‘എന്റെ ബാഹുബലി 1 ആന്‍ഡ് 2’!! ഐക്കോണിക് പോസുമായി വിഘ്‌നേഷ് ശിവന്‍

Follow Us :

ഏറെ ആരാധകരുള്ള താരദമ്പതികളാണ് തെന്നിന്ത്യന്‍ താരറാണി നയന്‍താരയും ഭര്‍ത്താവ് വിഘ്‌നേഷ് ശിവനും. താരങ്ങളുടെ വിശേഷങ്ങറിയാനൊക്കെ ആരാധകര്‍ക്ക് ഏറെ താത്പര്യമാണ്. സോഷ്യലിടത്ത് സജീവമാണ് താരങ്ങള്‍. മക്കളായ ഉയിരിന്റെയും ഉലഗിന്റെയും വിശേഷങ്ങളും ചിത്രങ്ങളുമെല്ലാം താരങ്ങള്‍ പങ്കിടാറുണ്ട്.

ഇപ്പോഴിതാ വിഘ്നേഷ് പങ്കുവെച്ച പുതിയ പോസ്റ്റാണ് ശ്രദ്ധേയമാകുന്നത്. സൂപ്പര്‍ഹിറ്റ് ചിത്രം ബാഹുബലിയിലെ ഐക്കണിക് പോസ് അനുകരിച്ച് എത്തിയിരിക്കുകയാണ് താരം. ബാഹുബലിയിലെ ശിവകാമിയെന്ന കഥാപാത്രം ചോരക്കുഞ്ഞായ ബാഹുബലിയെ വെള്ളത്തിന് മുകളില്‍ ഉയര്‍ത്തിപിടിക്കുന്ന പോസാണ് വിഘ്‌നേഷ് റീക്രീയേറ്റ് ചെയ്തിരിക്കുന്നത്.

മക്കളായ ഉയിരിനെയും ഉലഗിനെയും വെള്ളത്തില്‍ ഉയര്‍ത്തിപ്പിടിച്ച്, ‘എന്റെ പ്രിയപ്പെട്ട ബാഹുബലി 1 & 2. നിങ്ങളോടൊപ്പമുള്ള ജീവിതം വിസ്മയിപ്പിക്കുന്നതാണ്’ എന്നു പറഞ്ഞാണ് താരം ചിത്രങ്ങള്‍ പങ്കുവെച്ചത്. ചിത്രങ്ങള്‍ ഇതിനോടകം തന്നെ ആരാധകര്‍ ഏറ്റെടുത്തു കഴിഞ്ഞു.