വിശന്നാൽ നമ്മൾ ആഹാരം കഴിക്കില്ലേ, അത് പോലെ തന്നെയാണ് ഇതും!

ജന്മം കൊണ്ട് മലയാളി ആണെങ്കിലും ബോളിവുഡിൽ തിളങ്ങി നിൽക്കുന്ന താരങ്ങളിൽ ഒരാൾ ആണ് വിദ്യ ബാലൻ. പാലക്കാട്ടുകാരിയാണെങ്കിലും ഇപ്പോൾ ബോളിവുഡിന്റെ ദത്തുപുത്രിയാണ് താരം. ബംഗാളി ചിത്രത്തിൽ കൂടിയാണ് താരം സിനിമയിലേക്ക് എത്തിയതെങ്കിലും അധികം വൈകാതെ തന്നെ ബോളിവുഡിലേക്ക് എത്തുകയായിരുന്നു. ഇന്ന് രാജ്യമെമ്പാടും ആരാധകർ ഉള്ള താരങ്ങളിൽ ഒരാൾ കൂടിയാണ് വിദ്യ ബാലൻ. നിരവധി ചിത്രങ്ങളിൽ ആണ് താരം ഇതിനോടകം അഭിനയിച്ചത്. അവയെല്ലാം തന്നെ മികച്ച വിജയവും കാഴ്ച വെച്ചവയാണ്. തന്റെ മനസ്സിലുള്ള ആശയങ്ങൾ യാധൊരു മടിയും കൂടാതെ തുറന്ന് പറയാൻ താരത്തിന് ഒരു മടിയും ഇല്ല. അങ്ങനെ തുറന്ന് പറഞ്ഞിട്ടുള്ള കാര്യങ്ങളിൽ ചിലതൊക്കെ ചർച്ചചെയ്യപ്പെടുകയും ചെയ്തിരുന്നു. അടുത്തിടെ ഒരു അഭിമുഖത്തിൽ താരം ഭാരതീയ സംസ്ക്കാരത്തെ കുറിച്ച് പറഞ്ഞ കാര്യങ്ങൾ ആണ് പ്രേക്ഷക ശ്രദ്ധ നേടുന്നത്.

Vidya Balan Photos

വിശപ്പ് പോലെ തന്നെ മനുഷ്യന് അത്യാവിശ്യമായ ഒരു വികാരം തന്നെയാണ് ലൈംഗീകത. എന്നാൽ അതിനെ പറ്റി തുറന്ന് സംസാരിക്കാൻ ആളുകൾ തയാറാകുന്നില്ല. എന്ത് കൊണ്ടാണ് അതിനെ കുറിച്ച് തുറന്നു സംസാരിക്കുവാൻ ആളുകൾ മടികാണിക്കുന്നത് എന്ന് മനസ്സിലാകുന്നില്ലെന്നും മനുഷ്യന്റെ മറ്റൊരു വിശപ്പ് തന്നെയാണ് അതെന്നുമാണ് അഭിമുഖത്തിൽ താരം പറഞ്ഞത്. വിവാഹത്തിന് ശേഷം മാത്രമേ ലൈംഗീക ബന്ധത്തിൽ ഏർപ്പെടാവു എന്ന ഭാരതീയ സംസ്ക്കാരം തെറ്റാണെന്ന തരത്തിൽ ആണ് താരം അഭിമുഖത്തിൽ പറഞ്ഞത്. ഈ അഭിമുഖം വളരെ പെട്ടന്ന് തന്നെ ആരാധക ശ്രദ്ധ നേടിയിരിക്കുകയാണ്. താരത്തിന്റെ പ്രസ്താവനയെ അനുകൂലിച്ചും പ്രതികൂലിച്ചും ആരാധകർ എത്തിയിട്ടുണ്ട്.

Vidya Balan

നിരവധി സ്ത്രീകേന്ദ്രികൃത സിനിമകളിൽ ആണ് താരം അഭിനയിച്ചിരിക്കുന്നത്. 2011 ൽ ഡേർട്ടി പിക്ചർ എന്ന സിനിമയിലെ അഭിനയത്തിന് താരത്തിന് മികച്ച നടിക്കുള്ള ദേശീയ അവാർഡ് ലഭിച്ചിരുന്നു. ഇത് കൂടാതെ 6 ഫിലിം ഫെയർ അവാർഡും വിദ്യ കരസ്ഥമാക്കിയിട്ടുണ്ട്. പൃഥ്വിരാജ് നായകനായ ഉറുമി എന്ന ചിത്രമാണ്‌ വിദ്യ അഭിനയിക്കുന്ന ആദ്യ മലയാള സിനിമ.  സിനിമയിൽ മാത്രമല്ല, ടെലിവിഷൻ പരിപാടികളിലും തിളങ്ങി നിൽക്കുന്ന താരങ്ങളിൽ ഒരാൾ ആണ് വിദ്യ ബാലൻ.

Sreekumar

Recent Posts

ഒരു സിനിമയുടെയും പ്രെമോഷന് പോകാത്ത നയൻസിന് ഇതെന്ത് പറ്റി? ആ ചോദ്യത്തിനുള്ള ഉത്തരമിതാ

സിനിമകളുടെ പ്രൊമോഷൻ പരിപാടികളിൽ നിന്ന് അകലം പാലിക്കുന്ന നടിയാണ് നയൻതാര. എന്നാൽ കഴിഞ്ഞ ദിവസം ഒരു സിനിമയുടെ പ്രൊമോഷൻ പരിപാടിക്ക്…

5 hours ago

ഈ രോഗത്തെ തീർച്ചയായും അതിജീവിക്കും, ഹൃദയം തൊടുന്ന പോസ്റ്റുമായി നടി ഹിന, എന്താണ് സ്തനാർബുദം എന്നറിയാം

സ്തനാർബുദം ബാധിച്ച കാര്യം വെളിപ്പെടുത്തി നടി ഹിന ഖാൻ. ഇൻസ്റ്റഗ്രാം അക്കൗണ്ടിലൂടെയാണ് നടി ഇക്കാര്യം അറിയിച്ചിട്ടുള്ളത്. രോഗത്തിന്റെ മൂന്നാം ഘട്ടത്തിലാണ്…

6 hours ago

രാജ്യമാകെ ശ്രദ്ധിക്കുന്ന ഭർത്താവിന്റെ അഭിമാന നേട്ടം; സന്തോഷം പങ്കുവെച്ച് നടി ലെന

തന്റെ ഭർത്താവും ഇന്ത്യയുടെ ബഹിരാകാശ ദൗത്യമായ ഗഗൻയാനിന്റെ ഗ്രൂപ്പ് ക്യാപ്റ്റനുമായ പ്രശാന്ത് ബാലകൃഷ്ണൻ നായരുടെ കരിയറിലെ അഭിമാനകരമായ നേട്ടം പങ്കുവച്ച്…

8 hours ago

പുരുഷന്മാരെ സ്ത്രീകൾ മസാജ് ചെയ്യുമെന്ന് പരസ്യം, സ്പായുടെ മറവിൽ വേശ്യാവൃത്തി; മൂന്ന് മലയാളികൾ അറസ്റ്റിൽ

തെങ്കാശി : കേരളാ അതിർത്തിയോട് ചേർന്ന് തമിഴ്‌നാട്ടിൽ സ്ഥിതിചെയ്യുന്ന വിനോദ് സഞ്ചാര കേന്ദ്രമായ കുറ്റാലത്ത് സ്വകാര്യ ഹോട്ടലിൽ പെൺ വാണിഭ…

11 hours ago

ആത്മഹ,ത്യ ചിന്തകൾ ഉണ്ടായിട്ടുണ്ട് എങ്കിലും ഒന്ന് പോലും പ്രണയം കാരണമായിരുന്നില്ല

ബി ഗ്രേഡ് സിനിമകളിലൂടെ തരംഗം സൃഷ്ടിച്ച ഷക്കീല ഇന്ന് തമിഴ് ഷോകളിലൂടെ പ്രേക്ഷകർക്ക് പ്രിയങ്കരിയായി മാറിയിരിക്കുകയാണ്. തന്റെ കഴിഞ്ഞ കാലത്തെക്കുറിച്ച്…

15 hours ago

ക്യാമറയ്ക്ക് പിന്നിലുള്ള ജീവിതം അത്ര സുഖകരമല്ല, നക്ഷത്ര നാഗേഷ്

സിനിമയുടേയും സീരിയിലന്റേയും ലോകം പ്രേക്ഷകരെ സംബന്ധിച്ച് നോക്കുമ്പോൾ ഗ്ലാമറിന്റെ ലോകമാണ്. എന്നാല്‍ പക്ഷെ പലപ്പോഴും ക്യാമറയ്ക്ക് പിന്നിലെ ലോകം അത്ര…

16 hours ago