മഞ്ഞ സാരിയുടത്ത ഒരു പെണ്‍കുട്ടിയുടെ വീഡിയോ സോഷ്യല്‍ മീഡിയയില്‍ വൈറലായതിന് പിന്നാലെ, ആ പെണ്‍കുട്ടിയെ അന്വേഷിച്ചു കൊണ്ട് ബോളിവുഡ് സംവിധായകന് രാം ഗോപാല്‍ വര്‍മ പങ്കുവച്ച പോസ്റ്റും സാമൂഹിക മാധ്യമങ്ങളിൽ വൈറലായിരുന്നു. അവസാനം ആ പെണ്‍കുട്ടിയെ സാമൂഹ്യ മാധ്യമം കണ്ടെത്തുകയും ചെയ്തു. ശ്രീലക്ഷ്മി സതീഷിനെ കണ്ടെത്തിയ രാം ഗോപാൽ വര്‍മ, അവരെ വിളിക്കുകയും സാരി എന്ന തന്റെ പുതിയ സിനിമയിലേക്ക് ക്ഷണിക്കുകയും ചെയ്തു. അക്കാര്യങ്ങളെല്ലാം നേരത്തെ ഒരു അഭിമുഖത്തില്‍ ശ്രീലക്ഷ്മി തന്നെ വ്യക്തമാക്കിയിട്ടുണ്ട്. എന്നാല്‍ പിന്നീട് തുടരെ തുടരെ രാം ഗോപാല്‍ വര്‍മയുടെ പേജില്‍ ശ്രീലക്ഷ്മിയുടെ വീഡിയോകൾ വരാന്‍ തുടങ്ങി. വളരെ മോശം സിനിമകള്‍ എടുക്കുന്ന സംവിധായകനാണ്, സ്ത്രീ വിഷയത്തില്‍ തത്പരനാണ് എന്നൊക്കെ പറഞ്ഞ് പലരും സോഷ്യല്‍ മീഡിയയില്‍ എത്തി. ശ്രീലക്ഷ്മിയോട് അല്പം കരുതി ഇരുന്നോളാന്‍ പറഞ്ഞു കൊണ്ടായിരുന്നു കമന്റുകള്‍ മുഴുവന്‍. ഇപ്പോള്‍ ആ പരിഗണനയ്ക്ക് മറുപടിയുമായി എത്തിയിരിക്കുകയാണ് ശ്രീലക്ഷ്മി. ആരും അറിയാത്ത ഒരു സത്യമുണ്ട്, തുടക്കം മുതല്‍, ഈ നിമിഷം വരെ രാം ഗോപാല്‍ വര്‍മ തന്റെ ഇന്‍സ്റ്റഗ്രാമില്‍ പങ്കുവച്ച വീഡിയോ എല്ലാം എന്റെ സമ്മതത്തോടെയാണ്. ഈ റീല്‍ ഞാന്‍ ഷെയര്‍ ചെയ്തോട്ടെ എന്ന് എന്നോട് ചോദിച്ചു, ഇത്രയും വലിയ സംവിധായകന് എന്റെ സമ്മതത്തിന് വേണ്ടി കാത്തിരിക്കുന്നു എന്നോര്‍ത്തപ്പോള്‍ തന്നെ എനിക്ക് അഭിമാനം തോന്നി. ഓരോ റീല്‍ ഇടുമ്പോഴും അദ്ദേഹം എന്റെ അനുവാദം ചോദിക്കാറുണ്ട്. എന്നെ വിളിച്ച് സിനിമയുടെ കാര്യം സംസാരിച്ചത് എല്ലാം തീര്‍ത്തും ഒഫിഷ്യലായിട്ടാണ്. ഒരു വാക്കു പോലും മോശമായി പറഞ്ഞിട്ടില്ല. സിനിമയില്‍ അഭിനയിക്കാന്‍ താത്പര്യമുണ്ടോ എന്ന് ചോദിച്ചതിന് ശേഷമാണ് അഭിനയിക്കാനുള്ള ഓഫര്‍ മുന്നോട്ടു വച്ചത്. ഞാന്‍ ഒരു റിമോട്ട് ഏരിയയില്‍ നിന്നും വരുന്ന ആളാണ് എന്നും, എന്റെ കംഫര്‍ട്ടിന് അപ്പുറമുള്ള ഗ്ലാമര്‍ വേഷങ്ങള്‍ ഒന്നും ചെയ്യാന്‍ പറ്റില്ല എന്നും അദ്ദേഹത്തോട് ആദ്യമേ പറഞ്ഞിരുന്നു. അത് എനിക്ക് മനസ്സിലാക്കാന്‍ പറ്റുമെന്ന് അദ്ദേഹം പറയുകയു ചെയ്തു. രാം ഗോപാല്‍ വര്‍മ എന്ന സംവിധായകന് ആരാണ് എന്ന് എനിക്ക് അറിയില്ലായിരുന്നു. പിന്നീട് ഗൂഗിള്‍ ചെയ്തു നോക്കിയപ്പോഴാണ് അദ്ദേഹത്തിന്റെ സിനിമകളെ കുറിച്ച് അറിയുന്നത്. ഒരുപാട് നല്ല സിനിമകള്‍ അദ്ദേഹം ചെയ്തിട്ടുണ്ട്.
നിരവധി പുരസ്കാരങ്ങളും നേടിയിട്ടുണ്ട്. അതിന്റെ എല്ലാം നല്ല വശങ്ങള് കാണാന്‍ മാത്രമാണ് എനിക്ക് താത്പര്യം. ഈ മെയ് മാസം മുതലാണ് ഞാന്‍ യൂട്യൂബ് ഇന്‍സ്റ്റഗ്രാം അക്കൗണ്ടുകള്‍ എല്ലാം പബ്ലിക്ക് ആക്കിയത്. അതുവരെ പ്രൈവറ്റ് ആയിരുന്നു. ചില റീല്‍ വീഡിയോസ് മാത്രമാണ് ചെയ്തിരുന്നത്. അപ്പോഴൊന്നും വീട്ടുകാര്‍ക്ക് പ്രശ്നമുണ്ടായില്ല. രാം ഗോപാല്‍ വര്‍മ വീഡിയോ ഷെയര്‍ ചെയ്തതിന് ശേഷം കമന്റില്‍ എന്നോട് വളരെ മാന്യമായി സംസാരിച്ച്, ഇന്‍ബോക്സില്‍ വായിക്കാൻ അറയ്ക്കുന്ന തരം മെസേജുകള്‍ അയക്കുന്നവരുണ്ട്. ശ്രീലക്ഷ്മി ഇങ്ങനെ ഒരു പെണ്ണാണ് എന്ന് കരുതിയിരുന്നില്ല എന്ന് ചിലര്‍ അച്ഛനോട് വന്ന് പറഞ്ഞു. കേരളത്തിലെ ലൈംഗിക ദാരിദ്ര്യം എന്ന് മാത്രമേ ഇതിനെ കുറിച്ച് എനിക്ക് പറയാനുള്ളൂ. എന്റെ ശരീരത്തിലും ഫീച്ചേഴ്സിലും ഞാന്‍ വളരെ അധികം അഭിമാനിക്കുകയും ഇഷ്ടപ്പെടുകയും ചെയ്യുന്നു. നേരത്തെ വളരെ മെലിഞ്ഞിട്ടുള്ള ആളായിരുന്നു ഞാന്‍. എന്നെ ഈര്‍ക്കിലി എന്നൊക്കെ വിളിച്ച് കളിയാക്കിയപ്പോള്‍ ഒരുപാട് വിഷമിച്ചിട്ടുണ്ട്. ഇപ്പോഴുള്ള എന്റെ ശരീരം എന്റെ ആത്മവിശ്വാസമാണ്. അത് എനിക്ക് കംഫര്‍ട്ട് ആണ് എന്നാണ് ശ്രീക്ഷ്മി സതീശന് പറയുന്നത്.
തന്റെ അംഗരക്ഷകന് മോശമായി പെരുമാറിയ ഭിന്നശേഷിക്കാരനായ ആരാധകനെ നേരില്‍ കണ്ട് ചേര്‍ത്ത് നിര്‍ത്തി തെലുങ്ക് സൂപ്പര്‍സ്റ്റാര്‍ നാഗാര്‍ജുന. ഭിന്നശേഷിക്കാരനായ യുവാവിനോടാണ്…
മലയാളത്തിന്റെ പ്രിയ താരമാണ് നടി മീര നന്ദന്. ദിലീപിന്റെ നായികയായി മുല്ല എന്ന ചിത്രത്തിലൂടെ മലയാള സിനിമയിലേക്കെത്തിയ നായികയാണ് മീര.…
അരുണ്‍ ചന്തു സംവിധാനം ചെയ്ത സയന്‍സ് ഫിക്ഷന്‍ സിനിമയായ 'ഗഗനചാരി' തിയ്യേറ്ററിലെത്തിയിരിക്കുകയാണ്. ഗോകുല്‍ സുരേഷാണ് ചിത്രത്തില്‍ നായകനായെത്തിയത്. ഇപ്പോഴിതാ ചിത്രത്തിന്റെ…
കോടികള്‍ മുടക്കിയാണ് ഓരോ സിനിമയും തിയ്യേറ്ററിലെത്തുന്നത്. അക്കാലത്താണ് വെറും 5 ലക്ഷം മുടക്കി സന്തോഷ് പണ്ഡിറ്റ് സിനിമയെടുത്തത്. നടനായും സംവിധായകനും…
ജോജു ജോർജ് ആദ്യമായി രചന-സംവിധാനം നിർവഹിക്കുന്ന 'പണി' സിനിമ അണിയറയിൽ ഒരുങ്ങി കഴിഞ്ഞു. ചിത്രത്തെ കുറിച്ച് പ്രഖ്യാപന സമയം മുതൽ…
ബിഗ് ബോസ് അവതാരകനെന്ന നിലയിൽ മോഹൻലാലിനെ വലിയഒരു കൈയടിയാണ് നേടിക്കൊണ്ടിരിക്കുന്നത്, ഇപ്പോഴിതാ മോഹൻലാൽ എന്ന അവതരാകാനെപ്പറ്റിപറയുകയാണ് മുൻ ബിഗ് ബോസ്…