വ്യാജ വാര്‍ത്തയുടെ ഭാഗമാകാന്‍ താൽപര്യമില്ലാതെ വിദ്യ ബാലൻ ; വെളിപ്പെടുത്തി താരം

ചക്രം നിന്നു പോയതിനെക്കുറിച്ചും വിദ്യ സംസാരിക്കുന്നുണ്ട്. മോഹന്‍ലാല്‍, ദിലീപ്, കമല്‍ സാര്‍ എന്നിവര്‍ക്കൊപ്പം മലയാളത്തില്‍ ചെയ്ത ചിത്രമാണ് ചക്രം. 15 ദിവസം ഷൂട്ട് ചെയ്തു. പിന്നെ മോഹന്‍ലാലും കമല്‍ സാറും തമ്മില്‍ പ്രശ്നമുണ്ടായി. അതോടെ അവര്‍ ആ സിനിമ വേണ്ടെന്ന് വച്ചു.ബോളിവുഡിലെ സൂപ്പര്‍ഡ്യൂപ്പർ നായികയാണ് വിദ്യ ബാലന്‍. പുരുഷ താരങ്ങള്‍ക്ക് മാത്രമേ സാധിക്കൂ എന്ന് കരുതിയിരുന്ന പല ബോക്‌സ് ഓഫീസ് റെക്കോര്‍ഡുകളും തിരുത്തിയ താരം കൂടിയാണ് വിദ്യ.സ്ഥിരം നായിക സങ്കല്‍പ്പങ്ങളെ പൊളിച്ചെഴുതിയ വിദ്യയെ തേടി മികച്ച നടിക്കുള്ള ദേശീയ പുരസ്‌കാരം അടക്കം എത്തിയിട്ടുണ്ട്. ഇന്ന് പകരക്കാരില്ലാത്ത താരറാണിയാണ് വിദ്യ ബാലന്‍.എന്നാല്‍ സിനിമയില്‍ വേരുകളില്ലാതെ സിനിമാ മേഖലയിലേക്ക് കടന്നു വന്ന വിദ്യയുടെ തുടക്കം പ്രതിസന്ധികള്‍ നിറഞ്ഞതായിരുന്നു.ടെലിവിഷനിലൂടെയാണ് വിദ്യ സിനിമയിലെത്തുന്നത്. തുടക്കത്തില്‍ ആദ്യമായി അഭിനയിച്ച സിനിമ പുറത്തിറങ്ങും മുമ്പ് വിദ്യ അഭിനയിച്ച പതിമൂന്ന് സിനിമകള്‍ പാതി വഴിയില്‍ ഉപേക്ഷിക്കേണ്ടി വന്നിട്ടുണ്ട്. ഇതോടെ ഭാഗ്യമില്ലാത്ത നടിയെന്ന പേരും വിദ്യയ്ക്ക് ലഭിച്ചിരുന്നു.വിദ്യയുടെ നിന്നു പോയ സിനിമകളില്‍ ഒന്ന് മലയാളത്തിൽ നിന്നുള്ളതാണ്. മോഹന്‍ലാലും വിദ്യ ബാലനും ഒരുമിക്കേണ്ടിയിരുന്ന ചിത്രമായിരുന്നു ചക്രം. പക്ഷെ ചിത്രം പതിനഞ്ച് ദിവസത്തെ ഷൂട്ടിന് ശേഷം നിര്‍ത്തി വെച്ചു. പിന്നീട് ഈ ചിത്രത്തിലേക്ക് പൃഥ്വിരാജും മീര ജാസ്മിനും എത്തുകയായിരുന്നു. ഇല്ലായിരുന്നുവെങ്കില്‍ വിദ്യ ബാലന്റെ അരങ്ങേറ്റം മലയാളത്തിലായേനെ. ഇപ്പോഴിതാ ആ സിനിമ ഉപേക്ഷിച്ച ശേഷമുണ്ടായ അനുഭവം പങ്കുവെക്കുകയാണ് വിദ്യ ബാലന്‍.ചിത്രം നിന്നു പോയ ശേഷം തന്നെ കാണാന്‍ ഒരു മലയാളി മാധ്യമ പ്രവര്‍ത്തകന്‍ വന്നതിനെക്കുറിച്ചാണ് വിദ്യ പറയുന്നത്. ഫിലിംഫെയറിന് നല്‍കിയ അഭിമുഖത്തിലായിരുന്നു വിദ്യ മനസ് തുറന്നത്. ചേമ്പൂരില്‍ ഒരു മലയാളി മാധ്യമപ്രവര്‍ത്തകനുണ്ടായിരുന്നു. മലയാളം മാസികകളില്‍ അദ്ദേഹം എഴുതാറുണ്ടായിരുന്നു. അദ്ദേഹം ഒരിക്കല്‍ വീട്ടില്‍ വന്നു. അവള്‍ക്ക് ഭാഗ്യമില്ല എന്നാണ് പറയുന്നത് എന്ന് പറഞ്ഞു. ലാല്‍ സാറും കമല്‍ സാറും ഒരുമിച്ച്‌ എട്ട് സിനിമകള്‍ ചെയ്തിട്ടുണ്ട്. അതെല്ലാം നന്നായി വരികയും ചെയ്തു. പക്ഷെ ഇത്തവണ എന്താണ് പറ്റിയതെന്ന് അവര്‍ ചിന്തിച്ചു തുടങ്ങി. എന്നെ സിനിമകളില്‍ നിന്നും മാറ്റാന്‍ തുടങ്ങി” എന്നാണ് വിദ്യ പറയുന്നത്. നിന്നെക്കുറിച്ച്‌ ഞാനൊരു വ്യാജ വാര്‍ത്ത കൊടുക്കാം, അത് കണ്ടാല്‍ നിനക്ക് അവസരം കിട്ടുമെന്ന് അദ്ദേഹം പറഞ്ഞു.

ഞാന്‍ പക്ഷെ ആ വ്യാജ വാര്‍ത്തയുടെ ഭാഗമാകാന്‍ നിരസിച്ചു. അത് കേട്ട് എന്റെ അച്ഛന് എന്നെക്കുറിച്ച്‌ ഒരുപാട് അഭിമാനം തോന്നിയിരുന്നു. ഇതുപോലൊരു സമയത്ത് മറ്റാരാണെങ്കിലും വീണു പോകുമായിരുന്നു പക്ഷെ നീ തയ്യാറായില്ല എന്ന് അച്ഛന്‍ പറഞ്ഞു. ഇത് ആത്മാഭിമാനത്തിന്റെ കാര്യമാണ്. എനിക്ക് പിച്ച വേണ്ട. ഒന്നെങ്കില്‍ ശരിയായ രീതിയില്‍ കിട്ടണം അല്ലെങ്കില്‍ ഒന്നും വേണ്ട എന്ന് ഞാന്‍ പറഞ്ഞുവെന്നും വിദ്യ പറയുന്നു. ചക്രം നിന്നു പോയതിനെക്കുറിച്ചും വിദ്യ സംസാരിക്കുന്നുണ്ട്. മോഹന്‍ലാല്‍, ദിലീപ്, കമല്‍ സാര്‍ എന്നിവര്‍ക്കൊപ്പം മലയാളത്തില്‍ ചെയ്ത ചിത്രമാണ് ചക്രം. 15 ദിവസം ഷൂട്ട് ചെയ്തു. പിന്നെ മോഹന്‍ലാലും കമല്‍ സാറും തമ്മില്‍ പ്രശ്നമുണ്ടായി. അതോടെ അവര്‍ ആ സിനിമ വേണ്ടെന്ന് വച്ചുവെന്നാണ് വിദ്യ പറയുന്നത്. മോഹന്‍ലാലിനൊപ്പം സെറ്റില്‍ വരാന്‍ തന്നെ ത്രില്ലായിരുന്നു. ഞാന്‍ അദ്ദേഹത്തോടൊപ്പം ഷൂട്ടും ചെയ്തു. പെട്ടെന്നാണ് അവര്‍ ഷെഡ്യൂള്‍ ഉപേക്ഷിക്കുന്നത്. അടുത്ത മാസം തുടങ്ങാമെന്ന് പറഞ്ഞുവെന്നാണ് വിദ്യ പറയുന്നത്. മുംബൈയിലേക്ക് തിരിച്ചു വന്നപ്പോഴേക്കും ഓഫറുകള്‍ ലഭിക്കാന്‍ തുടങ്ങി. എന്റെ അമ്മ മലയാളം സിനിമകള്‍ ധാരാളം കാണുമായിരുന്നു.ആ സമയത്ത് ലാല്‍ സാര്‍ ഒരു നാടകത്തില്‍ അഭിനയിക്കുകയായിരുന്നു, കര്‍ണഭാരം. മുംബൈയിലായിരുന്നു. അദ്ദേഹം ഞങ്ങളെ ഷോയിലേക്ക് ക്ഷണിച്ചുവെന്നാണ് വിദ്യ പറയുന്നത്. ഷോയ്ക്ക് മുമ്പ് അദ്ദേഹം എന്നെ വിളിച്ചു. അദ്ദേഹം ചെയ്തത് വളരെ നല്ല കാര്യമായിരുന്നു. ഞാനതിനെ അഭിനന്ദിക്കുന്നു. ചക്രം നടക്കാന്‍ പോകുന്നില്ല എന്ന് അദ്ദേഹം പറഞ്ഞു. ഞാന്‍ ഞെട്ടിപ്പോയെന്നാണ് വിദ്യ പറയുന്നത്.

Aswathy

Recent Posts

ആത്മഹ,ത്യ ചിന്തകൾ ഉണ്ടായിട്ടുണ്ട് എങ്കിലും ഒന്ന് പോലും പ്രണയം കാരണമായിരുന്നില്ല

ബി ഗ്രേഡ് സിനിമകളിലൂടെ തരംഗം സൃഷ്ടിച്ച ഷക്കീല ഇന്ന് തമിഴ് ഷോകളിലൂടെ പ്രേക്ഷകർക്ക് പ്രിയങ്കരിയായി മാറിയിരിക്കുകയാണ്. തന്റെ കഴിഞ്ഞ കാലത്തെക്കുറിച്ച്…

4 hours ago

ക്യാമറയ്ക്ക് പിന്നിലുള്ള ജീവിതം അത്ര സുഖകരമല്ല, നക്ഷത്ര നാഗേഷ്

സിനിമയുടേയും സീരിയിലന്റേയും ലോകം പ്രേക്ഷകരെ സംബന്ധിച്ച് നോക്കുമ്പോൾ ഗ്ലാമറിന്റെ ലോകമാണ്. എന്നാല്‍ പക്ഷെ പലപ്പോഴും ക്യാമറയ്ക്ക് പിന്നിലെ ലോകം അത്ര…

5 hours ago

ലക്ഷ്വറി ലൈഫ് സ്റ്റൈൽ ആണ് പ്രിത്വിരാജിന്റേത്, എന്നാൽ സിനിമ പരാജയവും

മലയാളത്തിലെ സമ്പന്നരായ താരങ്ങളിൽ മുൻപന്തിയിൽ തന്നെയുള്ള ആളാണ് നടനും സംവിധായകനും നിർമാതാവും ഗായകനും ഒക്കെയായ പൃഥിരാജ് സുകുമാരൻ. സിനിമാ പാരമ്പര്യമുള്ള…

5 hours ago

അർജുനിൽ നിന്ന് ഒരിക്കലും താൻ ഇത് പ്രതീക്ഷിച്ചിരുന്നില്ല, അൻസിബ

ബിഗ് ബോസ് മലയാളം സീസൺ 6 ൽ പ്യുവർ സോൾ, ജന്റിൽ മാൻ ഇമേജ് ലഭിച്ചയാളാണ് അർജുൻ ശ്യാമ .…

6 hours ago

അത്തരം കഥാപാത്രങ്ങൾ മാത്രമാണ് തന്നെ തേടി വരുന്നത്, പാർവതി

മലയാള സിനിമയിലെ മികച്ച അഭിനേത്രിയാണ് പാർവതി തിരുവോത്ത്. ചുരുങ്ങിയ കാലത്തിനുള്ളിലാണ് അഭിനയ പ്രാധാന്യമുള്ള വേഷങ്ങൾ പാർവതിയെ തേടിയെത്തിയത്. എന്നാൽ ഇപ്പോൾ…

6 hours ago

ജാസ്മിനെ അവൾ വിശ്വസിച്ചവർ തന്നെ ചതിച്ചു, സായി കൃഷ്ണ

ബിഗ് ബോസ് മലയാളം സീസണ്‍ 6 അവസാനിച്ചുവെങ്കിലും പങ്കെടുത്ത മത്സരാർത്ഥികളുടെ ബന്ധപ്പെട്ട ചർച്ചകൾ അവസാനിക്കുന്നില്ല. ഷോയ്ക്കകത്തു ചർച്ചയായ ജാസ്മിനുമായി ബന്ധപ്പെട്ട…

6 hours ago