നടനും നിര്‍മാതാവുമായ വിജയ് ബാബു പ്രധാന വേഷത്തിലെത്തുന്ന പെന്‍ഡുലം സിനിമയുടെ ഫസ്റ്റലുക്കും മോഷന്‍ പോസ്റ്ററും അണിയറ പ്രവര്‍ത്തകര്‍ പുറത്ത് വിട്ടു. നവാഗതനായ രജിന് എസ് ബാബു സംവിധാനം ചെയ്യുന്ന ചിത്രം ഒരു ടൈം ട്രാവല്‍ മൂവി ആയിരിക്കുമെന്ന് സൂചന നല്‍കിയാണ് ഫസ്റ്റലുക്ക് പോസ്റ്റര്‍ അവതരിപ്പിച്ചിരിക്കുന്നത്. കേന്ദ്രകഥാപാത്രമായ വിജയ് ബാബുവിനെയാണ് ഫസ്റ്റ്ലുക്ക് പോസ്റ്ററില്‍ അവതരിപ്പിച്ചിരിക്കുന്നത്.
ഒരു പെട്ടിയുടെ പുറത്ത് വിജയ് ബാബു ഇരിക്കുന്നതാണ് ചിത്രത്തിന്റെ ഫസ്റ്റ്ലുക്ക്. ലൈറ്റ്സ് ഓണ്‍ സിനിമാസിന്റെയും ബാറ്റ് ബ്രോസ് ഇന്റര്‍നാഷ്ണലിന്റെ ബാനറില്‍ ഡാനിഷ് കെ.എ, ലിഷ ജോസഫ്, ബിനോജ് വില്ല്യ എന്നിവരാണ് ചിത്രം നിര്‍മിച്ചിരിക്കുന്നത്. സംവിധായകനായ രജിന് തന്നെയാണ് ചിത്രത്തിന് തിരക്കഥ ഒരുക്കിയിരിക്കുന്നത്.
വിജയ് ബാബുവിനെ കൂടാതെ ചിത്രത്തില്‍ ഇന്ദ്രന്‍സ്, രമേശ് പിഷാരടി, അനുമോള്‍, ദേവിക രാജേന്ദ്രന് എന്നിവരാണ് മറ്റ് പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിച്ചിരിക്കുന്നത്. അരുണ്‍ ദാമോദരനാണ് ചിത്രത്തിന്റെ ക്യാമറ. ഷമീര്‍ ബിന്‍സി, ടിറ്റോ പി തങ്കച്ചന്, ലിഷ ജോസഫ് എന്നിവരുടെ വരികള്‍ക്ക് ജീനാണ് സംഗീതം നല്‍കിയിരിക്കുന്നത്. സൂരജ് ഇഎസാണ് എഡിറ്റിങ്.
തെങ്കാശി : കേരളാ അതിർത്തിയോട് ചേർന്ന് തമിഴ്നാട്ടിൽ സ്ഥിതിചെയ്യുന്ന വിനോദ് സഞ്ചാര കേന്ദ്രമായ കുറ്റാലത്ത് സ്വകാര്യ ഹോട്ടലിൽ പെൺ വാണിഭ…
ബി ഗ്രേഡ് സിനിമകളിലൂടെ തരംഗം സൃഷ്ടിച്ച ഷക്കീല ഇന്ന് തമിഴ് ഷോകളിലൂടെ പ്രേക്ഷകർക്ക് പ്രിയങ്കരിയായി മാറിയിരിക്കുകയാണ്. തന്റെ കഴിഞ്ഞ കാലത്തെക്കുറിച്ച്…
സിനിമയുടേയും സീരിയിലന്റേയും ലോകം പ്രേക്ഷകരെ സംബന്ധിച്ച് നോക്കുമ്പോൾ ഗ്ലാമറിന്റെ ലോകമാണ്. എന്നാല്‍ പക്ഷെ പലപ്പോഴും ക്യാമറയ്ക്ക് പിന്നിലെ ലോകം അത്ര…
മലയാളത്തിലെ സമ്പന്നരായ താരങ്ങളിൽ മുൻപന്തിയിൽ തന്നെയുള്ള ആളാണ് നടനും സംവിധായകനും നിർമാതാവും ഗായകനും ഒക്കെയായ പൃഥിരാജ് സുകുമാരൻ. സിനിമാ പാരമ്പര്യമുള്ള…
ബിഗ് ബോസ് മലയാളം സീസൺ 6 ൽ പ്യുവർ സോൾ, ജന്റിൽ മാൻ ഇമേജ് ലഭിച്ചയാളാണ് അർജുൻ ശ്യാമ .…
മലയാള സിനിമയിലെ മികച്ച അഭിനേത്രിയാണ് പാർവതി തിരുവോത്ത്. ചുരുങ്ങിയ കാലത്തിനുള്ളിലാണ് അഭിനയ പ്രാധാന്യമുള്ള വേഷങ്ങൾ പാർവതിയെ തേടിയെത്തിയത്. എന്നാൽ ഇപ്പോൾ…