‘മരക്കാര്‍’ വിഷയത്തില്‍ വീണ നല്‍കുന്ന വിശദീകരണം..!! ഇന്റര്‍വ്യൂവില്‍ പറഞ്ഞ വാക്കുകള്‍ തെറ്റിദ്ധരിക്കപ്പെട്ടു..!!

ഇപ്പോഴുള്ള മലയാള സിനിമയിലെ നായികമാരുടെ നിരയില്‍ ശ്രദ്ധിക്കപ്പെട്ട നടിയാണ് വീണ നന്ദകുമാര്‍. കെട്ട്യോള്‍ ആണെന്റെ മാലാഖ എന്ന ചിത്രത്തിലൂടെ ആസിഫിന്റെ നടിയായി എത്തിയ താരം ചുരുക്കം സിനിമകളിലേ അഭിനയിച്ചിട്ടുള്ളൂ എങ്കിലും എല്ലാത്തിലും ശ്രദ്ധേയമായ വേഷങ്ങളാണ് അവതരിപ്പിച്ചിരിക്കുന്നത്. കഴിഞ്ഞ ദിവസങ്ങളിലായി പുറത്തിറങ്ങിയ താരത്തിന്റെ ഒരു അഭിമുഖത്തിലെ വാക്കുകള്‍ വലിയ രീതിയില്‍ സോഷ്യല്‍ മീഡിയയില്‍ വൈറലായി മാറിയിരുന്നു.

മരക്കാര്‍ അറബിക്കടലിന്റെ സിംഹം എന്ന സിനിമയെ കുറിച്ച് നടി പറഞ്ഞ വാക്കുകളാണ് പ്രേക്ഷക ശ്രദ്ധ നേടിയത്. ഇതേ കുറിച്ച് ഇപ്പോള്‍ വിശദീകരിച്ച് എത്തിയിരിക്കുകയാണ് നടി. അഭിമുഖത്തിലെ തന്റെ വാക്കുകള്‍ തെറ്റിദ്ധരിക്കപ്പെട്ടു എന്നാണ് വീണ പറയുന്നത്. ”ഞാന്‍ ഈയിടെ കൊടുത്ത ഒരു ഇന്റര്‍വ്യൂവില്‍ പറഞ്ഞത് ആളുകള്‍ തെറ്റിദ്ധരിച്ചു എന്ന് തോന്നുന്നു.

ഞാന്‍ പറഞ്ഞത് കെട്ട്യോള്‍ ആണെന്റെ മാലാഖ എന്ന ചിത്രത്തിന് മുന്‍പ് കിട്ടിയ ഓഫര്‍ ആണ് മരക്കാരിന്റേത്. കെട്ട്യോള്‍ക്ക് ശേഷമാണ് മരക്കാര്‍ കിട്ടിയതെങ്കില്‍ ചെയ്യുമായിരുന്നില്ല എന്നല്ല ഞാന്‍ പറഞ്ഞത്. ഓരോ കഥാപാത്രങ്ങളും എനിക്ക് പുതിയ പുതിയ പാഠങ്ങളാണ്. ഞാന്‍ സിനിമയ്ക്കായി ശ്രമിച്ചുകൊണ്ടിരിക്കുന്ന സമയത്താണ് മരക്കാര്‍ കിട്ടിയത്. ലാലേട്ടനും പ്രിയദര്‍ശന്‍ സാറും ഒന്നിക്കുന്ന സിനിമ ചെയ്യാന്‍ കഴിഞ്ഞത് വളരെ നല്ലതായിട്ടേ ഞാന്‍ കരുതിയിട്ടുള്ളൂ”

എന്നാണ് മരക്കാര്‍ വിഷയത്തില്‍ വീണ നല്‍കുന്ന വിശദീകരണം. അതേസമയം, മരക്കാര്‍ എന്ന സിനിമയിലെ കഥാപാത്രം തനിക്ക് പരിഹാസങ്ങള്‍ മാത്രമാണ് തന്നത് എന്നും എന്നാല്‍ അതൊന്നും തന്റെ മാനസികാവസ്ഥയെയോ കരിയറിനെയോ ബാധിച്ചിട്ടില്ലെന്നും താരം പറഞ്ഞിരുന്നു.

 

 

Rahul

Recent Posts

ഇരുവരുടെയും സൗഹൃദം ഇപ്പോഴും ശക്തമായി തന്നെ മുന്നോട്ട് പോകുന്നുണ്ട്

ബിഗ് ബോസ് കഴിഞ്ഞാൽ ജാസ്മിനും ഗബ്രിയും തമ്മിൽ ഈ സൗഹൃദം തുടരില്ലെന്നാണ് പലരും പറഞ്ഞത്. എന്നാൽ ബിഗ് ബോസിന് പുറത്തെത്തിയ…

10 hours ago

അടുത്ത അഞ്ച് ആറ് വർഷത്തേക്ക് ആ കാര്യം ഞാൻ ആലോചിക്കുന്നത് പോലും ഇല്ല, ഇഷാനി

സോഷ്യല്‍ മീഡിയയിലെ താരങ്ങളാണ് നടനും രാഷ്ട്രീയ പ്രവർത്തകനുമായ കൃഷ്ണ കുമാറിന്റെ 4 പെണ്മക്കൾ. മലയാളത്തിലെ യുവ നടി കൂടിയായ അഹാന…

10 hours ago

ജിന്റോ ഏറെ ആഗ്രഹിച്ചതാണ് സിനിമയിൽ ശ്രദ്ധിക്കപ്പെടുന്നൊരു വേഷം അവതരിപ്പിക്കണമെന്നത്

ബിഗ് ബോസ് സീസൺ സിക്സ് വിന്നറായ ജിന്റോ നായകനായ സിനിമ വരുന്നു. ജിന്റോ ഏറെ ആഗ്രഹിച്ചതനതു സിനിമയിൽ ശ്രദ്ധിക്കപ്പെടുന്നൊരു വേഷം…

10 hours ago

പൊതുവെ അന്തർമുഖനാണ്‌ വിജയ് എന്ന് ഒരു സംസാരം ഉണ്ട്

2014ൽ റിലീസ് ചെയ്ത വിജയ് ചിത്രമാണ് ജില്ലാ . മോഹൻലാലും സുപ്രധാന കഥാപാത്രമായെത്തിയിരുന്നു ചിത്രത്തിൽ. പ്രേക്ഷകരുടെയും നിരൂപകരുടെയും ശ്രദ്ധ ഒരുപോലെ…

11 hours ago

ഇനിയും ഒരു ബിഗ് ബജറ്റ് ചിത്രത്തിൽ മെഗാസ്റ്റാർ മമ്മൂട്ടി! കൂടതെ ഇനിയും ധാരാളം പരീക്ഷണ ചിത്രങ്ങളും

സിനിമ തിരക്കുകളില്‍ നിന്ന് ഇടവേളയെടുത്ത് യുകെയില്‍ അവധിക്കാലം ആഘോഷിക്കുന്ന  മലയാളത്തിന്റെ പ്രിയതാരം മമ്മൂട്ടി ഈ മാസം പകുതിയോടെ കേരളത്തില്‍ തിരിച്ചെത്തു൦…

14 hours ago

തനിക്കും ഈ വര്ഷം തന്നെ വിവാഹമുണ്ടാകും! അന്ന് നമ്മൾക്ക് കാണാ൦, വിവാഹ  തീയതി പുറത്തുവിട്ടു നടി അനുമോൾ

സീരിയൽ രംഗത്ത് നിരവധി സീരിയലുകളിൽ അഭിനയിച്ച നടിയാണ് അനുമോൾ, സ്റ്റാർ മാജിക്ക് ആയിരുന്നു അനുമോൾക്ക് നിരവധി ആരാധകരെ നേടികൊടുത്തിരുന്നത്, ഇപ്പോൾ…

16 hours ago