ഇത് അളിയന്റെ സമ്മാനം; നയൻസിന്റെ സഹോദരന് നന്ദി പറഞ്ഞ് വിഘ്‌നേഷ് ശിവൻ

തെന്നിന്ത്യൻ താര സുന്ദരി നയൻതാരയ്ക്കും സംവിധായകൻ വിഘ്‌നേഷ് ശിവനും ഒന്നാം വിവാഹവാർഷികം ആഘോഷിക്കുകയാണ്. ഇരുവർക്കും ആശംസകൾ നേരുകയാണ് തമിഴ് സിനിമാ ലോകം. അതേ സമയം ഇന്നലെ വിവാഹം കഴിഞ്ഞതുപോലെ തോന്നുന്നുവെന്നാണ് വിഗ്‌നേഷ് ശിവൻ കുറിച്ചത്.

ഒന്നാം വിവാഹവാർഷികം ആഘോഷിക്കുന്ന ഈ വേളയിൽ നയൻതാരയുടെ സഹോദരൻ ഇരുവർക്കും ഒരു സമ്മാനം അയച്ചിട്ടുണ്ട്. ‘ചാച്ചു’ എന്നാണ് വിഗ്‌നേഷ് അളിയനെ വിളിക്കുന്നത്. നയൻതാരയുടെ ഏക സഹോദരനാണ് ലെനു കുര്യൻ. തന്റെയും കുടുംബത്തിന്റെയും പേരിലാണ് ലെനു അനുജത്തിക്കും അളിയനും ആശംസയും സമ്മാനവും അയച്ചിരിക്കുന്നത്.2022 ജൂണ്‍ 9നായിരുന്നു ഇവരുടെ വിവാഹം.

”പ്രിയപ്പെട്ട മണിക്കും വിക്കിക്കും വിവാഹവാർഷികാശംസകൾ. ഈ ലോകത്തെ എല്ലാ സന്തോഷവും ഇരുവർക്കും നേരുന്നു. ദൈവം നിങ്ങളുടെ മേൽ ആശംസകൾ ചൊരിയട്ടെ”, എന്ന് ലെനു കൈകൊണ്ട് എഴുതിയ കുറിപ്പിൽ പറയുന്നു. ഒപ്പം ഭാര്യയുടെയും മക്കളുടെയും പേരും എഴുതിയിട്ടുണ്ട്. നിറയെ പൂക്കൾ കൊണ്ട് തീർത്ത ഒരു ട്രീയും സമ്മാനപൊതിയും ഈ കുറിപ്പിനൊപ്പം കാണാം. ഇൻസ്റ്റഗ്രാം സ്റ്റോറിയിലൂടെയാണ് വിഘ്‌നേഷ് ഇക്കാര്യം ആരാധകരെ അറിയിച്ചത്.

Ajay

Recent Posts

രണ്ടാമത് വിവാഹം കഴിച്ചതോടെ കിടക്കപ്പൊറുതി ഇല്ലാത്ത അവസ്ഥയാണ്, ധർമജൻ

നടന്‍ ധര്‍മ്മജന്‍ ബോള്‍ഗാട്ടി രണ്ടാമതും വിവാഹിതനായത് വലിയ വാര്‍ത്തയായി മാറിയിരിക്കുകയാണ്. നേരത്തെ വിവാഹം രജിസ്റ്റര്‍ ചെയ്യാത്തത് കൊണ്ട് ഭാര്യയെ വീണ്ടും…

31 mins ago

ബിഗ്ഗ്‌ബോസ് ടൈറ്റിൽ വിന്നറാകാൻ ജിന്റോ അർഹനായിരുന്നോ, മറുപടിയുമായി അനൂപ്

ബിഗ് ബോസ് മലയാളം സീസണ്‍ 6 ല്‍ ജിന്റോ വിജയിച്ചിട്ടുണ്ടെങ്കില്‍ അതിനുള്ള കാര്യം അദ്ദേഹം ഷോയില്‍ ചെയ്തിട്ടുണ്ടാകുമെന്ന് പറയുകയാണ് നടനും…

39 mins ago

വിവാഹം നിശ്ചയിച്ചുവെന്ന അഫ്സലിന്റെ വാദത്തിന് മറുപടിയുമായി രംഗത്തെത്തിയിരിക്കുകയാണ് ജാസ്മിൻ

ബിഗ്ഗ്‌ബോസിൽ നിന്നും പുറത്തിറങ്ങിയ ശേഷം ഇപ്പോൾ സോഷ്യൽ മീഡിയയിൽ ആക്ടീവായി വരികയാണ് ജാസ്മിൻ. ഇപ്പോഴിതാ ബിഗ്ഗ്‌ബോസിന്‌ ശേഷമുള്ള ആദ്യ വീഡിയോ…

56 mins ago

സഞ്ചാരികൾക്ക് ഇനി കാഴ്ചകൾക്കൊപ്പം കണ്ണും മനസും മാത്രമല്ല വാഹനവും ചാർജ് ചെയ്യാം

ജില്ലയിലെത്തുന്ന സഞ്ചാരികൾക്ക് ഇനി കാഴ്ചകൾക്കൊപ്പം കണ്ണും മനസും മാത്രമല്ല വാഹനവും ചാർജ് ചെയ്യാം. പ്രധാന ടൂറിസം കേന്ദ്രങ്ങളില്‍ ഇലക്ട്രിക് വെഹിക്കിള്‍…

1 hour ago

ആ വാഹനാപകടം താൻ മുൻകൂട്ടി അറിഞ്ഞിരുന്നു, ഇടവേള ബാബു

നടൻ ആയില്ലെങ്കിലും താരസംഘടന പ്രവർത്തകനായി ശ്രദ്ധിക്കപ്പെട്ടയാൾ ആണ് ഇടവേളബാബക് . ജീവിതത്തില്‍ നിമിത്തങ്ങളില്‍ വിശ്വസിക്കുന്നയാളാണ് താനെന്നു ഇടവേള ബാബു തുറന്നു…

1 hour ago

സൂപ്പർസ്റ്റാർ എന്ന വിശേഷണം ചിലര്‍ക്ക് ജനം മനസ്സറിഞ്ഞ് കൊടുത്ത വിശേഷണം അല്ല, മംമ്ത മോഹന്‍ദാസ്

പി ആർ വർക്കേഴ്സിനെ ഉപയോഗിച്ച് സ്വന്തം പേരിനൊപ്പം സൂപ്പർ സ്റ്റാർ എന്നു ചേർക്കുന്നവർ മലയാള സിനിമയിലുണ്ടെന്ന് പറയുകയാണ് നടി മംമ്ത…

1 hour ago