രാഷ്ട്രീയ പ്രവേശനത്തെ കുറിച്ച് വ്യക്തമായ മറുപടി നല്‍കി നടന്‍ വിജയ്..!! ഇനി അറിയേണ്ടത് ആരാധകരുടെ പ്രതികരണം..!!

പ്രായ വ്യത്യാസം പോലും ഇല്ലാതെ ലക്ഷോപലക്ഷം ആരാധകരുടെ എല്ലാമായി മാറിയ നടനാണ് വിജയ്. തമിഴ് സിനിമാ ലോകത്തിന്റെ ഇളയ ദളപതി നല്ലൊരു വ്യക്തിത്വത്തിന് ഉടമ കൂടിയാണ്. സിനിമാ രംഗത്തിലൂടെ പ്രശസ്തരായ പല നടന്മാരും രാഷ്ട്രീയ പ്രവര്‍ത്തനങ്ങളില്‍ സജീവമായി മാറുന്ന രീതി പൊതുവെയുണ്ട്. വിജയ് എന്ന നടന്റെ രാഷ്ട്രീയ പ്രേവശനം ആരാധകരിലും ജനങ്ങളിലും വലിയൊരു ചോദ്യ ചിഹ്നമായിരുന്നു. താരത്തിന്റെ രാഷ്ട്രീയ പ്രേവശനത്തെ കുറിച്ച പല രീതിയിലുള്ള വാര്‍ത്തകളും ഊഹാപോഹങ്ങളും പുറത്ത് വന്നിരുന്നു.

ഇപ്പോഴിതാ എല്ലാ പ്രചരണങ്ങള്‍ക്കും വിരാമമിട്ടുകൊണ്ട് തന്റെ രാഷ്ട്രീയ പ്രവേശനത്തെ കുറിച്ച് നടന്‍ വിജയ് തന്നെ തുറന്ന് പറഞ്ഞിരിക്കുകയാണ്. വിജയ് യുടെ വാക്കുകളില്‍ ആരാധകരില്‍ വലിയ ആവേശമാണ് തീര്‍ത്തിരിക്കുന്നത്. കഴിഞ്ഞ വര്‍ഷം സെപ്റ്റംബര്‍ മാസത്തില്‍ വിജയ് യുടെ രാഷ്ട്രീയ പ്രവേശനവും വിജയ് യുടെ പേരില്‍ ഉള്ള രാഷ്ട്രീയ പാര്‍ട്ടിയെ ചൊല്ലി അദ്ദേഹവും പിതാവ് ചന്ദ്ര ശേഖറുംതമ്മില്‍ പ്രശ്‌നങ്ങളും ഉടലെടുത്തിരുന്നു. മാതാപിതാക്കള്‍ ഉള്‍പ്പെടെ ഹര്‍ജിയില്‍ പറഞ്ഞിരിക്കുന്ന പതിനൊന്ന് പേര്‍ തന്റെ പേരില്‍ രാഷ്ട്രീയ പാര്‍ട്ടി

രൂപീകരിക്കുന്നതിനും പ്രചരണങ്ങള്‍ക്കും ആളുകളെ സംഘടിപ്പിക്കുന്നതും വിലക്കണമെന്നാവശ്യപ്പെട്ടായിരുന്നു വിജയ് കോടതിയെ സമീപിച്ചത്. പിന്നീട് ആ പാര്‍ട്ടി പിരിച്ചു വിട്ടു എന്ന രീതിയാണ് വാര്‍ത്തകള്‍ പുറത്ത് വന്നത്. ഇപ്പോഴിതാ താന്‍ രാഷ്ട്രീയ രംഗത്തേക്ക് വരണോ എന്ന് തീരുമാനിക്കേണ്ടത് ആരാധകര്‍ ആണെന്ന് പറഞ്ഞിരിക്കുകയാണ് താരം. ‘ബീസ്റ്റ്’ എന്ന സിനിമയുടെ പ്രമോഷനുമായി ബന്ധപ്പെട്ട്

സംവിധായകന്‍ നെല്‍സണുമായി നടത്തിയ അഭിമുഖത്തിലാണ് അദ്ദേഹം ഇക്കാര്യം വെളിപ്പെടുത്തിയത്. 30 വര്‍ഷം കൊണ്ടാണ് എന്നിലെ നടനെ ആരാധകര്‍ ദളപതി ആക്കിയത്. അപ്പോള്‍ താന്‍ തലൈവര്‍ ആകണോ എന്ന് തീരുമാനിക്കേണ്ടതും അവരാണെന്നാണ് വിജയ് പറയുന്നത്. അപ്പോഴും തനിക്ക് വിജയ് ആയി തന്നെ ഇരിക്കാനാണ് ഇഷ്ടം എന്നും അദ്ദേഹം കൂട്ടിച്ചേര്‍ക്കുന്നു.

 

 

Rahul

Recent Posts

പുരുഷന്മാരെ സ്ത്രീകൾ മസാജ് ചെയ്യുമെന്ന് പരസ്യം, സ്പായുടെ മറവിൽ വേശ്യാവൃത്തി; മൂന്ന് മലയാളികൾ അറസ്റ്റിൽ

തെങ്കാശി : കേരളാ അതിർത്തിയോട് ചേർന്ന് തമിഴ്‌നാട്ടിൽ സ്ഥിതിചെയ്യുന്ന വിനോദ് സഞ്ചാര കേന്ദ്രമായ കുറ്റാലത്ത് സ്വകാര്യ ഹോട്ടലിൽ പെൺ വാണിഭ…

2 hours ago

ആത്മഹ,ത്യ ചിന്തകൾ ഉണ്ടായിട്ടുണ്ട് എങ്കിലും ഒന്ന് പോലും പ്രണയം കാരണമായിരുന്നില്ല

ബി ഗ്രേഡ് സിനിമകളിലൂടെ തരംഗം സൃഷ്ടിച്ച ഷക്കീല ഇന്ന് തമിഴ് ഷോകളിലൂടെ പ്രേക്ഷകർക്ക് പ്രിയങ്കരിയായി മാറിയിരിക്കുകയാണ്. തന്റെ കഴിഞ്ഞ കാലത്തെക്കുറിച്ച്…

6 hours ago

ക്യാമറയ്ക്ക് പിന്നിലുള്ള ജീവിതം അത്ര സുഖകരമല്ല, നക്ഷത്ര നാഗേഷ്

സിനിമയുടേയും സീരിയിലന്റേയും ലോകം പ്രേക്ഷകരെ സംബന്ധിച്ച് നോക്കുമ്പോൾ ഗ്ലാമറിന്റെ ലോകമാണ്. എന്നാല്‍ പക്ഷെ പലപ്പോഴും ക്യാമറയ്ക്ക് പിന്നിലെ ലോകം അത്ര…

8 hours ago

ലക്ഷ്വറി ലൈഫ് സ്റ്റൈൽ ആണ് പ്രിത്വിരാജിന്റേത്, എന്നാൽ സിനിമ പരാജയവും

മലയാളത്തിലെ സമ്പന്നരായ താരങ്ങളിൽ മുൻപന്തിയിൽ തന്നെയുള്ള ആളാണ് നടനും സംവിധായകനും നിർമാതാവും ഗായകനും ഒക്കെയായ പൃഥിരാജ് സുകുമാരൻ. സിനിമാ പാരമ്പര്യമുള്ള…

8 hours ago

അർജുനിൽ നിന്ന് ഒരിക്കലും താൻ ഇത് പ്രതീക്ഷിച്ചിരുന്നില്ല, അൻസിബ

ബിഗ് ബോസ് മലയാളം സീസൺ 6 ൽ പ്യുവർ സോൾ, ജന്റിൽ മാൻ ഇമേജ് ലഭിച്ചയാളാണ് അർജുൻ ശ്യാമ .…

8 hours ago

അത്തരം കഥാപാത്രങ്ങൾ മാത്രമാണ് തന്നെ തേടി വരുന്നത്, പാർവതി

മലയാള സിനിമയിലെ മികച്ച അഭിനേത്രിയാണ് പാർവതി തിരുവോത്ത്. ചുരുങ്ങിയ കാലത്തിനുള്ളിലാണ് അഭിനയ പ്രാധാന്യമുള്ള വേഷങ്ങൾ പാർവതിയെ തേടിയെത്തിയത്. എന്നാൽ ഇപ്പോൾ…

8 hours ago