Categories: Film News

‘അവസാനം നീ തന്നെ അത് പോസ്റ്റ് ചെയ്തല്ലേ’ ; സംഗീതയ്ക്ക് മറുപടിയുമായി വെങ്കട് പ്രഭു

തമിഴിൽ ഹിറ്റ് ചിത്രങ്ങൾ സമ്മാനിച്ച് ശ്രദ്ധനേടിയ സംവിധായകനാണ് വെങ്കട് പ്രഭു. മങ്കാത്തയും സരോജയും മാനാടും പോലെയുള്ള ചിത്രങ്ങൾ ഇതിനുദാഹരണങ്ങളാണ്. വ്യത്യസ്തമായ മേക്കിങും കഥയും അവതരണ രീതിയുമെല്ലാമാണ് തമിഴിലെ മറ്റ് സംവിധായകരിൽ നിന്നും വെങ്കട് പ്രഭുവിനെ വ്യത്യസ്തനാക്കുന്നത്. മാനാട് പോലൊരു കോംപ്ലിക്കേറ്റഡായ കോൺസെപ്റ്റ് ഇത്ര സിംപിളായി മെയിൻ സ്ട്രീം എന്റർടെയ്നറായി മാറ്റാൻ വെങ്കട് പ്രഭുവിന് അല്ലാതെ മറ്റാർക്കെങ്കിലും സാധിക്കുമോയെന്ന് പോലും സംശയിക്കേണ്ടിയിരിക്കുന്നു. ഒറ്റ സെക്കന്റ് പോലും ബോർ അടിപ്പിക്കാതെ മുഴുവൻ സമയം ഒരേ ലെവലിൽ എന്റെർറ്റൈൻ ചെയ്യിക്കുക എന്നത് മാനാട് പോലൊരു ടൈം ലൂപ് സിനിമ ചെയ്യുമ്പോൾ ചെറിയ കാര്യം അല്ല. മാനാടിന് ശേഷം വെങ്കട് പ്രഭുവെന്ന സംവിധായകനുള്ള ആരാധകരുടെ എണ്ണവും വർധിച്ചിട്ടുണ്ട്. സംവിധായകൻ എന്നതിലുപരി നടൻ, തിരക്കഥാകൃത്ത്, നിർമാതാവ്, ​ഗായകൻ എല്ലാമാണ് വെങ്കട് പ്രഭു. ​ഗായകനായി കരിയർ ആരംഭിച്ചശേഷം ഏറെനാൾ അതേ മേഖലയിൽ തുടർന്നാണ് സംവിധായകനാകണമെന്ന സ്വപ്നം വെങ്കട് പ്രഭു നേടിയെടുത്തത്. 2007ൽ ചെന്നൈ [സിക്സ് ലാക്] 600028 എന്ന ചിത്രത്തോടെയാണ് സംവിധായകനായി വെങ്കട് പ്രഭു അരങ്ങേറ്റം കുറിച്ചത്. പ്രായം നാൽപ്പത്തിയേഴിൽ എത്തിനിൽക്കുന്ന വെങ്കട് പ്രഭുവിന് ഇന്ന് പിറന്നാളാണ്.

സിനിമാ മേഖലയിലുള്ള നിരവധിപേർ സംവിധായകന് ആശംസകൾ നേർന്ന് എത്തിയെങ്കിലും ഏറെ ശ്രദ്ധിക്കപ്പെട്ടത് ദിലീപിന്റെയും ജയറാമിന്റെയും വരെ നായികയായി മലയാളത്തിൽ തിളങ്ങിയിട്ടുള്ള സം​ഗീത കൃഷ് പങ്കിട്ട പിറന്നാൾ ആശംസയാണ്. വെങ്കട് പ്രഭുവിനൊപ്പമുള്ള പഴയ കുറച്ച് ഫോട്ടോകൾ പങ്കിട്ടായിരുന്നു സം​ഗീതയുടെ പിറന്നാൾ ആശംസ. എന്റെ ആദ്യ നായകൻ വെങ്കട് പ്രഭുവിന് ഏറ്റവും നല്ല ജന്മദിനാശംസകൾ നേരുന്നു. നിങ്ങൾ എന്നെ വെറുക്കാൻ പോവുകയാണെന്ന് എനിക്ക് അറിയാം… പക്ഷെ പിറന്നാൾ ദിനത്തിൽ നിങ്ങൾക്ക് അത് ചെയ്യാനാവില്ലെന്നാണ് സം​ഗീത കുറിച്ചത്. സം​ഗീതയുടെ പോസ്റ്റ് പ്രത്യക്ഷപ്പെട്ടതോടെ സം​ഗീതയും വെങ്കട് പ്രഭുവും ഒരുമിച്ച് നായകനും നായികയുമായി അഭിനയിച്ചുവെന്നത് ആരാധകർക്കും അവിശ്വസനീയമായിരുന്നു. എന്നാൽ ഇരുവരും ഒരുമിച്ച് പൂഞ്ചോലയ് എന്നൊരു സിനിമയിൽ നായകനും നായികയുമായി അഭിനയിച്ചിരുന്നു. പക്ഷെ ആ സിനിമ റിലീസ് ചെയ്തില്ല.

ആ സിനിമയ്ക്ക് വേണ്ടി പകർത്തിയ കപ്പിൾ ഫോട്ടോകളാണ് സം​ഗീത ഇപ്പോൾ പങ്കിട്ടിരിക്കുന്നത്. സം​ഗീതയുടെ പിറന്നാൾ ആശംസ പ്രത്യക്ഷപ്പെട്ടതോടെ വെങ്കട് പ്രഭുവും രസകരമായ കമന്റുമായി എത്തി. അടി പാവി… നിന്റെ ഭർത്താവ് കൃഷ് ഇത്രയുംനാൾ ഈ ഫോട്ടോ വെച്ചാണ് എന്നെ ഭീഷണിപ്പെടുത്തിയിരുന്നത്. അവസാനം നീ തന്നെ അത് പോസ്റ്റ് ചെയ്തല്ലേ… പക്ഷെ തമാശകൾക്ക് അപ്പുറം 28 വർഷമായി നമുക്ക് പരിചയമുണ്ടെന്നത് വിശ്വസിക്കാൻ കഴിയുന്നില്ല… നന്ദി സം​ഗീത എന്നാണ് വെങ്കട് പ്രഭു കുറിച്ചത്. സം​ഗീത പങ്കിട്ട ഫോട്ടോ സൂക്ഷിച്ച് നോക്കിയാൽ പോലും വെങ്കട് പ്രഭുവാണെന്ന് തിരിച്ചറിയാൻ കഴിയുന്നില്ലെന്നാണ് ഭൂരിഭാ​ഗം ആരാധകരും കുറിച്ചത്. തലൈവ, ബിരിയാണി, ​ഗോലി സോഡ അടക്കമുള്ള സിനിമകളിൽ അഭിനയിച്ച സാം ആൻഡേഴ്സണിന്റെ നല്ല ഛായ വെങ്കട് പ്രഭുവിന് ഉണ്ടെന്നായിരുന്നു വേറെ ചില ആരാധകർ കുറിച്ചത്. കസ്റ്റഡിയാണ് ഏറ്റവും അവസാനം തിയേറ്ററുകളിലെത്തിയ വെങ്കട് പ്രഭു സിനിമ. നാ​ഗചൈതന്യയായിരുന്നു നായകൻ‌. ദളപതി 68ന്റെ അണിയറയിലാണ് വെങ്കട് പ്രഭു ഇപ്പോൾ. വിജയ് ആരാധകർ ആകാംക്ഷയോടെ കാത്തിരിക്കുന്ന സിനിമയാണിത്. ദളപതി 68 എന്ന് താത്കാലിക പേരിട്ടിരിക്കുന്ന ചിത്രത്തിന് സം​ഗീതമൊരുക്കുന്നത് യുവാൻ ശങ്കർ രാജയാണ്. ചിത്രത്തിന്റെ രചനയും വെങ്കട് പ്രഭുവാണ്. മീനാക്ഷി ചൗധരിയാകും നായിക. പ്രഭുദേവ, മോഹൻ, പ്രശാന്ത് തുടങ്ങിയ താരങ്ങളും ചിത്രത്തിലുണ്ടെന്നാണ് വിവരങ്ങൾ.

Sreekumar

Recent Posts

എന്റെ അടിക്കുറിപ്പ് അധികമായിരിക്കുന്നു! സെലിനുമായുള്ള പ്രണയത്തെ കുറിച്ച് പ്രതികരിച്ചു; മാധവ് സുരേഷ്

നടനും എം പിയും ഒക്കെയായ സുരേഷ് ഗോപിയുടെ മകൻ ​മാധവ് സുരേഷ് ഇപ്പോൾ  പങ്കിട്ടൊരു സോഷ്യൽ മീഡിയ പോസ്റ്റാണ് ആരാധകർക്കിടയിൽ…

1 hour ago

ആ പാട്ട് എന്തിനെന്ന് ആലോചിച്ചപ്പോളാണ് അത് പെണ്ണിനെക്കുറിച്ചോ അല്ലെങ്കിൽ മദ്യത്തെ കുറിച്ചോ ആകട്ടെ എന്ന് ചിന്തിച്ചത്, വിനീത് ശ്രീനിവാസൻ

വിനീത് ശ്രീനിവാസൻ സംവിധാനം ചെയ്യ്ത പ്രണവ്, ധ്യാൻ എന്നിവർ അഭിനയിച്ച ചിത്രം വർഷങ്ങൾക്ക് ശേഷം തീയറ്ററുകളിൽ നല്ല പ്രേഷക പ്രതികരണം…

2 hours ago

ബിഗ് സ്ക്രീനിലേക്ക് ഇനിയും ഒരു താരപുത്രി! നടൻ റഹുമാൻറെ മകൾ അലീഷ  സിനിമയിലേക്ക് എത്തുന്നു

ഒരു കാലത്ത് മലയാളികളുടെ പ്രിയങ്കരനായ നടൻ ആയിരുന്നു റഹുമാൻ, ഇപ്പോളിതാ അദ്ദേഹത്തിന്റെ അതേപാതയിലൂടെ മകൾ അലീഷ സിനിമയിലേക്ക് എത്തുകയാണ്, ഇപ്പോൾ…

3 hours ago

അങ്ങനെ നോക്കിയാൽ എയ്ഡ്സ് എന്ന രോഗം വന്നത് നന്നായി

ഭാഷയുടേയും ദേശത്തിന്റേയും അതിര്‍ വരമ്പുകളില്ലാതെ എല്ലാ സിനിമാ ഇന്‍ഡസ്ട്രികളിലും നിലനില്‍ക്കുന്ന ഒന്നാണ് കാസ്റ്റിംഗ് കൗച്ച്. പല മുന്‍നിര താരങ്ങള്‍ പോലും…

4 hours ago

ബിഗ് ബോസ് ഷോ കഴിഞ്ഞിട്ട് തീരുമാനിക്കാനായിരുന്നു പ്ലാൻ, ജാസ്മിൻ

എൻഗേജ് മെന്റ് കഴിഞ്ഞിട്ടില്ലെന്നും ബിഗ് ബോസ് ഷോ കഴിന്നതിനു ശേഷം നോക്കിയിട്ട് തീരുമാനിക്കാനായിരുന്നു പ്ലാനെന്നു ആവർത്തിക്കുകയാണ് ജാസ്മിൻ ജാഫർ .…

5 hours ago

ബ്രേക്കപ്പിന് പിന്നാലെയാണ് താൻ ഇനി വിവാഹിതയാകില്ല എന്ന് വരലക്ഷ്‌മി അറിയിച്ചത്

തെന്നിന്ത്യന്‍ സിനിമയ്ക്ക് ഏറ്റവും പ്രിയപ്പെട്ട നടി വരലക്ഷ്മി ശരത്കുമാര്‍ വിവാഹിതയാവുകയാണ്. പ്രധാനമന്ത്രി മോദി മുതല്‍ രജനികാന്ത്, കമല്‍ഹാസന്‍ എന്നിങ്ങനെ പ്രമുഖരായ…

5 hours ago