നീണ്ട ഇടവേളയ്ക്ക് ശേഷം പ്രിയ താരം ജയറാം മലയാളത്തിലേക്ക് തിരിച്ചെത്തിയ ചിത്രമാണ് എബ്രഹാം ഓസ്ലര്. മിഥുന് മാനുവല്‍ തോമസ് ആണ് ചിത്രം സംവിധാനം ചെയ്തിരിക്കുന്നത്. ചിത്രത്തില്‍ അതിഥി വേഷത്തില്‍ മമ്മൂട്ടിയും എത്തുന്നുണ്ട്. മികച്ച പ്രതികരണമാണ് ചിത്രം തിയ്യേറ്ററില്‍ നേടുന്നത്. ഇപ്പോഴിതാ ഓസ്ലറില് മമ്മൂട്ടി കൂടിയുണ്ടെന്ന് അറിഞ്ഞപ്പോള്‍ ഇളയ ദളപതി വിജയ് പങ്കുവച്ച വാക്കുകള്‍ ശ്രദ്ധേയമായിരിക്കുകയാണ്.
ചിത്രത്തിന്റെ പ്രമോഷന് ചടങ്ങിനിടെ ജയറാമാണ് വിജയിയുടെ പ്രതികരണം അറിയിച്ചത്. എബ്രഹാം ഓസ്ലര് റിലീസ് ചെയ്തപ്പോള്‍ മദ്രാസില്‍ വിജയ്ക്കൊപ്പം ജയറാമും ഉണ്ടായിരുന്നു. ചിത്രത്തിന്റെ ഷൂട്ടിങ്ങിനിടെയായിരുന്നു ഓസ്ലറിനെക്കുറിച്ച് വിജയ് ജയറാമിനോട് സംസാരിച്ചത്. മമ്മൂട്ടി എന്താണ് ചെയ്തിരിക്കുന്നതെന്ന് കാണാന്‍ തനിക്ക് ആഗ്രഹമുണ്ടെന്ന് വിജയ് പറഞ്ഞു.
ഓസ്ലര് ഇറങ്ങി എന്ന് പറഞ്ഞപ്പോള്‍ തന്റെ അരികിലെത്തി വിജയ് ‘മമ്മൂട്ടി സര് ഇതിലെ ഇരുക്കാറാ’ എന്ന് ചോദിച്ചു. സിനിമ പെട്ടെന്ന് തന്നെ കാണണമെന്നും പറഞ്ഞു. മമ്മൂട്ടി തീര്‍ത്തും വ്യത്യസ്തമായാണ് ഓരോ സിനിമകളും തെരെഞ്ഞെടുക്കുന്നത്. അദ്ദേഹം എന്താണ് ചെയ്തിരിക്കുന്നത് കാണണമെന്ന് വിജയ് പറഞ്ഞു. വിജയ്ക്ക് വേണ്ടി സിനിമ കാണാനുള്ള സൗകര്യം ഏര്‍പ്പാടാക്കിയിട്ടുണ്ടെന്നും ജയറാം പറഞ്ഞു.
സിനിമയിലെ രണ്ടാം ഭാഗത്തില്‍ കാമിയോ റോളിലാണ് മമ്മൂട്ടി എത്തുന്നത്. ഓസ്ലറില് ഏറെ നിര്‍ണായകമായ കഥാപാത്രമാണ് മമ്മൂട്ടിയുടേത്. മികച്ച കൈയ്യടിയായിരുന്നു മമ്മൂട്ടിയുടെ രംഗങ്ങള്‍ക്ക് ലഭിച്ചത്. ആദ്യ ദിവസം തന്നെ ചിത്രം 2 കോടിയിലേറെ നേടിക്കഴിഞ്ഞു.
ബി ഗ്രേഡ് സിനിമകളിലൂടെ തരംഗം സൃഷ്ടിച്ച ഷക്കീല ഇന്ന് തമിഴ് ഷോകളിലൂടെ പ്രേക്ഷകർക്ക് പ്രിയങ്കരിയായി മാറിയിരിക്കുകയാണ്. തന്റെ കഴിഞ്ഞ കാലത്തെക്കുറിച്ച്…
സിനിമയുടേയും സീരിയിലന്റേയും ലോകം പ്രേക്ഷകരെ സംബന്ധിച്ച് നോക്കുമ്പോൾ ഗ്ലാമറിന്റെ ലോകമാണ്. എന്നാല്‍ പക്ഷെ പലപ്പോഴും ക്യാമറയ്ക്ക് പിന്നിലെ ലോകം അത്ര…
മലയാളത്തിലെ സമ്പന്നരായ താരങ്ങളിൽ മുൻപന്തിയിൽ തന്നെയുള്ള ആളാണ് നടനും സംവിധായകനും നിർമാതാവും ഗായകനും ഒക്കെയായ പൃഥിരാജ് സുകുമാരൻ. സിനിമാ പാരമ്പര്യമുള്ള…
ബിഗ് ബോസ് മലയാളം സീസൺ 6 ൽ പ്യുവർ സോൾ, ജന്റിൽ മാൻ ഇമേജ് ലഭിച്ചയാളാണ് അർജുൻ ശ്യാമ .…
മലയാള സിനിമയിലെ മികച്ച അഭിനേത്രിയാണ് പാർവതി തിരുവോത്ത്. ചുരുങ്ങിയ കാലത്തിനുള്ളിലാണ് അഭിനയ പ്രാധാന്യമുള്ള വേഷങ്ങൾ പാർവതിയെ തേടിയെത്തിയത്. എന്നാൽ ഇപ്പോൾ…
ബിഗ് ബോസ് മലയാളം സീസണ് 6 അവസാനിച്ചുവെങ്കിലും പങ്കെടുത്ത മത്സരാർത്ഥികളുടെ ബന്ധപ്പെട്ട ചർച്ചകൾ അവസാനിക്കുന്നില്ല. ഷോയ്ക്കകത്തു ചർച്ചയായ ജാസ്മിനുമായി ബന്ധപ്പെട്ട…