി സുരേഷ് ഗോപി!! ഗഗനചാരി ടീം വീണ്ടും ഒന്നിക്കുന്നു

അരുണ്‍ ചന്തു സംവിധാനം ചെയ്ത സയന്‍സ് ഫിക്ഷന്‍ സിനിമയായ 'ഗഗനചാരി' തിയ്യേറ്ററിലെത്തിയിരിക്കുകയാണ്. ഗോകുല്‍ സുരേഷാണ് ചിത്രത്തില്‍ നായകനായെത്തിയത്. ഇപ്പോഴിതാ ചിത്രത്തിന്റെ…

5 hours ago

നൂറിലധികം പുതുമുഖങ്ങളുമായി സന്തോഷ് പണ്ഡിറ്റിന്റെ കേരളാ ലൈവ്!!

കോടികള്‍ മുടക്കിയാണ് ഓരോ സിനിമയും തിയ്യേറ്ററിലെത്തുന്നത്. അക്കാലത്താണ് വെറും 5 ലക്ഷം മുടക്കി സന്തോഷ് പണ്ഡിറ്റ് സിനിമയെടുത്തത്. നടനായും സംവിധായകനും…

6 hours ago

ഗിരി & ഗൗരി ഫ്രം ‘പണി’; ജോജു ചിത്രം പണി അണിയറയിൽ ഒരുങ്ങി കഴിഞ്ഞു

ജോജു ജോർജ്‌ ആദ്യമായി രചന-സംവിധാനം നിർവഹിക്കുന്ന 'പണി' സിനിമ അണിയറയിൽ ഒരുങ്ങി കഴിഞ്ഞു. ചിത്രത്തെ കുറിച്ച് പ്രഖ്യാപന സമയം മുതൽ…

8 hours ago

ബിഗ് ബോസ് അവതാരകൻ ആകാൻ ഏറ്റവും യോജ്യൻ മോഹൻലാൽ, അതിന് മമ്മൂട്ടിക്ക് കഴിയില്ല; ഫിറോസ് ഖാൻ

ബിഗ് ബോസ് അവതാരകനെന്ന നിലയിൽ മോഹൻലാലിനെ  വലിയഒരു  കൈയടിയാണ് നേടിക്കൊണ്ടിരിക്കുന്നത്, ഇപ്പോഴിതാ മോഹൻലാൽ എന്ന അവതരാകാനെപ്പറ്റിപറയുകയാണ് മുൻ ബിഗ് ബോസ്…

10 hours ago