അപ്പോൾ കാളിദാസിനെ കെട്ടിപിടിച്ച് ആശ്വസിപ്പിക്കാൻ തോന്നി!

മലയാളികളുടെ പ്രിയപ്പെട്ട താരദമ്പതിമാരുടെ പുത്രൻ ആണ് കാളിദാസ് ജയറാം. ബാലതാരമായി സിനിമയിൽ അരങ്ങേറ്റം കുറിച്ച  സമയത്ത് തന്നെ കാളിദാസ് നിരവധി ആരാധകരെ സ്വന്തമാക്കിയിരുന്നു. അതിനു ശേഷം വർഷങ്ങൾ കഴിഞ്ഞു താരം വീണ്ടും നായകനായി അരങ്ങേറ്റം കുറിച്ചിരുന്നു. മികച്ച സ്വീകാര്യതയാണ് താരത്തിന് അപ്പോഴും ലഭിച്ചത്. ഇപ്പോൾ ഒരുപിടി നല്ല ചിത്രങ്ങളുമായി തിരക്കിൽ ആണ് താരം. കഴിഞ്ഞ വര്ഷം കാളിദാസിന്റേതായി പുറത്തിറങ്ങിയ ‘പാവ കഥൈകള്‍’ എന്ന ആന്തോളജി ചിത്രം വളരെ വളരെ പ്രശംസകൾ ആണ് താരത്തിന് നേടി കൊടുത്തത്. കാളിദാസിന്റെ തന്നെ കരിയർ ബെസ്റ്റ് ചിത്രങ്ങളിൽ ഒന്നാണ് ഇതെന്ന് തന്നെ പറയാം. ഇപ്പോൾ ഒരു യൂട്യൂബ് ചാനലിനു നൽകിയ അഭിമുഖത്തതിൽ വിദ്യ ബാലൻ കാളിദാസ് ചിത്രത്തിനെ കുറിച്ച് പറഞ്ഞ കാര്യങ്ങൾ ആണ് ശ്രദ്ധ നേടുന്നത്. ചിത്രത്തിലെ കാളിദാസിന്റെ അഭിനയത്തെ പ്രശംസിച്ച് കൊണ്ടാണ് വിദ്യ ബാലൻ എത്തിയത്.

പാവ കഥൈകൾ എന്ന ചിത്രത്തിൽ കാളിദാസ് അതിഗംഭീരമായ പ്രകടനം ആണ് കാഴ്ചവെച്ചത്. പലപ്പോഴും കാളിദാസിന്റെ അഭിനയം കണ്ടു അത്ഭുതം തോന്നിയെന്നും ചിത്രത്തിൽ കാളിദാസ് കരയുന്ന രംഗം കണ്ടപ്പോൾ കെട്ടിപ്പിടിച്ച് ആശ്വസിപ്പിക്കാൻ തോന്നിയെന്നുമാണ് വിദ്യാബാലൻ പറഞ്ഞത്. വളരെ കഴിവുള്ള ഒരു നടനാണ് കാളിദാസ് എന്നും ഇനിയും ഒരുപാട് നല്ല കഥാപാത്രങ്ങൾ അദ്ദേഹത്തെ തേടി വരാൻ ഉണ്ടെന്നും വിദ്യ പറഞ്ഞു. ഒരു യൂട്യൂബ് ചാനലിന് നൽകിയ അഭിമുഖത്തിൽ ആണ് വിദ്യ ഈ കാര്യങ്ങൾ ഒക്കെ തുറന്ന് പറഞ്ഞത്.

Vidya Balan Image

ബോളിവുഡിൽ ഏറെ ആരാധകർ ഉള്ള താരമാണ് വിദ്യ ബാലൻ. ബോളിവുഡിലെ പോലെ തന്നെ മലയാളത്തിലും ഏറെ ആരാധകർ ആണ് താരത്തിന് ഉള്ളത്. വിദ്യ ഒരു മലയാളി ആണെന്നതാണ് അതിന്റെ കാരണം. ജന്മം കൊണ്ട് പാലക്കാട്ട്കാരിയാണ് താരം. അത് കൊണ്ട് തന്നെ താരത്തിനും കേരളത്തിനോട് ഒരു പ്രത്യേക സ്നേഹമാണ് ഉള്ളത്. പൃഥ്വിരാജ് നായകനായ ഉറുമി ആണ് താരം അവസാനമായി അഭിനയിച്ച മലയാള ചിത്രം.

 

 

 

 

 

 

 

Rahul

Recent Posts

സംസ്ഥാനത്ത് അമീബിക്ക് മെനിഞ്ചോ എൻസെഫലൈറ്റിസിസുമായി ബന്ധപ്പെട്ട് പ്രത്യേക മാർഗരേഖ പുറത്തിറക്കും

സംസ്ഥാനത്ത് അമീബിക്ക് മെനിഞ്ചോ എൻസെഫലൈറ്റിസിസുമായി ബന്ധപ്പെട്ട് പ്രത്യേക മാർഗരേഖ പുറത്തിറക്കുമെന്നും ജനങ്ങൾക്കിടയിൽ അവബോധം ശക്തിപ്പെടുത്താൻ നിർദേശം നൽകിയതായും ആരോഗ്യമന്ത്രി വീണാ…

4 hours ago

പരിശോധിച്ച ഡോക്ടർക്ക് പോലും ബാലയുടെ അതിവേഗമുള്ള തിരിച്ചുവരവ് അത്ഭുതമായി മാറി

ബാലയുടെ കരൾരോഗവും കരൾമാറ്റിവെക്കൽ ശസ്ത്രക്രിയയും അതിനു ശേഷമുള്ള തിരിച്ചു വരവും ഏറെ ശ്രദ്ധ നേടിയ വിഷയങ്ങളായിരുന്നു. അന്ന് ഭാര്യ എലിസബത്തും…

4 hours ago

രണ്ട് വിവാഹങ്ങളാണ് ജയസുധയുടെ ജീവിതത്തിൽ നടന്നത്

തെലുങ്ക് സിനിമാ രംഗം ബഹുമാന്യ സ്ഥാനം നൽകുന്ന നടിയാണ് ജയസുധ. ഒരു കാലത്ത് തമിഴ്, തെലുങ്ക് സിനിമകളിൽ നായികയായി വൻ…

4 hours ago

എങ്ങനെ ഒരു കോമണറിന് ബിഗ്ഗ്‌ബോസ് ഹൗസിൽ കയറിപ്പറ്റാം, റെസ്‌മിൻ

ബിഗ്ഗ്‌ബോസ് മലയാളം സീസൺ സിക്സില് എത്തിയ കോമണാർ മത്സരാര്ഥിയാണ് റെസ്‌മിൻ ഭായ്. ബിഗ്ഗ്‌ബോസിന്‌ ശേഷം തന്റെ സോഷ്യൽ മീഡിയയിലൂടെ സജീവമാണ്…

5 hours ago

ആഗ്രഹിച്ച ജീവിതം ജീവിക്കാൻ സാധിക്കാതെയാണ് സൗന്ദര്യ മരിച്ചത്

വളരെ കുറച്ച് മലയാള സിനിമകളിൽ മാത്രമെ അഭിനയിച്ചിട്ടുള്ളുവെങ്കിലും മലയാളത്തിന്റെ പ്രിയപ്പെട്ട നായികയായി മാറിയ താരമായിരുന്നു നടി സൗന്ദര്യ. വിമാനാപകടത്തിൽ സൗന്ദര്യ…

5 hours ago

തമിഴ് സിനിമയിലെ വിവാദ നായികയാണ് തൃഷ

തമിഴ് സിനിമാ ലോകം വിവാദങ്ങളിൽ നിന്നും വിവാദങ്ങളിലേക്ക് സഞ്ചരിച്ചുകൊണ്ടിരിക്കുകയാണ്. തൃഷയാണ് ഇത്തരം വിവാദ വാർത്തകളിലെ ഒരു നായിക. തെന്നിന്ത്യൻ സിനിമകളിൽ…

5 hours ago