ഈ വ്യക്തിയെ സൂക്ഷിക്കുക; മുന്നറിയിപ്പുമായി വിദ്യാ ബാലൻ

ബോളിവുഡിലെ ഏറ്റവും മികച്ച അഭിനേത്രികളിൽ ഒരാളാണ് വിദ്യ ബാലൻ.ഇപ്പോഴിതാ   സമൂഹ മാധ്യമങ്ങളിലൂടെ എല്ലാവർക്കും ഒരു മുന്നറിയിപ്പുമായി എത്തിയിരിക്കുകയാണ് നടി വിദ്യാ ബാലൻ. ത​ന്റെ കോണടാക്ട് നമ്പറുമായി ബന്ധപ്പെട്ട ഒരു മുന്നറിയിപ്പാണ് ബന്ധുക്കൾക്കും സുഹൃത്തുക്കൾക്കും നടി വിദ്യ ബാലൻ നൽകിയത്. തന്റെ പേരിലൂടെ വാട്ട്‌സ്ആപ്പിൽ അജ്ഞാതൻ ആൾമാറാട്ടം നടത്തുന്നുണ്ടെന്നും ഈ വ്യക്തിയിൽ നിന്നുള്ള കോളുകളോ സന്ദേശങ്ങളോ സ്വീകരിക്കരുതെന്നും നമ്പർ പങ്കുവെച്ചുകൊണ്ട് നടി പറഞ്ഞു.ത​ന്റെ ഇൻ​സ്റ്റ​ഗ്രാം ​സ്റ്റോറിയിലാണ് താരം ഈ മുന്നറിയിപ്പ് പങ്കുവെച്ചത്.  ’ ഇങ്ങനെ സംഭവിക്കുന്നതിൽ ഏറെ സങ്കടമുണ്ട്. ഈ പ്രശ്നം എനിക്ക് ഇൻസ്റ്റഗ്രാമിലൂടെ പങ്കുവെക്കേണ്ടി വന്നു. 8100522953 എന്ന വാട്സ് ആപ്പ് നമ്പറിലൂടെ എന്റെ പേരിൽ ആൾമാറാട്ടം നടത്തുന്നുണ്ട്. ഇയാൾ എന്റെ ചിത്രമാണ് വാട്സ് ആപ്പിൽ മുഖ ചിത്രമായി ഉപയോഗിച്ചിരിക്കുന്നത്. ഈ വ്യക്തിയിൽ നിന്നുള്ള ഫോൺ കോളുകളും സന്ദേശങ്ങളും ദയവായി സ്വീകരിക്കരുത്’. എന്നായിരുന്നു ഇൻ​സ്റ്റ​ഗ്രാം ​സ്റ്റോറി.

വിദ്യ ബാലൻ ഒടുവിൽ വേഷമിട്ടത് ‘നീയത്’ എന്ന ചിത്രത്തിലാണ്. ചിത്രം പരാജയപ്പെട്ടെങ്കിലും വിദ്യ അവതരിപ്പിച്ച സിബിഐ ഓഫീസർ മീരാ റാവുവിന്  വളരെ യധികം ശ്രദ്ധിക്കപ്പെട്ടു. സംവിധായിക ശിർഷ ഗുഹ താകുർത്തയുടെ വരാനിരിക്കുന്ന ചിത്രമായ ‘ഡു ഓർ ഡു പ്യാർ’ ആണ് താരത്തിന്റേതായി പ്രദർശനത്തിന് ഒരുങ്ങുന്ന മറ്റൊരു ചിത്രം. സെന്തിൽ രാമമൂർത്തി, ഇലിയാന ഡിക്രൂസ്, പ്രതീക് ഗാന്ധി എന്നിവരാണ് ചിത്രത്തിലെ മറ്റുവേഷങ്ങളിൽ അഭിനയിക്കുന്നത്.  ഹിന്ദി, ബംഗാളി, മലയാളം തുടങ്ങിയ ഭാഷകളിൽ അഭിനയിക്കുന്ന ഒരു ഇന്ത്യൻ ചലച്ചിത്ര നടി ആണ് വിദ്യ ബാലൻ.,സം​ഗീത വീഡിയോകളിലും, സംഗീത നാടകങ്ങളിലും അഭിനയിച്ചുകൊണ്ടാണ് വിദ്യ ബാലൻ തന്റെ കലാ ജീവിതം ആരംഭിക്കുന്നത്.

ഹം പാഞ്ച് എന്ന ടെലിവിഷൻ പരമ്പരയിലൂടെയായിരുന്നു വിദ്യയുടെ അഭിനയ ജീവിതത്തിന്റെ തുടക്കം.  മോഹന്‍ലാലിനൊപ്പമുള്ള ആദ്യ മലയാള ചിത്രം മുടങ്ങിയതോടെ ഭാഗ്യമില്ലാത്ത നായികയായി വിദ്യ ബാലനെ സിനിമ മേഖല  മുദ്ര കുത്തിയിരുന്നു. അന്ന് സൈന്‍ ചെയ്തിരുന്ന തമിഴ് സിനിമകളില്‍ നിന്നും താരത്തെ മാറ്റുകയും ചെയ്തിരുന്നു. ബംഗാളി ചിത്രം ഭാലോ തെകോ എന്ന ചിത്രത്തിലൂടെയാണ്   വിദ്യ അഭിനയരംഗത്ത് എത്തുന്നത്. പിന്നീട് ബോളിവുഡില്‍ സജീവമായ താരം ഡേര്‍ട്ടി പിക്ചര്‍ എന്ന ചിത്രത്തിലൂടെയാണ് ശ്രദ്ധ നേടുന്നത്. ദി ഡേർട്ടി പിക്ചർ എന്ന ചിത്രം വിദ്യയുടെ കരിയറിൽ വലിയൊരു വഴിത്തിരിവായിരുന്നു. തെന്നിന്ത്യന്‍ മാദക സുന്ദരിയായ സില്‍ക്ക് സ്മിതയുടെ ജീവിതകഥ പറഞ്ഞ ചിത്രമാണ് ദി ഡേര്‍ട്ടി പിക്ചര്‍. ഡേര്‍ട്ടി പിക്ചര്‍ എന്ന ചിത്രത്തിലെ പ്രകടനത്തിലൂടെ 2011-ലെ മികച്ച നടിക്കുള്ള ദേശീയ പുരസ്‌കാരം വിദ്യ നേടിയിരുന്നു.

Sreekumar

Recent Posts

സ്വകാര്യമേഖലയേക്കാൾ കുറഞ്ഞ നിരക്കിൽ ഡ്രൈവിങ് സ്കൂളുകൾ ആരംഭിക്കാൻ ഒരുങ്ങുകയാണ് കെ.എസ്.ആർ.ടി.സി

ഡ്രൈവിംഗ് മേഖലയിൽ സാധാരണ ജനങ്ങൾക്ക് പ്രയോജനപ്പെടുന്ന ഒരു സേവനം അവതരിപ്പിക്കാൻ ഒരുങ്ങുകയാണ് കേരളം. സ്വകാര്യമേഖലയേക്കാൾ കുറഞ്ഞ നിരക്കിൽ ഡ്രൈവിങ് സ്കൂളുകൾ…

8 mins ago

ഗായികയാകണമെന്ന് ആ​ഗ്രഹിച്ച് വന്നയാളല്ല ഞാൻ, ജ്യോത്സ്ന

സം​ഗീത ലോകത്ത് തന്റേതായ സ്ഥാനം നേടാൻ കഴിഞ്ഞ ​ഗായികയാണ് ജ്യോത്സ്ന രാധാകൃഷ്ണൻ . ജ്യോത്സനയുടെ ​ഗാനങ്ങൾ ഒന്നിന് പിറകെ ഒന്നായി…

15 mins ago

തെറ്റുകള്‍ പറ്റുമ്പോള്‍ അതെങ്ങനെ ശരിയാക്കണമെന്ന് പറഞ്ഞ് തരാന്‍ ആള്‍ക്കാര്‍ ഉണ്ടായിരുന്നില്ല, റബേക്ക

മലയാളികള്‍ക്ക് സുപരിചിതയായാണ് നടി റബേക്ക സന്തോഷ്. ടെലിവിഷന്‍ പരമ്പരകളിലൂടെയാണ് റബേക്ക സന്തോഷ് താരമായി മാറുന്നത്. കസ്തൂരിമാന്‍ എന്ന പരമ്പരയിലെ കാവ്യ…

2 hours ago

തന്റെ ചിത്രങ്ങൾ എല്ലാം ഭാവന സ്ഥിരമായി പങ്കുവെക്കാറുണ്ട്

മലയാളികളുടെ എക്കാലത്തെയും പ്രിയ നായികമാരിലൊരാളാണ് ഭാവന. സോഷ്യൽ മീഡിയയിലും ഭാവന വളരെ ആക്ടീവുമാണ്. തന്റെ ഫോട്ടോഷൂട്ട് ചിത്രങ്ങളും ജീവിതത്തിലെ ചെറിയ…

2 hours ago

“പുതിയ കഥ വല്ലതുമുണ്ടോ സാറിനു പറയാന്‍?”; കനകരാജ്യത്തിന്റെ ഹൃദയസ്പര്‍ശിയായ ട്രെയിലര്‍ പുറത്ത്, ചിത്രം ജൂലൈ 5-ന് തീയറ്ററുകളിലേക്ക്

ഇന്ദ്രൻസിനെയും മുരളി ഗോപിയും കേന്ദ്ര കഥാപാത്രങ്ങളാക്കി സാഗർ സംവിധാനം ചെയ്യുന്ന പുതിയ ചിത്രമായ കനകരാജ്യത്തിന്റെ ട്രെയിലര്‍ പുറത്തിറങ്ങി. ഇന്ദ്രന്‍സിന്റെ കരിയറിലെ…

14 hours ago

ജാസ്മിനെ മോശമായി ചിത്രീകരിച്ചില്ല; കരയുന്നത് കൊണ്ട് ഷോയിലേക്ക് എടുക്കാതിരുന്നില്ല ; നോറ

ബിഗ് ബോസ് മലയാളം സീസണ്‍ 6 ല്‍ ഇത്രത്തോളം ദിവസം നില്‍ക്കാന്‍ കഴിയുമെന്ന് പ്രതീക്ഷിച്ചിരുന്നില്ലെന്ന് പറയുകയാണ് നോറ, ഇത്രയും കുറച്ച്…

17 hours ago