Film News

തനിക്ക് പ്രണയം ഉണ്ടായിരുന്നു! ആ പ്രണയം പൊട്ടി കരഞ്ഞ അനുഭവങ്ങളും ഉണ്ടായിട്ടുണ്ട് ; വിജയ്

തമിഴ് സിനിമയില്‍ ഇന്ന് ഏറ്റവുമധികം ആരാധകരുള്ള നടനാണ് വിജയ് . തമിഴ് നാട്ടിൽ മാത്രമല്ല ഇവിടെ കേരളത്തിലും ഉണ്ട്  ഒരുപാട് വിജയ് ആരാധകർ. അധികം അഭിമുഖങ്ങളിൽ ഒന്നും വിജയ് അങ്ങനെ പങ്കെടുക്കാറില്ല. അതുകൊണ്ട് തന്നെ വിജയിയുടെ സ്വകാര്യ ജീവിതം എങ്ങനെയാണ്  എന്നതിനെ കുറിച്ചൊന്നും ആർക്കും  അറിവുമില്ല. തമിഴ് സിനിമാ മേഖലയിൽ വിജയുമായി അടുത്ത് പ്രവർത്തിക്കുന്നവർ‌ നൽകുന്ന വിവരങ്ങൾ മാത്രമെ ആരാധകർക്കും വിജയ് എന്ന നടനെ കുറിച്ച് അറിയൂ .  ഇപ്പോഴിതാ തന്റെ മുൻകാല പ്രണയങ്ങളെ കുറിച്ച് വിജയ് തുറന്ന് സംസാരിച്ചൊരു വീഡിയോയാണ് ഇപ്പോൾ സോഷ്യൽ മീഡിയയിൽ വൈറലാകുന്നത്. ‘കാവലൻ’  എന്ന സിനിമയുടെ പ്രമോഷനുമായി ബന്ധപ്പെട്ട് വിജയ് ടിവിയ്ക്ക് നല്‍കിയ അഭിമുഖത്തില്‍ സംസാരിക്കവെയാണ് നടന്‍ തന്റെ പ്രണയത്തെ കുറിച്ച് സംസാരിച്ചത്.  അസിനായിരുന്നു ചിത്രത്തിൽ നായിക ആയെത്തിയത്. സാര്‍ നിങ്ങളുടെ സ്‌കൂള്‍ കോളേജ് പ്രണയാനുഭവങ്ങളെല്ലാം പറയാമോ എന്നായിരുന്നു അവതാരകൻ ശിവകാര്‍ത്തികേയന്റെ ചോദ്യം. അതിന് വിജയ് പറഞ്ഞ മറുപടി ഇങ്ങനെയായിരുന്നു.

അതൊക്കെ ധാരാളം സംഭവിച്ചിട്ടുണ്ട്. പത്താം ക്ലാസില്‍ പഠിക്കുമ്പോള്‍ തന്നെ പ്രണയമൊക്കെ ഉണ്ടായിരുന്നു. ഞാന്‍ സൈലന്റായി പോകും. അതൊക്കെ വളരെ അധികം ആസ്വദിക്കുന്ന ആളാണ്. സൗന്ദര്യം ഞാന്‍ ഒരുപാട്  ആസ്വദിക്കാറുണ്ട് . ഒരുപാട് പെണ്‍കുട്ടികളോടൊക്കെ ലവ് അട്രാക്ഷന്‍ തോന്നിയിട്ടുണ്ട്. സ്‌കൂള്‍ കഴിഞ്ഞ് കോളേജിലേക്ക് എത്തിയപ്പോഴും പ്രണയത്തിന് കുറവൊന്നും ഉണ്ടായിരുന്നില്ല. എന്തിന് ഇപ്പോഴും എനിക്ക് പ്രണയമുണ്ട്. പ്രണയം പൊട്ടി കരഞ്ഞ അനുഭവങ്ങളും ഉണ്ടായിട്ടുണ്ട്’, എന്നായിരുന്നു വിജയ് മറുപടി പറഞ്ഞത്. അതേസമയം പൊതുവെ  തെന്നിന്ത്യയിലെ എല്ലാ സൂപ്പർസ്റ്റാർസിനും വലിയ അളവിൽ ആരാധകവൃന്ദമുണ്ട് പക്ഷെ വിജയിയെപ്പോലെ ഒരു ബന്ധം  ആരാധകരുമായി കാത്തുസൂക്ഷിക്കുന്ന നടൻ മറ്റൊരാളുണ്ടോയെന്ന് തന്നെ സംശയമാണ്. വിജയിയുടെ എല്ലാ സിനിമകളുടെയും ഓഡിയോ ലോഞ്ച് പരിപാടി ആരാധകർ ആഘോഷമാക്കാറുമുണ്ട്. പരിപാടിക്കായി വിജയ് വരുമ്പോൾ എല്ലാവരും കാത്തിരിക്കുന്നത് വിജയ് എന്താണ് സംസാരിക്കാൻ പോകുന്നത് എന്ത് കുട്ടികഥയാണ് ആരാധകരോട് പറയാൻ പോകുന്നത് എന്നൊക്കെയാണ്.

കാരണം അദ്ദേഹം സംസാരിക്കുന്ന ആ നിമിഷം അതുണ്ടാക്കുന്ന ഒരു ഓളം ഒരു വിജയ് ആരാധകനല്ലെങ്കിൽ കൂടിയും അറിയാതെ ആ സമയം അങ്ങനെയായി തീരും. കറുത്ത് മെലിഞ്ഞ ശരീരവുമായി സിനിമയിലേക്ക് കടന്നു വന്ന വിജയ് അന്ന് കളിയാക്കിയവരുടെയും  മാറ്റി നിർത്തിയവരുടെയും മുന്നിൽ ഇന്ന് തലയുയർത്തി നിൽക്കുകയാണ്. പൊതുവെ അധികം സംസാരിക്കാത്ത ആളാണ് വിജയ്. സൂപ്പർസ്റ്റാർ ആണെങ്കിൽ കൂടിയും വിജയിയുടെ വസ്ത്രധാരണവും നടപ്പും പ്രവൃത്തിയുമെല്ലാം ഒരു സാധാരണക്കാരന്റേത് ‌പോലെയാണ് ‘  താരപദവി തലയിൽ ചുമക്കാൻ ആഗ്രഹിക്കാത്ത ഒരു നടനാണ്  വിജയ്. ഒരുപാട് വർഷങ്ങൾക്കു ശേഷം ബീസ്റ്റ് എന്ന സിനിമയുടെ റിലീസിനോട് അനുബന്ധിച്ചാണ് ഒരു അഭിമുഖത്തിൽ പോലും വിജയ് പ്രത്യക്ഷപ്പെട്ടത്. ഇപ്പോൾ ഏറ്റവും അവസാനം പുറത്തിറങ്ങിയ വിജയ് സിനിമ ലിയോയാണ്. തൃഷയായിരുന്നു ചിത്രത്തിലെ നായിക. കരിയറിലെ ഏറ്റവും വലിയ വിജയമാണ് കഴിഞ്ഞ ചിത്രം ലിയോയിലൂടെ വിജയ് സ്വന്തമാക്കിയത്. 2023ലെ ഏറ്റവും വലിയ തമിഴ് ഹിറ്റും ഇതുതന്നെയാണ്. ദി ഗ്രേറ്റസ്റ്റ് ഓഫ് ഓള്‍ ടൈം എന്നാണ് വിജയിയുടെ അണിയറയിൽ ഒരുങ്ങുന്ന ഏറ്റവും പുതിയ സിനിമയുടെ പേര്. വെങ്കട് പ്രഭുവാണ് ചിത്രത്തിന്‍റെ സംവിധായകന്‍.

Sreekumar R