നയൻസിന് കോടികളുടെ ആസ്തി; പരാജയ സിനിമകൾക്കിടെ വിക്കിയുടെ വരുമാന സ്രോതസ് എന്ത്?

തമിഴകത്ത് മാത്രമല്ല തെന്നിന്ത്യ മുഴുവൻ  എപ്പോഴും ചർച്ചയാകുന്ന താര ദമ്പതികളാണ് നയൻതാരയും വിഘ്നേശ് ശിവനും. കഴിഞ്ഞ വർഷം വിവാഹിതരായ  നയൻതാരയും വിഘ്‌നേഷും  ഇന്ന് ഇരട്ടക്കുട്ടികളുടെ മാതാപിതാക്കളാണ്. ഉയിർ, ഉലകം എന്നിങ്ങനെയാണ് മക്കളുടെ പേര്. 2015 ൽ പുറത്തിറങ്ങിയ നാനും റൗഡി താൻ എന്ന സിനിമയുടെ സെറ്റിൽ വെച്ചാണ് നയൻതാരയും വിഘ്നേശ് ശിവനും അടുക്കുന്നത്. സംവിധായകനെന്ന നിലയിൽ വിഘ്നേശിന് കരിയറിൽ വഴിത്തിരിവായ സിനിമയാണ് നാനും റൗഡി താൻ. നയൻതാരയ്ക്ക് അഭിനേത്രിയെന്ന നിലയിൽ നിരൂപക പ്രശംസ ലഭിച്ച ചിത്രവും ഇതാണ്.സിനിമയുടെ ആദ്യ ഷെഡ്യൂൾ ഷൂട്ട് കഴിയുമ്പോഴേക്കും ഇരുവരും പ്രണയത്തിലായിട്ടുണ്ട്. നയൻതാര ജീവിതത്തിലേക്ക് കടന്ന് വന്നതിന് ശേഷം വിഘ്നേശിന്റെ ജീവിതത്തിൽ വലിയ മാറ്റങ്ങൾ സംഭവിച്ചു. കരിയറിൽ തന്റെതായ ഒരു സ്ഥാനം വിഘ്നേശിന് അന്നുണ്ടായിരുന്നില്ല. നാനും റൗഡി താൻ സിനിമയുടെ കഥ പറയാൻ ഓട്ടോയിലാണ് വിഘ്നേശ് എത്തുന്നത്. നയൻതാരയെ നേരിൽ കാണാമെന്ന ആ​ഗ്രഹത്തിന്റെ പുറത്താണ് നടിക്ക് കഥ ഇഷ്ടപ്പെടില്ലെന്ന് കരുതിയിട്ടും വിഘ്നേശ് താരത്തിന്റെ ഫ്ലാറ്റിലെത്തുന്നത്.

കഥ ഇഷ്ടപ്പെട്ട നയൻതാര സിനിമ ചെയ്യാമെന്നേറ്റു. വിവാഹത്തിന് മുമ്പ് ഏഴ് വർഷത്തോളം ഇരുവരും ലിവിം​ഗ് ടു​ഗെദറിൽ ആയിരുന്നു. 2022 ജൂൺ മാസത്തിൽ മഹാബലിപുരത്ത് വെച്ച് ആഘോഷ പൂർവം വിവാഹം നടന്നു. വിഘ്നേശ് ശിവന്റെ സമ്പാദ്യമാണ് ആരാധകർക്കിടയിലെ ഇപ്പോഴത്തെ ചർച്ച. തെന്നിന്ത്യയിലെ ഏറ്റവും ധനികയായ നടിമാരിൽ ഒരാളാണ് വിഘ്നേശിന്റെ ഭാര്യ നയൻതാര. 183 കോടി രൂപയുടെ ആസ്തി നയൻതാരയ്ക്കുണ്ട്. എന്നാൽ‌ ഇത്രയും വലിയ ആസ്തിയൊന്നും വിഘ്നേശിനില്ല. വിഘ്നേശ് കരിയറിൽ അറിയപ്പെട്ട് തുടങ്ങിയത് 2015 മുതലാണ്. നയൻതാര അതിന് മുമ്പെ തമിഴകത്തെ താരറാണിയാണ്. എങ്കിലും ചെറുതല്ലാത്ത സമ്പാദ്യം വിഘ്നേശിനുമുണ്ട്. റിപ്പോർട്ടുകൾ പ്രകാരം 50 കോടി രൂപയുടെ ആസ്തിയാണ് വിഘ്നേശിനുള്ളത്. സംവിധാനത്തിന് പുറമെ മറ്റ് വരുമാന സ്രോതസ്സുകളും വിഘ്നേശിനുണ്ട്. സംവിധായകനെന്നതിനൊപ്പം ഹിറ്റ് പാട്ടുകൾ എഴുതുന്ന ​ഗാനരചയിതാവ് കൂടിയാണ് വിഘ്നേശ് ശിവൻ. അജിത്ത്, വിജയ് തുടങ്ങിയ താരങ്ങളുടെ സിനിമകളിൽ വിഘ്നേശ് പാട്ട് എഴുതിയിട്ടുണ്ട്. ഒരു ലക്ഷം മുതൽ മൂന്ന് ലക്ഷം രൂപ വരെയാണ് ഇതിന് വിഘ്നേശ് വാങ്ങുന്ന പ്രതിഫലം. സംവിധാനയകനായും മികച്ച പ്രതിഫലം വിഘ്നേശിനുണ്ട്. ഒരു സിനിമയ്ക്ക് മൂന്ന് കോടി രൂപയാണ് വിഘ്നേശ് വാങ്ങുന്ന പ്രതിഫലം. ഇതിന് പുറമെ ഷോകളുടെ പിന്നിലും വിഘ്നേശ് പ്രവർത്തിക്കുന്നുണ്ട്. കഴിഞ്ഞ വർഷത്തെ ചെസ് ഒളിംപ്യാഡിന് വേദിയൊരുക്കിയത് തമിഴ്നാട് സർക്കാരാണ്.ഈ ഷോ സംവിധാനം ചെയ്തത് വിഘ്നേശ് ശിവനാണ്. ഇതിന് പ്രതിഫലമായി കോടികൾ വിഘ്നേശിന് ലഭിച്ചിട്ടുണ്ട്. നയൻതാരയ്ക്കൊപ്പം റൗഡി പിക്ചേർസ് എന്ന പ്രൊഡക്ഷൻ കമ്പനിയും വിഘ്നേശ് നടത്തുന്നുണ്ട്. നയൻതാര അടുത്തിടെ തുടങ്ങിയ 9 സ്കിൻ എന്ന ബ്യൂട്ടി ബ്രാൻഡിലും വിഘ്നേശിന് പങ്കാളിത്തമുണ്ട്.

അതേസമയം സംവിധായകനെന്ന നിലയിൽ വിഘ്നേശിന് ഇത് മോശം സമയമാണ്.  ഒടുവിൽ റിലീസ് ചെയ്ത കാത്തുവാക്ക്ല രണ്ട് കാതൽ എന്ന സിനിമ പരാജയപ്പെടുകയാണുണ്ടായത്. നാനും റൗഡി താനിന് ശേഷം എടുത്ത് പറയത്തക്ക ഹിറ്റുകളൊന്നും വിഘ്നേശിന് ഇല്ല. ഇത് പലപ്പോഴും ഇദ്ദേഹത്തിനെതിരെ വിമർശനങ്ങൾ വരാൻ ഇടയാക്കുന്നുണ്ട്. അതേസമയം നയൻതാര നായികയായി വേഷമിടുന്ന പുതിയ ചിത്രമാണ് മണ്ണാങ്കട്ടി സിൻസ് 1960 ചിത്രീകരണം പുരോഗമിക്കുകയാണ്. നയൻതാര നായികയായി വേഷമിടുന്ന മണ്ണാങ്കട്ടിയുടെ സംവിധാനം ഡ്യൂഡ് വിക്കി നിര്‍വഹിക്കുമ്പോള്‍ ഛായാഗ്രാഹണം ആര്‍ ഡി രാജശേഖറും സംഗീതം സീൻ റോള്‍ഡനുമാണ്. ഇരൈവനാണ് നയൻതാര നായികയായി ഒടുവിലെത്തിയത്. ജയം രവിയായിരുന്നു നായകനായി എത്തിയത്. സംവിധാനം നിര്‍വഹിച്ചത് ഐ അഹമ്മദും. ജയം രവിയും നയൻതാരയും ഒന്നിച്ച ചിത്രമായ ഇരൈവനില്‍ നരേൻ, ആശിഷ് വിദ്യാര്‍ഥി എന്നിവരും പ്രധാന വേഷത്തില്‍ എത്തിയപ്പോള്‍ നിര്‍മാണം  സുധൻ സുന്ദരമും ജയറാം ജിയുമായിരുന്നു. തിരക്കഥ എഴുതിയതും ഐ അഹമ്മദായിരുന്നു.  നയൻതാര അടുത്തിടെ ഒരു സംരഭവുമായും രംഗത്ത് എത്തിയിരുന്നു. 9 സ്‍കിൻ എന്ന സരംഭമായിരുന്നു താരത്തിന്റേതായി ചര്‍ച്ചയായത്. നയൻതാര ലിപ് ബാം സംരഭമായ ദ ലിപ് ബാം കമ്പനി നേരത്തെ ആരംഭിച്ചിരുന്നു. ഡോ. രെണിത രാജനുമായി ചേര്‍ന്നായിരുന്നു താരത്തിന്റെ കമ്പനി.

Sreekumar

Recent Posts

‘മുകേഷേട്ടനും ലാലേട്ടനും നിൽക്കുന്നുണ്ട്, എന്താണിതെന്ന് തോന്നി, ഞാൻ കരയാൻ തുടങ്ങി’; അനുഭവം പറഞ്ഞ് ശ്വേത മേനോൻ

മികച്ച വേഷങ്ങളിലൂടെ മലയാളത്തിന്റെ ഇഷ്ട താരമായി മാറിയ നടിയാണ് ശ്വേത മേനോൻ. 2011-ലെ മികച്ച നടിക്കുള്ള കേരളസംസ്ഥാന പുരസ്കാരം നേടാൻ…

7 hours ago

മിക്കവർക്കുമുള്ള ശീലം, പക്ഷേ ഇത് അമിതമാകുന്നത് ഒട്ടേറെ ആരോ​ഗ്യ പ്രശ്നങ്ങളുണ്ടാക്കും; കാപ്പി കുടിക്കുന്നവർ ശ്രദ്ധിക്കൂ…

രാവിലെ എഴുന്നേറ്റാൽ ഉടനെ ചായയോ കാപ്പിയോ നിർബന്ധമാണ്... ആ ശീലം വർഷങ്ങളായി തുടരുന്നവരാണ് നമ്മളിൽ പലരും. ചായയെക്കാൾ കാപ്പി ഇഷ്ടപ്പെടുന്നവർ…

7 hours ago

‘രാവിലെ 11:20 നും 11:50 നും ഇടയിലുള്ള ശുഭമുഹൂ‍ർത്തത്തിൽ…; പ്രേമിക്കാൻ ഈസി പക്ഷേ’; സന്തോഷം പങ്കുവെച്ച് ശ്രീവിദ്യ

ടെലിവിഷൻ ഷോകളിലൂടെ മലയാളികളുടെ മനസിൽ ഇടം നേടിയ താരമാണ് ശ്രീവിദ്യ മുല്ലച്ചേരി. സ്റ്റാർ മാജിക്ക്‌ എന്ന ഷോയിലൂടെ താരം വളരെ…

9 hours ago

ഞാൻ കൂടുതൽ അടുക്കുന്ന ആളാണ് ആ പേടികൊണ്ടു ഇപ്പോൾ അകലം പാലിക്കുന്നു; എലിസബത്ത്

നടൻ ബാലയുടെ ഭാര്യയായ ഡോ എലിസബത്ത് ഉദയൻ സോഷ്യൽ മീഡിയയിൽ സജീവമാണ്,ഇപ്പോൾ എലിസബത്ത് പങ്കുവെച്ച ഒരു വീഡിയോ ആണ് വൈറൽ…

12 hours ago

ഓൺലൈൻ ചാനലുകാർ നേരിട്ടും അല്ലാതെയും  തന്നെ ഭീഷണിപ്പെടുത്താറുണ്ട്; ആസിഫ് അലി

റിലീസ് കഴിയട്ടെ കാണിച്ചു തരാം എന്നരീതിയിൽ നേരിട്ടും അല്ലാതെയും ഭീഷണിപ്പെടുത്താറുണ്ടു ഓൺലൈൻ ചാനലുകാർ നടൻ ആസിഫ് അലി പറയുന്നു. നടനാകും…

13 hours ago

സ്നേഹിച്ചവർ വിശ്വാസവഞ്ചന കാണിച്ചു; ഇന്റർവ്യൂകൾ കൊടുക്കില്ല: ജാസ്മിൻ ലൈവിൽ

ബിഗ്ഗ്‌ബോസ് മലയാളം സീസൺ സിക്സിന് ശേഷം ആദ്യമായി തന്റെ വിശേഷങ്ങൾ ആരാധകരുമായി യുട്യൂബ് ലൈവ് വീഡിയോയിലൂടെ പങ്കിട്ടിരിക്കുകയാണ് ജാസ്മിൻ, ബി​​ഗ്…

15 hours ago