ക്രൈം പാര്‍ട്ണര്‍- ചിപ്‌സ് പാക്കറ്റ് അടിച്ചു മാറ്റാന്‍ ശ്രമിച്ച് നായയും കുരങ്ങനും- വൈറലായി വീഡിയോ

ഏറ്റവും വികൃതിക്കാരാണ് കുരങ്ങുകള്‍. പലപ്പോഴും മനുഷ്യരെപ്പോലും ആശയക്കുഴപ്പത്തിലാക്കുന്നതാണ് ഇവരുടെ പ്രവൃത്തികള്‍. അതിബുദ്ധിയുള്ള കുരങ്ങുകള്‍ ഭക്ഷണം മോഷ്ടിക്കാന്‍ കാണിക്കുന്ന വികൃതികള്‍ പലതും സോഷ്യല്‍ മീഡിയയില്‍ വൈറലാവാറുണ്ട്. വീടുകളിലും കടകളിലും ഭക്ഷണസാധനങ്ങളും മറ്റും അടിച്ചു മാറ്റാന്‍ ഇവര്‍ക്ക് പ്രത്യേക കഴിവുണ്ട്.

ഭക്ഷണം മോഷ്ടിക്കാന്‍ കുട്ടിക്കുരങ്ങിനെ കാണിച്ച തന്ത്രമാണ് ഇപ്പോള്‍ സോഷ്യല്‍ മീഡിയയില്‍ ചിരി പടര്‍ത്തുന്നത്. കുരങ്ങന്‍ ഒരു പാക്കറ്റ് ചിപ്‌സ് അടിച്ചു മാറ്റാന്‍ ശ്രമിക്കുന്നു. ഒരു പട്ടിക്കുട്ടിയുടെ സഹായത്തോടെയാണ് ചിപ്‌സ് അടിച്ചു മാറ്റുന്നത്.

റോഡരികിലെ കടയില്‍ തൂങ്ങിക്കിടക്കുന്ന ചിപ്സ് പാക്കറ്റ് നായയുടെ സഹായത്തോടെ പൊട്ടിക്കാന്‍ കുരങ്ങന്‍ ശ്രമിക്കുന്നു. ആദ്യം ശ്രമിച്ചപ്പോള്‍ താഴെ വീണെങ്കിലും പിന്നീട് തളരാതെ വീണ്ടും പൊട്ടിക്കാന്‍ ശ്രമിച്ചു. സംഗതി എന്തായാലും സോഷ്യല്‍ മീഡിയ ഏറ്റെടുത്തു.

മീമ്‌സ്.ബികെഎസ് എന്ന ഇന്‍സ്റ്റഗ്രാം പേജിലൂടെയാണ് വീഡിയോ പുറത്തുവിട്ടത്. ”കുരങ്ങുകളും നായ്ക്കളും നല്ല സുഹൃത്തുക്കളല്ലെന്ന് ആരാണ് പറഞ്ഞത്?” എന്ന അടിക്കുറിപ്പോടെയാണ് വീഡിയോ പങ്കുവെച്ചിരിക്കുന്നത്.

നായകളും കുരങ്ങുകളും പരസ്പരം കടിക്കുന്നത് പതിവാണ്. എന്നാല്‍ ഇവിടെ വിപരീതമാണ്. ഇരുവരും ഏറെ നാളായി സുഹൃത്തുക്കളാണെന്ന് ഈ വീഡിയോയില്‍ നിന്ന് വ്യക്തമാണ്. വികൃതിയായ കുരങ്ങിനെ സഹായിക്കാന്‍ നായ്ക്കുട്ടി ശാന്തനായി നില്‍ക്കുന്നു എന്നതും ശ്രദ്ധേയമാണ്. നായ്ക്കുട്ടി താഴേക്ക് പോകാതിരിക്കാന്‍ കുരങ്ങന്‍ കെട്ടിപ്പിടിക്കുന്നതും ഏറെ കൗതുകകരമായ കാഴ്ചയാണ്.

Gargi

Recent Posts

ഒരിക്കിലും നടക്കരുതായിരുന്നു!! ആ മാന്യവ്യക്തിയോട് മാപ്പുചോദിക്കുന്നു, അംഗരക്ഷകര്‍ തള്ളിമാറ്റിയ ആരാധകനെ ചേര്‍ത്തിപിടിച്ച് നാഗാര്‍ജുന

തന്റെ അംഗരക്ഷകന്‍ മോശമായി പെരുമാറിയ ഭിന്നശേഷിക്കാരനായ ആരാധകനെ നേരില്‍ കണ്ട് ചേര്‍ത്ത് നിര്‍ത്തി തെലുങ്ക് സൂപ്പര്‍സ്റ്റാര്‍ നാഗാര്‍ജുന. ഭിന്നശേഷിക്കാരനായ യുവാവിനോടാണ്…

6 hours ago

വിവാഹ ആഘോഷങ്ങള്‍ക്ക് തുടക്കമായി!! കൂട്ടുകാര്‍ക്കൊപ്പം മെഹന്ദി കളര്‍ഫുളാക്കി മീര നന്ദന്‍

മലയാളത്തിന്റെ പ്രിയ താരമാണ് നടി മീര നന്ദന്‍. ദിലീപിന്റെ നായികയായി മുല്ല എന്ന ചിത്രത്തിലൂടെ മലയാള സിനിമയിലേക്കെത്തിയ നായികയാണ് മീര.…

7 hours ago

‘മണിയന്‍ ചിറ്റപ്പനായി സുരേഷ് ഗോപി!! ഗഗനചാരി ടീം വീണ്ടും ഒന്നിക്കുന്നു

അരുണ്‍ ചന്തു സംവിധാനം ചെയ്ത സയന്‍സ് ഫിക്ഷന്‍ സിനിമയായ 'ഗഗനചാരി' തിയ്യേറ്ററിലെത്തിയിരിക്കുകയാണ്. ഗോകുല്‍ സുരേഷാണ് ചിത്രത്തില്‍ നായകനായെത്തിയത്. ഇപ്പോഴിതാ ചിത്രത്തിന്റെ…

7 hours ago

നൂറിലധികം പുതുമുഖങ്ങളുമായി സന്തോഷ് പണ്ഡിറ്റിന്റെ കേരളാ ലൈവ്!!

കോടികള്‍ മുടക്കിയാണ് ഓരോ സിനിമയും തിയ്യേറ്ററിലെത്തുന്നത്. അക്കാലത്താണ് വെറും 5 ലക്ഷം മുടക്കി സന്തോഷ് പണ്ഡിറ്റ് സിനിമയെടുത്തത്. നടനായും സംവിധായകനും…

9 hours ago

ഗിരി & ഗൗരി ഫ്രം ‘പണി’; ജോജു ചിത്രം പണി അണിയറയിൽ ഒരുങ്ങി കഴിഞ്ഞു

ജോജു ജോർജ്‌ ആദ്യമായി രചന-സംവിധാനം നിർവഹിക്കുന്ന 'പണി' സിനിമ അണിയറയിൽ ഒരുങ്ങി കഴിഞ്ഞു. ചിത്രത്തെ കുറിച്ച് പ്രഖ്യാപന സമയം മുതൽ…

10 hours ago

ബിഗ് ബോസ് അവതാരകൻ ആകാൻ ഏറ്റവും യോജ്യൻ മോഹൻലാൽ, അതിന് മമ്മൂട്ടിക്ക് കഴിയില്ല; ഫിറോസ് ഖാൻ

ബിഗ് ബോസ് അവതാരകനെന്ന നിലയിൽ മോഹൻലാലിനെ  വലിയഒരു  കൈയടിയാണ് നേടിക്കൊണ്ടിരിക്കുന്നത്, ഇപ്പോഴിതാ മോഹൻലാൽ എന്ന അവതരാകാനെപ്പറ്റിപറയുകയാണ് മുൻ ബിഗ് ബോസ്…

12 hours ago