ലിയോയുടെ വൻ വിജയത്തിന് ശേഷം പുതിയ വിജയ് ചിത്രത്തിനായി കാത്തിരിക്കുകയാണ് ആരാധകർ. താരത്തിന്റെ കരിയറിലെ തന്നെ വഴിത്തിരിവായ ചിത്രമാണ് പോക്കിരി. വിജയ്യും അസിനും ഒന്നിച്ച പോക്കി വമ്പൻ ഹിറ്റായിരുന്നു. ഇപ്പോൾ പോക്കിരിയുടെ വിശേഷങ്ങൾ പങ്കുവയ്ക്കാൻ പണ്ട് വിജയ്യും അസിനും നൽകിയ ഒരു അഭിമുഖം വീണ്ടും പ്രചരിക്കുകയാണ്.
വിജയ് കുറേ അടി വാങ്ങിയെന്നാണ് അഭിമുഖത്തിൽ നടി അസിൻ പറയുന്നത്. അപ്പോഴാണ് ദളപതി വിജയ് ആ സിനിമയുടെ സെറ്റിൽ സംഭവങ്ങളെ കുറിച്ച് തുറന്ന് പറയുന്നത്. ഒരു ഡാൻസ് രംഗത്തെ കുറിച്ചാണ് താരം പറയുന്നത്. റൊമാന്റിക്കായി ചെയ്യേണ്ട ഒരു രംഗമായിരുന്നു അത്. പ്രത്യേക ഒരു ചലനവുമായി എത്തി കവിൾ തലോടുകയായിരുന്നു വേണ്ടിയിരുന്നത്. എന്നാൽ റൊമാന്റിക്കായി ചെയ്യേണ്ടത് ഫൈറ്റായി മാറിയെന്നും വീഡിയോയിൽ രസകരമായി വിജയ് വെളിപ്പെടുത്തുന്നുണ്ട്.
അസിനും വിജയ്യും തമ്മിലുള്ള സൗഹൃദം വ്യക്തമാക്കുന്നതാണ് ഈ അഭിമുഖം. പോക്കിരി 2007ലാണ് പ്രദർശനത്തിനെത്തിയത്. അസിൻ വിജയ്യുടെ നായികയായെത്തിയ പോക്കിരിയെന്ന ചിത്രത്തിൽ പ്രകാശ് രാജ് ആണ് വില്ലനായി എത്തിയത്. പൊലീസ് വേഷത്തിലായിരുന്നു ദളപതി വിജയ് ചിത്രത്തിൽ എത്തിയത്.
തിരുവനന്തപുരം: ജോലിക്ക് ഹാജരാകാത്ത മെഡിക്കൽ കോളേജ് ആശുപത്രിയിലെ ഡോക്ടർമാർക്കെതിരെ നടപടിയുമായി ആരോഗ്യ വകുപ്പ്. ഇവരെ പിരിച്ചുവിടുന്നതിന്റെ ഭാഗമായി പേരുവിവരങ്ങൾ പ്രസിദ്ധപ്പെടുത്തിയിട്ടുണ്ട്.…
തിരുവനന്തപുരം: മുഖ്യമന്ത്രി പിണറായി വിജയനെതിരെ കടുത്ത ആരോപണമുന്നയിച്ച ജില്ലാ കമ്മിറ്റിയംഗത്തിൽ നിന്ന് വിശദീകരണം തേടി സിപിഎം. കഴിഞ്ഞ രണ്ട്…
'നടി, അവതാരക എന്ന നിലയിലെല്ലാം തിളങ്ങിയ താരമാണ് ദിവ്യാങ്ക തൃപാഠി. തെന്നിന്ത്യയിലും താരത്തിന് വലിയ ആരാധകക്കൂട്ടമുണ്ട്. ഇപ്പോൾ ദിവ്യാങ്ക മുമ്പ്…
മമ്മൂട്ടിയെ നായകനാക്കികൊണ്ട് ഒരു സിനിമ ചെയ്യാൻ ആഗ്രഹമുണ്ടെന്ന് മുൻപ് പൃഥ്വിരാജ് വെളിപ്പെടുത്തിയിരുന്നു. 'എംപുരാന്' ശേഷം മുരളി ഗോപിയുടെ തിരക്കഥയിൽ ആയിരിക്കും…
മലയാളികളുടെ ഇഷ്ട നായിക ശോഭന ഫാസിൽ സംവിധാനം ചെയ്യ്ത 'മണിച്ചിത്ര താഴി'ൽ തന്റെ കഥാപാത്രമായ നാഗവല്ലിയോട് നൂറ് ശതമാനം നീതി…
ഹിന്ദി സീരിയൽ രംഗത്തെ നടിയും, അവതാരകയുമായ താരമാണ് ദിവ്യാങ്ക ത്രിപാഠി, മുൻപൊരിക്കൽ താരം നേരിട്ട കാസ്റ്റിംഗ് കൗച്ചിന് കുറിച്ച് തുറന്നു…