മിനിസ്ക്രീനിലും ബിഗ്സ്ക്രീനിലും തന്റെ സാന്നിധ്യം ഒരുപോലെ അറിയിച്ച താരമാണ് വീണ നായര്‍. കുടുംബപ്രേക്ഷകര്‍ക്ക് പ്രിയങ്കരിയായി മാറിയ താരം സിനിമകളിലും ശ്രദ്ധിക്കപ്പെടുന്ന വേഷങ്ങളില്‍ എത്തി. ഇപ്പോഴിതാ തന്റെ ജീവിതത്തിലെ ഏറ്റവും പ്രധനപ്പെട്ട ഒരു കാര്യവും ആ സന്തോവും പങ്കുവെച്ച് വീണ വീണ്ടും തന്റെ ആരാധകര്‍ക്ക് മുന്നില്‍ എത്തിയിരിക്കുകയാണ്. സിനിമയില്‍ അഭിനേതാവായി അരങ്ങേറ്റം കുറിച്ച താരം ഇപ്പോഴിതാ സിനിമ നിര്‍മ്മാണ രംഗത്തേക്ക് കടക്കാനുള്ള ശ്രമത്തിലാണ്. വീണ തന്നെയാണ് ഈ സന്തോഷ വാര്‍ത്ത പ്രേക്ഷകരെ അറിയിച്ചിരിക്കുന്നത്. റോ മോഷന്‍ പിക്ചേഴ്സ് എന്ന് പേരിട്ടിരിക്കുന്ന കമ്പനിയാണ് വീണ തുടങ്ങിയിരിക്കുന്നത്.
കൂടാതെ തന്റെ പുതിയ നിര്‍മ്മാണ കമ്പനിയുടെ ബാനറില്‍ ക്രൈം ത്രില്ലര്‍ സീരീസില്‍പെട്ട സിനിമ ഏപ്രില്‍ മാസം ചിത്രീകരണം ആരംഭിക്കുമെന്നും, അഞ്ചു സ്ത്രീകള്‍ കേന്ദ്രകഥാപാത്രമായ സിനിമയില്‍ അവരുടെ ഒരു ദിവസത്തെ ജീവിതം ആണ് സിനിമ പറയുക എന്നും വീണ നായര്‍ വെളിപ്പെടുത്തിക്കഴിഞ്ഞു. മഞ്ജു പിള്ളയെ മാത്രമാണ് ഇപ്പോള്‍ കാസ്റ്റ് ചെയ്തിരിക്കുന്നതെന്നും, ആദ്യ സിനിമയില്‍ താന്‍ തന്നെ അഭിനയിക്കുന്നതിനെ കുറിച്ച് തീരുമാനം ഒന്നും എടുത്തിട്ടില്ല എന്നും വീണാനായര്‍ പറയുന്നു. സിനിമാ നിര്‍മ്മാണ രംഗത്തേക്ക് വരാനുള്ള തന്റെ ആഗ്രഹത്തിന് ഒരു വര്‍ഷത്തെ കാത്തരിപ്പും പ്രയത്നവും ഉണ്ടെന്ന് വീണ പറയുന്നു. ഇതിനു മുന്നോടിയായി ലോക്കഡൗണില്‍ മേഴ്സി എന്ന ഹ്രസ്വചിത്രം താരം നിര്‍മ്മിച്ചിട്ടുണ്ടായിരുന്നു. പുതിയ രംഗത്തേക്ക് കടക്കുന്ന വീണയ്ക്ക് ആശംസകള്‍ നേര്‍ന്ന് സഹപ്രവര്‍ത്തകരും സുഹൃത്തുക്കളും എത്തിക്കഴിഞ്ഞു.
ബി ഗ്രേഡ് സിനിമകളിലൂടെ തരംഗം സൃഷ്ടിച്ച ഷക്കീല ഇന്ന് തമിഴ് ഷോകളിലൂടെ പ്രേക്ഷകർക്ക് പ്രിയങ്കരിയായി മാറിയിരിക്കുകയാണ്. തന്റെ കഴിഞ്ഞ കാലത്തെക്കുറിച്ച്…
സിനിമയുടേയും സീരിയിലന്റേയും ലോകം പ്രേക്ഷകരെ സംബന്ധിച്ച് നോക്കുമ്പോൾ ഗ്ലാമറിന്റെ ലോകമാണ്. എന്നാല്‍ പക്ഷെ പലപ്പോഴും ക്യാമറയ്ക്ക് പിന്നിലെ ലോകം അത്ര…
മലയാളത്തിലെ സമ്പന്നരായ താരങ്ങളിൽ മുൻപന്തിയിൽ തന്നെയുള്ള ആളാണ് നടനും സംവിധായകനും നിർമാതാവും ഗായകനും ഒക്കെയായ പൃഥിരാജ് സുകുമാരൻ. സിനിമാ പാരമ്പര്യമുള്ള…
ബിഗ് ബോസ് മലയാളം സീസൺ 6 ൽ പ്യുവർ സോൾ, ജന്റിൽ മാൻ ഇമേജ് ലഭിച്ചയാളാണ് അർജുൻ ശ്യാമ .…
മലയാള സിനിമയിലെ മികച്ച അഭിനേത്രിയാണ് പാർവതി തിരുവോത്ത്. ചുരുങ്ങിയ കാലത്തിനുള്ളിലാണ് അഭിനയ പ്രാധാന്യമുള്ള വേഷങ്ങൾ പാർവതിയെ തേടിയെത്തിയത്. എന്നാൽ ഇപ്പോൾ…
ബിഗ് ബോസ് മലയാളം സീസണ് 6 അവസാനിച്ചുവെങ്കിലും പങ്കെടുത്ത മത്സരാർത്ഥികളുടെ ബന്ധപ്പെട്ട ചർച്ചകൾ അവസാനിക്കുന്നില്ല. ഷോയ്ക്കകത്തു ചർച്ചയായ ജാസ്മിനുമായി ബന്ധപ്പെട്ട…