“അവള്‍ എന്നെ ഇട്ടേച്ചുപോയി” തുറന്ന് പറഞ്ഞ് വിധു പ്രതാപ്..!!

മലയാളികള്‍ ഇന്നും മൂളി നടക്കുന്ന ഒരുപാട് ഗാനങ്ങളില്‍ പലതും വിധു പ്രതാപ് എന്ന ഗായകന്റെ ശബ്ദ മാധുര്യത്തില്‍ പിറന്നവയാണ്. ഒരു പ്രമുഖ ചാനല്‍ സംഘടിപ്പിച്ച റിയാലിറ്റി ഷോ ജേതാവായാണ് അദ്ദേഹം മിനിസ്‌ക്രീനിലക്ക് എത്തുന്നത്. അത് പിന്നണി ഗാനരംഗത്തേക്കുള്ള വിധുവിന്റെ ആദ്യ ചുവടുവെയ്പ്പ് തന്നെയായിരുന്നു. പിന്നീട് വിധു പ്രതാപ് എന്ന ഗായകന്റെ ശബ്ദത്തില്‍ ഒരുപാട് ഗാനങ്ങള്‍ സിനിമയിലൂടെ പുറത്ത് വന്നു. അതെല്ലാം ആരാധകര്‍ ഇരുകൈയ്യും നീട്ടി സ്വീകരിച്ചു. ഇപ്പോള്‍ മ്യൂസിക പരിപാടികളില്‍ ജഡ്ജായി മിനിസ്‌ക്രീനിലും സമൂഹമാധ്യമങ്ങളിലും സജീവമായി വിധു ഉണ്ട്. കൂടാതെ, വിധുവിന് എല്ലാ സപ്പോര്‍ട്ടുകളും നല്‍കിക്കൊണ്ട് ഭാര്യ ദീപ്തിയും അദ്ദേഹത്തിന് ഒപ്പം ഉണ്ട്.

സമൂഹമാധ്യമങ്ങളില്‍ വളരെ സജീവമായിട്ടുള്ള താരം തന്റെ യൂട്യൂബ് ചാനലിലൂടെ രസകരമായ വീഡിയോകള്‍ പങ്കുവയ്ക്കാറുണ്ട്. നടിയും, നര്‍ത്തകിയും, അവതാരകയുമായ ദീപ്തിയെ ആണ് വിധുപ്രതാപ് വിവാഹം കഴിച്ചത്. ഇരുവരും ഒന്നിച്ച് എത്തുന്ന വീഡിയോകള്‍ എല്ലാം സമൂഹ മാധ്യമങ്ങളില്‍ വൈറലാവാറുണ്ട്. ഇവരുടെ കെമിസ്ട്രി മലയാളികള്‍ക്ക് ഏറെ ഇഷ്ടമാണ്. തന്റെ ആദ്യ പ്രണയത്തെ കുറിച്ച് വിധു പറഞ്ഞ കാര്യങ്ങള്‍ ആണ് ഇപ്പോള്‍ ശ്രദ്ധേയമാകുന്നത്. ആദ്യ പ്രണയം എല്ലാവര്‍ക്കും ഒരുപാട് പ്രിയമുള്ളതും, ഒരിക്കലും മറക്കാന്‍ ആവാത്ത ഓര്‍മ്മ ആയിരിക്കും എന്നും താരം പറയുന്നു. പത്താം ക്ലാസ് വരെ ആണ്‍കുട്ടികള്‍ മാത്രമുള്ള സ്‌കൂളില്‍ പഠിച്ചിരുന്ന വിധുവിനു

പ്രീഡിഗ്രിയില്‍ എത്തിയപ്പോള്‍ ആണ് ആദ്യ പ്രണയം ഉണ്ടായത്. പ്രീഡിഗ്രി രണ്ടാം വര്‍ഷം എത്തിയപ്പോഴാണ് വിധുവിനുള്ളില്‍ ആദ്യാനുരാഗം തളിരിട്ടത്. എന്നാല്‍ ആ ബന്ധത്തിന് അധികം ആയുസ്സ് ഉണ്ടായിരുന്നില്ല എന്നാണ് വിധു പറഞ്ഞിരിക്കുന്നത്. വിധു ഇഷ്ടപ്പെട്ട പെണ്‍കുട്ടി ആദ്യ വര്‍ഷ വിദ്യാര്‍ത്ഥിനി ആയിരുന്നു. പ്രീഡിഗ്രി കഴിഞ്ഞു വിധു ഡിഗ്രിക്ക് ചേരുന്ന സമയത്ത് ആ കുട്ടി മറ്റൊരാളുമായി ഇഷ്ടത്തിലായി. അങ്ങനെ തന്നെ ഉപേക്ഷിച്ച് അവള്‍ അവനൊപ്പം പോയി എന്ന് വിധു പറയുന്നു. ആദ്യ പ്രണയം പൊട്ടിയപ്പോള്‍ ഒരു മണിക്കൂര്‍ നേരത്തെ വിഷമം മാത്രമേ ഉണ്ടായിരുന്നുള്ളൂ എന്നും ഗായകന്‍ കൂട്ടിച്ചേര്‍ത്തു. ഇതെല്ലാം വളരെ രസകരമായാണ് താരം ആരാധകര്‍ക്ക് മുന്നില്‍ അവതരിപ്പിക്കുന്നത്.

 

Rahul

Recent Posts

ഒരു സിനിമയുടെയും പ്രെമോഷന് പോകാത്ത നയൻസിന് ഇതെന്ത് പറ്റി? ആ ചോദ്യത്തിനുള്ള ഉത്തരമിതാ

സിനിമകളുടെ പ്രൊമോഷൻ പരിപാടികളിൽ നിന്ന് അകലം പാലിക്കുന്ന നടിയാണ് നയൻതാര. എന്നാൽ കഴിഞ്ഞ ദിവസം ഒരു സിനിമയുടെ പ്രൊമോഷൻ പരിപാടിക്ക്…

5 hours ago

ഈ രോഗത്തെ തീർച്ചയായും അതിജീവിക്കും, ഹൃദയം തൊടുന്ന പോസ്റ്റുമായി നടി ഹിന, എന്താണ് സ്തനാർബുദം എന്നറിയാം

സ്തനാർബുദം ബാധിച്ച കാര്യം വെളിപ്പെടുത്തി നടി ഹിന ഖാൻ. ഇൻസ്റ്റഗ്രാം അക്കൗണ്ടിലൂടെയാണ് നടി ഇക്കാര്യം അറിയിച്ചിട്ടുള്ളത്. രോഗത്തിന്റെ മൂന്നാം ഘട്ടത്തിലാണ്…

6 hours ago

രാജ്യമാകെ ശ്രദ്ധിക്കുന്ന ഭർത്താവിന്റെ അഭിമാന നേട്ടം; സന്തോഷം പങ്കുവെച്ച് നടി ലെന

തന്റെ ഭർത്താവും ഇന്ത്യയുടെ ബഹിരാകാശ ദൗത്യമായ ഗഗൻയാനിന്റെ ഗ്രൂപ്പ് ക്യാപ്റ്റനുമായ പ്രശാന്ത് ബാലകൃഷ്ണൻ നായരുടെ കരിയറിലെ അഭിമാനകരമായ നേട്ടം പങ്കുവച്ച്…

8 hours ago

പുരുഷന്മാരെ സ്ത്രീകൾ മസാജ് ചെയ്യുമെന്ന് പരസ്യം, സ്പായുടെ മറവിൽ വേശ്യാവൃത്തി; മൂന്ന് മലയാളികൾ അറസ്റ്റിൽ

തെങ്കാശി : കേരളാ അതിർത്തിയോട് ചേർന്ന് തമിഴ്‌നാട്ടിൽ സ്ഥിതിചെയ്യുന്ന വിനോദ് സഞ്ചാര കേന്ദ്രമായ കുറ്റാലത്ത് സ്വകാര്യ ഹോട്ടലിൽ പെൺ വാണിഭ…

11 hours ago

ആത്മഹ,ത്യ ചിന്തകൾ ഉണ്ടായിട്ടുണ്ട് എങ്കിലും ഒന്ന് പോലും പ്രണയം കാരണമായിരുന്നില്ല

ബി ഗ്രേഡ് സിനിമകളിലൂടെ തരംഗം സൃഷ്ടിച്ച ഷക്കീല ഇന്ന് തമിഴ് ഷോകളിലൂടെ പ്രേക്ഷകർക്ക് പ്രിയങ്കരിയായി മാറിയിരിക്കുകയാണ്. തന്റെ കഴിഞ്ഞ കാലത്തെക്കുറിച്ച്…

15 hours ago

ക്യാമറയ്ക്ക് പിന്നിലുള്ള ജീവിതം അത്ര സുഖകരമല്ല, നക്ഷത്ര നാഗേഷ്

സിനിമയുടേയും സീരിയിലന്റേയും ലോകം പ്രേക്ഷകരെ സംബന്ധിച്ച് നോക്കുമ്പോൾ ഗ്ലാമറിന്റെ ലോകമാണ്. എന്നാല്‍ പക്ഷെ പലപ്പോഴും ക്യാമറയ്ക്ക് പിന്നിലെ ലോകം അത്ര…

16 hours ago