‘ഏറ്റവും മികച്ച നാടന്‍ ഭക്ഷണം അവളെ കഴിപ്പിക്കുന്നതാണ് എന്റെ സന്തോഷം’ വിഘ്‌നേഷ്

തെന്നിന്ത്യന്‍ സിനിമാലോകത്ത് ഏറ്റവും കൂടുതല്‍ ആരാധകരുള്ള താരദമ്പതികളാണ് നയന്‍താരയും വിഘ്‌നേഷ് ശിവനും. തെന്നിന്ത്യന്‍ സിനിമയിലെ ലേഡി സൂപ്പര്‍ സ്റ്റാര്‍ എന്ന് വിശേഷിപ്പിക്കപ്പെടുന്ന നയന്‍താര തന്റെ പ്രകടനം കൊണ്ട് നിരവധി ആരാധകരെ സ്വന്തമാക്കിയിട്ടുണ്ട്. 2016ല്‍ വിഘ്‌നേഷ് ശിവന്റെ സംവിധാനത്തില്‍
നാനും റൗഡി താനില്‍ നയന്‍താര അഭിനയിച്ചിരുന്നു.

ഷൂട്ടിങ്ങിനിടെ നയന്‍താരയും വിഘ്നേഷും പ്രണയത്തിലാവുകയും അന്നുമുതല്‍ ഇരുവരും മിക്ക സ്ഥലങ്ങളിലും ഒരുമിച്ചെത്തുമായിരുന്നു. പരാജയപ്പെട്ട നിരവധി ബന്ധങ്ങള്‍ക്ക് ശേഷം, നയന്‍താര തന്റെ യഥാര്‍ത്ഥ പ്രണയം വിഘ്നേഷില്‍ കണ്ടെത്തി, 2022 ജൂണില്‍ ഇരുവരും വിവാഹിതരാകുമെന്നുള്ള റിപ്പോര്‍ട്ടുകള്‍ പുറത്തു വന്നിട്ടുണ്ട്.

വിഘ്‌നേഷ് ശിവന്‍ തന്റെ ആത്മസുഹൃത്തായ നയന്‍താരയോട് സ്‌നേഹം പ്രകടിപ്പിക്കാനുള്ള ഒരു അവസരവും ഒരിക്കലും പാഴാക്കാറില്ല. താരം തന്റെ സോഷ്യല്‍ മീഡിയകളില്‍ എപ്പോഴും നയതാരയുമൊത്തുള്ള ചിത്രങ്ങള്‍ പോസ്റ്റ് ചെയ്യാറുണ്ട്. 2022 മെയ് 24-ന്, വിക്കി ഒരു വീഡിയോ പോസ്റ്റ് ചെയ്തപ്പോള്‍ നിരവധി പേരാണ് അതേറ്റെടുത്തത്. നയന്‍താരയുടെയും വിഘ്‌നേശ് ശിവന്റെയും സ്‌നേഹം വ്യക്തമാക്കുന്നൊരു വീഡിയോ ആണ് പോസ്റ്റ് ചെയ്തത്. നയന്‍താരയ്ക്ക് ഭക്ഷണം വാരിക്കൊടുക്കുന്ന വിഘ്‌നേശ് ശിവനെ വിഡിയോയില്‍ കാണാം. മഹാബലിപുരത്തെ ഒരു സീ ഫുഡ് ഹോട്ടലില്‍ നിന്നുള്ള ഈ രംഗം വിഘ്‌നേശ് തന്നെയാണ് പങ്കുവച്ചത്.

‘ഏറ്റവും മികച്ച നാടന്‍ ഭക്ഷണം അവളെ കഴിപ്പിക്കുന്നതാണ് എന്റെ സന്തോഷം. അതും പ്രിയപ്പെട്ട സീ ഫുഡ് ഹോട്ടലില്‍ നിന്ന്. രുചികരമായ ഭക്ഷണവും സ്നേഹമുള്ള മനുഷ്യരുമുള്ള ഇത്തരം ഹോട്ടലുകള്‍ മാത്രമാണ് ഞങ്ങള്‍ ഭക്ഷണം കഴിക്കാന്‍ ഇഷ്ടപ്പെടുന്ന സ്ഥലം.”വിഘ്‌നേശ് വീഡിയോയ്‌ക്കൊപ്പം ഇങ്ങനെ കുറിച്ചു. ‘കാതുവാക്കിലെ രണ്ടു കാതല്‍’ എന്ന ചിത്രമാണ് ഇരുവരുടേതുമായി ഏറ്റവും ഒടുവില്‍ റിലീസ് ചെയ്തത്.

Gargi

Recent Posts

വിവാഹം കഴിഞ്ഞു ഭർത്താവിന്റെ ആഗ്രഹപ്രകാരം അഭിനയിച്ചു! സിനിമയിൽ ഇല്ലാത്ത ആ നിബന്ധന തീരുമാനിച്ച ആർട്ടിസ്റ്റ് താൻമാത്രം; കെ ആർ വിജയ

തെന്നിന്ത്യൻ സിനിമാ രം​ഗത്ത് ഒരു കാലത്തെ താര റാണിയായിരുന്നു നടി കെ ആർ വിജയ, ഇപ്പോഴിതാ തന്റെ കരിയറിലെയും, വ്യക്തി …

40 mins ago

ഗദ ഭീമന്റെ കൈയിൽ കിട്ടിയാൽ എങ്ങനെയാകും അതാണ് മമ്മൂക്കയുടെ കൈയിൽ ആ സിനിമ കിട്ടിയപ്പോൾ; റോണി ഡേവിഡ്

ലാൽ ജോസ് സംവിധാനം ചെയ്യ്ത അയാളും ഞാനും എന്ന ചിത്രത്തിലൂടെ ആണ് റോണി ഡേവിഡ് സിനിമ രംഗത്തേക് എത്തിയത്, എന്നാൽ…

2 hours ago

ഡോക്ടർ ആയി ജോലി ചെയ്യുന്നതിനിടെയാണ് എലിസബത്ത് ലോം​ഗ് ലീവ് എടുത്ത് യാത്ര പോയത്

ശരിക്കും ഡോക്ടറാണോ, ജോലി ഒന്നുമില്ലേ, തെണ്ടിത്തിരിമഞ്ഞൻ നടന്നാൽ മത്തിയോ എന്നൊക്കെയാണീ എലിസബത്ത് ഉദയൻനേരിടേണ്ടി വരുന്ന ചോദ്യങ്ങൾ. നടൻ ബാലയുടെ ഭാര്യയെന്ന…

2 hours ago

കുഞ്ഞതിഥിയെ വരവേൽക്കാൻ ഒരുങ്ങി സോനാക്ഷി സിൻഹ

ബോളിവുഡ് നടി സൊനാക്ഷി സിന്‍ഹയുടെ വിവാഹവുമായി ബന്ധപ്പെട്ട വാര്‍ത്തകളാണ് കുറച്ച് ദിവസങ്ങളായി തെന്നിന്ത്യൻ മാധ്യമങ്ങളിലടക്കം പ്രചരിക്കുന്നത്. എന്നാല്‍ നവദമ്പതികളായ സൊനാക്ഷിയും…

2 hours ago

അവളോട് പറയാൻ വേണ്ടി തിരിയുമ്പോൾ ആയിരിക്കും അവൾ വീട്ടിൽ ഇല്ലായെന്ന് ഞാൻ ഓർക്കുന്നത്, കാളിദാസ്

മലയാളത്തിൽ സജീവമല്ലയെങ്കിൽ പോലും തമിഴകത്ത് മികച്ച സിനിമകളുമായി കരിയറിൽ മുന്നേറുകയാണ് നടൻ കാളിദാസ് ജയറാം. റായൻ ആണ് കാളിദാസിന്റെ പുതിയ…

2 hours ago

അമല പോളിനെതിരെ ആരോപണവുമായി ഹേമ രംഗത്ത്

വിവാദങ്ങളിൽ നിന്നേല്ലാം അകന്ന് കുടുംബസമേതം സന്തോഷകരമായ ജീവിതം നയിക്കുകയാണ് അമല പോൾ. ഇപ്പോൾ താരത്തിനെതിരെ ഗുരുതരമായ ഒരു ആരോപണമാണ് പുറത്തുവന്നിരിക്കുന്നത്.…

2 hours ago