വിജയിയുടെ ഭാഗത്ത് നിന്നുണ്ടായ ഇത്തരത്തിൽ ഉള്ളൊരു പ്രവർത്തിയോട് ഒട്ടും യോജിക്കാൻ കഴിയില്ല

നിരവധി ആരാധകരുള്ള ഒരു സൂപ്പർസ്റ്റാർ ആണ് വിജയ്. തമിഴ് സിനിമയിലെ സൂപ്പർസ്റ്റാർ ആയ വിജയിക്ക് ഇങ്ങു കേരളത്തിലും ആരാധകർ ഏറെയാണ്. വിജയിയുടെ ഓരോ ചിത്രങ്ങളും വലിയ ഉത്സവ പ്രതീതിയോടെ ആണ് കേരളത്തിലെ ആരാധകരും സ്വീകരിക്കാറുള്ളത്. വിജയ് ചിത്രങ്ങൾക്ക് ഫാൻസ്‌ ഷോകളും കേരളത്തിൽ വെക്കാറുള്ളത് സ്ഥിരമുള്ള കാര്യമാണ്. അത്രത്തോളം സ്വീകാര്യതയാണ് വിജയിക്ക് കേരളത്തിൽ നിന്ന് ലഭിക്കാറുള്ളത്. ലക്ഷക്കണക്കിന് ആരാധകരാണ് വിജയിക്ക് കേരളത്തിൽ ഉള്ളത്. കേരളത്തിൽ ഇത്രയേറെ ഫാൻസ്‌ പവർ ആണെങ്കിൽ താരത്തിന് തമിഴ് നാട്ടിൽ ഉള്ള ഫാൻസ്‌ പവർ എത്രയെന്നു ഊഹിക്കാവുന്നതേ ഉള്ളു. പ്രായ ഭേദ മന്യേ നിരവദി ആരാധകർ ആണ് താരത്തിന് ഉള്ളത്.

ലിയോ എന്ന ചിത്രമാണ് ഇപ്പോൾ അണിയറയിൽ ഒരുങ്ങുന്ന വിജയ് ചിത്രം. കഴിഞ്ഞ ദിവസം ചിത്രത്തിട്നെ അണിയറപ്രവർത്തകർ ചിത്രത്തിലെ ഒരു പോസ്റ്റർ പുറത്ത് വിട്ടിരുന്നു. തോക്കും പിടിച്ച് ചുണ്ടിൽ സിഗരറ്റും വെച്ചിരിക്കുന്ന വിജയിയുടെ ചിത്രങ്ങൾ ആണ് അണിയറ പ്രവർത്തകർ പുറത്ത് വിട്ടത്. ഈ പോസ്റ്റർ വളരെ പെട്ടന്ന് തന്നെ ആരാധകരുടെ ശ്രദ്ധ നേടുകയും ചെയ്തിരുന്നു. എന്നാൽ ഇപ്പോൾ വിജയിയുടെ ഈ പോസ്റ്റർ കണ്ടു വിജയിക്ക് എതിരെ എത്തിയിരിക്കുകയാണ് രാജ്യസഭാ എംപി അന്‍പുമണി രാംദാസ്. വിജയിൽ നിന്ന് ഇത്തരത്തിൽ ഉള്ള ഒരു പ്രവർത്തി ഒരിക്കലും അംഗീകരിക്കാൻ കഴിയില്ല എന്നുമാണ് ട്വിറ്ററിൽ കൂടി ഇദ്ദേഹം അറിയിച്ചിരിക്കുന്നത്.

വിജയിയുടെ ഈ ചിത്രം കുട്ടികളും വിദ്യാർത്ഥികളും വരെ കാണുന്നത് ആണെന്നും നിങ്ങളുടെ പ്രവർത്തികൾ അവർ അനുകരിക്കാറുണ്ട് എന്ന് എന്നും അത് കൊണ്ട് തന്നെ ഒരു പൗരൻ എന്ന നിലയിൽ നിങ്ങൾ ഇങ്ങനെ ഒരു ചിത്രത്തിന് പോസ് ചെയ്തത് ന്യായീകരിക്കാൻ കഴിയില്ല എന്നും വരും തലമുറ നിങ്ങളെ പോലുള്ളവരെയാണ് കണ്ടു പഠിക്കുന്നത് എന്നും അപ്പോൾ അവരെ വഴിതെറ്റിക്കുന്ന തരത്തിൽ ഉള്ള ഇത്തരം പ്രവർത്തകൻ നിങ്ങൾ ചെയ്യുന്നത് അങ്ങേയറ്റം മോശമായ കാര്യമാണ് എന്നും പുകവലി പോലുള്ള ശീലങ്ങളളിൽ നിന്ന് സമൂഹത്തെ രക്ഷിക്കാനുള്ള ഉത്തരവാദിത്വം നിങ്ങൾക്കും ഉണ്ടെന്നാണ് എം പി ട്വിറ്റ് ചെയ്തിരിക്കുന്നത്. ഇത് വളരെ പെട്ടന്ന് തന്നെ സോഷ്യൽ മീഡിയയിൽ ശ്രദ്ധ നേടുകയും ചെയ്തു.

Rahul

Recent Posts

പേര് ബേസിൽ ഖാൻ! ‘ഇത് ബ്രഹ്മാസ്ത്ര 2വിന്റെ ഷൂട്ടിം​ഗ്’; പാവം പിള്ളേര്, ഇങ്ങനെയൊന്നും പറ്റിക്കല്ലേ പൊന്ന് ബേസിലേ, വീഡിയോ വൈറൽ

സെറ്റിലായാലും പുറത്തായാലും പോസിറ്റിവിറ്റി നിറയ്ക്കുന്ന ആളാണ് സംവിധായകൻ ബേസിൽ ജോസഫ് എന്നാണ് സിനിമ ലോകത്ത് പറയുന്നത്. കുസൃതിയും ചെറിയ തമാശകളുമൊക്കെയായി…

15 seconds ago

രാത്രിയിൽ ആവേശത്തിൽ ഫ്രീഫയർ ​ഗെയിം കളി, ദേഹത്ത് നനവും തണുപ്പും തോന്നിയതോടെ തൊട്ട് നോക്കി; ഞെട്ടി യുവാവ്, പിന്നെ അലറിയോടി

രാത്രിയിൽ മൊബൈലിൽ ​ഗെയിം കളിക്കുകയായിരുന്ന യുവാവിനെ പേടിപ്പിച്ച് പാമ്പ്. ഫ്രീഫയർ ഗെയിം കളിക്കുകയായിരുന്ന യുവാവ് ശരീരത്തിൽ തണുപ്പ് കയറിയതിനെ തുടർന്ന്…

4 mins ago

രാത്രിയിൽ ഉറക്കം കിട്ടാതെ ഫോണും നോക്കി കിടക്കുകയാണോ; ഈ പ്രശ്നത്തിന് ചില പരിഹാരങ്ങൾ ഇതാ

രാത്രിയിൽ ഉറക്കം കിട്ടാതെ വെറുതെ തിരിഞ്ഞും മറിഞ്ഞും കിടക്കുകയോ ഫോൺ നോക്കിയിരിക്കുകയോ ചെയ്യുന്ന ഒരുപാട് പേർ നമുക്ക് ചുറ്റുമുണ്ട്. ശരീരത്തിൻറെ…

11 mins ago

ഇത് സഹിക്കാവുന്നതിലും അപ്പുറം, റിമോട്ട് കൺട്രോൾ ഗേറ്റിൽ കുടുങ്ങി മരിച്ച കുഞ്ഞിന്റെ മുത്തശ്ശി ഹൃദയാഘാതം മൂലം മരിച്ചു

മലപ്പുറം: മലപ്പുറം തിരൂർ വൈലത്തൂരിൽ അടുത്ത വീട്ടിലെ റിമോട്ട് കൺട്രോൾ ​ഗേറ്റിൽ കുടുങ്ങി മരിച്ച കുട്ടിയുടെ മുത്തശ്ശിയും മരിച്ചു. കുഞ്ഞിന്റെ…

17 mins ago

സംഭവം തുടങ്ങീട്ടുണ്ടേ..! അവസരം വെറുതെ പാഴാക്കരുത്, വമ്പൻ വിലക്കുറവ് പ്രഖ്യാപിച്ച് ഫ്ലിപ്പ്കാർട്ട്, ഓഫറുകൾ ഇങ്ങനെ

ഫ്‌ളിപ്പ്കാർട്ടിൽ വിദ്യാർത്ഥികൾക്കായി ബാക്ക് ടു കാമ്പസ് കാംപയിൻ ജൂൺ 21 മുതൽ 27 വരെ. കാംപയിനിൽ, ലാപ്‌ടോപ്പുകൾ, ടാബ്ലെറ്റുകൾ, ഗെയിമിംഗ്…

25 mins ago

ഇന്ത്യക്കാരുടെ ജീവൻ കവരുന്ന ഹൃദ്രോ​ഗം; ഉയർന്ന കൊറോണറി ആർട്ടറി ഡിസീസ് മരണനിരക്ക്, മുന്നറിയിപ്പ്

ഹൃദ്രോ​ഗം ബാധിക്കുന്ന ഇന്ത്യക്കാരുടെ എണ്ണം വർധിക്കുകയാണെന്ന് മുന്നറിയിപ്പ്. ജീവിതശൈലിയിലെ മാറ്റങ്ങൾ, രക്താതിമർദ്ദം, പ്രമേഹം, പൊണ്ണത്തടി, പുകവലി തുടങ്ങിയ കാരണങ്ങൾ ഹൃദ്രോഗ…

41 mins ago