‘ഒരു പക്കാ മോശം സിനിമയായി തോന്നിപ്പിക്കാത്തതിന് വിഷ്വല്‍സ് & ബിജിഎം വഹിച്ച പങ്കു വളരെ വലുതാണ്’

ദുല്‍ഖറിന്റെ കിങ്ങ് ഓഫ് കൊത്ത തിയേറ്ററുകളിലെത്തിയിരിക്കുകയാണ്. മികച്ച വരവേല്‍പ്പാണ് പ്രേക്ഷകരില്‍ നിന്നും ലഭിക്കുന്നത്. ദുല്‍ഖറിന്റെ മാസ് ആക്ഷന്‍ രംഗങ്ങള്‍ ആരാധകരെ കോരിത്തരിപ്പിക്കുന്നുണ്ട്. ദുല്‍ഖറിന്റെ അഭിനയം മാത്രമല്ല, ആദ്യ സംവിധാനമാണെങ്കില്‍ കൂടിയും അഭിലാഷ് ജോഷിയും ഒട്ടും മോശമാക്കിയിട്ടില്ലെന്ന് പ്രേക്ഷകര്‍ അഭിപ്രായപ്പെടുന്നു. ചിത്രത്തില്‍ രാജു എന്ന കഥാപാത്രമായാണ് ദുല്‍ഖര്‍ എത്തുന്നത്. ഷബീര്‍ കല്ലറയ്ക്കല്‍, ഐശ്വര്യാ ലക്ഷ്മി, പ്രസന്ന, ഗോകുല്‍ സുരേഷ് , ഷമ്മി തിലകന്‍, ശാന്തി കൃഷ്ണ, അനിഖാ സുരേന്ദ്രന്‍ തുടങ്ങി വന്‍ താര നിരയാണ് ചിത്രത്തിലുള്ളത്. ഇപ്പോഴിതാ ചിത്രത്തെ കുറിച്ചുള്ള ഒരു കുറിപ്പാണ് ശ്രദ്ധേയമാകുന്നത്. ‘ഒരു പക്കാ മോശം സിനിമയായി തോന്നിപ്പിക്കാത്തതിന് വിഷ്വല്‍സ് & ബിജിഎം വഹിച്ച പങ്കു വളരെ വലുതാണെന്നാണ് വിദ്യ വിവേക് മൂവീ ഗ്രൂപ്പില്‍ പങ്കുവെച്ച കുറിപ്പില്‍ പറയുന്നത്.

എന്തൊക്കെയോ എവിടെയൊക്കെയോ കുറവുകളുണ്ടെങ്കിലും ഒരു തവണ വലിയ കുഴപ്പമില്ലാതെ തന്നെ കാണാം. അമിത പ്രതീക്ഷകള്‍ എപ്പോളും നിരാശപ്പെടുത്താര്‍ ആണല്ലോ പതിവ്. ഈ ജോണറില്‍ ഉള്ള ഒരു സിനിമക്ക് ആവശ്യമായ അഡ്രണാലിന്‍ റഷ് ഉണ്ടാക്കുന്ന കാര്യത്തില്‍ സിനിമ പരാജയം ആണ്. സ്ഥിരം കഥയും കണ്ടുമടുത്ത കാഴ്ചകളും തന്നെയുള്ള ഗാങ്സ്റ്റര്‍ സിനിമകള്‍ വീണ്ടും കാണാന്‍ തോന്നുന്നത് അതിന്റെ മേക്കിങ്ങില്‍ ഉള്ള മികവ് കൊണ്ടും വ്യത്യസ്തത കൊണ്ടും ആയിരിക്കും. പക്ഷെ ഇവിടെ അഭിലാഷ് ജോഷിക്ക് അങ്ങനെ എടുത്തു പറയത്തക്ക മേക്കിങ് മികവ് ഉള്ളതായി തോന്നിയില്ല. നിറഞ്ഞ സദസ്സില്‍ കയ്യടികളും ആര്‍പ്പുവിളികളും ആയി കാണാന്‍ പറ്റിയ ഒരു സിനിമയല്ല കൊത്ത. അനവധി അത്തരം രംഗങ്ങള്‍ ഉണ്ടെങ്കിലും അതൊന്നും ഒരു ഇമ്പാക്ട് ഇല്ലാതെ ആയാണ് തോന്നിയത്. ഒരു പക്കാ മോശം സിനിമയായി തോന്നിപ്പിക്കാത്തതിന് വിഷ്വല്‍സ് & ബിജിഎം വഹിച്ച പങ്കു വളരെ വലുത് ആണ്. ഒരു ആവറേജ് അനുഭവം ആയിരുന്നു വ്യക്തിപരമായി എനിക്ക് ഈ സിനിമ.

നിമീഷ് രവിയാണ് ചിത്രത്തിന്റെ ഛായാഗ്രഹണം. ജേക്‌സ് ബിജോയ്, ഷാന്‍ റഹ്‌മാന്‍ എന്നിവര്‍ ചിത്രത്തിന് സംഗീതമൊരുക്കുന്നു. സംഘട്ടനം: രാജശേഖര്‍, തിരക്കഥ: അഭിലാഷ് എന്‍. ചന്ദ്രന്‍, പ്രൊഡക്ഷന്‍ ഡിസൈനര്‍: നിമേഷ് താനൂര്‍, എഡിറ്റര്‍: ശ്യാം ശശിധരന്‍, കൊറിയോഗ്രാഫി: ഷെറീഫ് ,വി എഫ് എക്‌സ്:എഗ്ഗ് വൈറ്റ്, മേക്കപ്പ്: റോണെക്‌സ് സേവിയര്‍, വസ്ത്രാലങ്കാരം: പ്രവീണ്‍ വര്‍മ, സ്റ്റില്‍: ഷുഹൈബ് എസ്.ബി.കെ., പ്രൊഡക്ഷന്‍ കണ്‍ട്രോളര്‍: ദീപക് പരമേശ്വരന്‍, മ്യൂസിക്: സോണി മ്യൂസിക്. പിആര്‍ഓ: പ്രതീഷ് ശേഖര്‍. സീ സ്റ്റുഡിയോസും വേഫേറെര്‍ ഫിലിംസും ചേര്‍ന്നാണ് ചിത്രം നിര്‍മ്മിക്കുന്നത്.

Gargi

Recent Posts

പുരുഷന്മാരെ സ്ത്രീകൾ മസാജ് ചെയ്യുമെന്ന് പരസ്യം, സ്പായുടെ മറവിൽ വേശ്യാവൃത്തി; മൂന്ന് മലയാളികൾ അറസ്റ്റിൽ

തെങ്കാശി : കേരളാ അതിർത്തിയോട് ചേർന്ന് തമിഴ്‌നാട്ടിൽ സ്ഥിതിചെയ്യുന്ന വിനോദ് സഞ്ചാര കേന്ദ്രമായ കുറ്റാലത്ത് സ്വകാര്യ ഹോട്ടലിൽ പെൺ വാണിഭ…

1 hour ago

ആത്മഹ,ത്യ ചിന്തകൾ ഉണ്ടായിട്ടുണ്ട് എങ്കിലും ഒന്ന് പോലും പ്രണയം കാരണമായിരുന്നില്ല

ബി ഗ്രേഡ് സിനിമകളിലൂടെ തരംഗം സൃഷ്ടിച്ച ഷക്കീല ഇന്ന് തമിഴ് ഷോകളിലൂടെ പ്രേക്ഷകർക്ക് പ്രിയങ്കരിയായി മാറിയിരിക്കുകയാണ്. തന്റെ കഴിഞ്ഞ കാലത്തെക്കുറിച്ച്…

5 hours ago

ക്യാമറയ്ക്ക് പിന്നിലുള്ള ജീവിതം അത്ര സുഖകരമല്ല, നക്ഷത്ര നാഗേഷ്

സിനിമയുടേയും സീരിയിലന്റേയും ലോകം പ്രേക്ഷകരെ സംബന്ധിച്ച് നോക്കുമ്പോൾ ഗ്ലാമറിന്റെ ലോകമാണ്. എന്നാല്‍ പക്ഷെ പലപ്പോഴും ക്യാമറയ്ക്ക് പിന്നിലെ ലോകം അത്ര…

7 hours ago

ലക്ഷ്വറി ലൈഫ് സ്റ്റൈൽ ആണ് പ്രിത്വിരാജിന്റേത്, എന്നാൽ സിനിമ പരാജയവും

മലയാളത്തിലെ സമ്പന്നരായ താരങ്ങളിൽ മുൻപന്തിയിൽ തന്നെയുള്ള ആളാണ് നടനും സംവിധായകനും നിർമാതാവും ഗായകനും ഒക്കെയായ പൃഥിരാജ് സുകുമാരൻ. സിനിമാ പാരമ്പര്യമുള്ള…

7 hours ago

അർജുനിൽ നിന്ന് ഒരിക്കലും താൻ ഇത് പ്രതീക്ഷിച്ചിരുന്നില്ല, അൻസിബ

ബിഗ് ബോസ് മലയാളം സീസൺ 6 ൽ പ്യുവർ സോൾ, ജന്റിൽ മാൻ ഇമേജ് ലഭിച്ചയാളാണ് അർജുൻ ശ്യാമ .…

7 hours ago

അത്തരം കഥാപാത്രങ്ങൾ മാത്രമാണ് തന്നെ തേടി വരുന്നത്, പാർവതി

മലയാള സിനിമയിലെ മികച്ച അഭിനേത്രിയാണ് പാർവതി തിരുവോത്ത്. ചുരുങ്ങിയ കാലത്തിനുള്ളിലാണ് അഭിനയ പ്രാധാന്യമുള്ള വേഷങ്ങൾ പാർവതിയെ തേടിയെത്തിയത്. എന്നാൽ ഇപ്പോൾ…

7 hours ago