അതെ! എനിക്ക് അവളോട് പ്രണയമായിരുന്നു.. വെളിപ്പെടുത്തലുമായി വിജയ് ദേവരകൊണ്ട

തെന്നിന്ത്യയുടെ താര റാണിയാണ് സാമന്ത. താരത്തിന്റെ ഏറ്റവും പുതിയ ചിത്രം യശോദ പ്രേക്ഷകരിലേക്ക് എത്താനിരിക്കെ, സിനിമയുടെ ട്രെയിലര്‍ പങ്കുവെച്ച് നടന്‍ വിജയ് ദേവരകൊണ്ട കുറിച്ച വാക്കുകളാണ് ഇപ്പോള്‍ ആരാധകര്‍ക്കിടയില്‍ ചര്‍ച്ചയാകുന്നത്. സാമന്തയോട് തനിക്ക് പ്രണയമായിരുന്നു എന്നാണ് ഇപ്പോള്‍ നടന്‍ വിജയ് ദേവരകൊണ്ട വെളിപ്പെടുത്തുന്നത്. തന്റെ ട്വിറ്റര്‍ അക്കൗണ്ടിലൂടെ സാമന്തയുടെ ഏറ്റവും പുതിയ ചിത്രം യശോദയുടെ ട്രെിയലര്‍ പങ്കുവെച്ചാണ് നടന്‍ ഇത് തുറന്ന് പറഞ്ഞത്.

‘കോളേജില്‍ പഠിക്കുന്ന സമയത്ത് ആദ്യമായി അവളെ ബിഗ്സ്‌ക്രീനില്‍ കണ്ടപ്പോള്‍ എനിക്ക് പ്രണയം തോന്നി. ഇന്ന് അവള്‍ എന്താണോ അതിനെ ഞാന്‍ അഭിനന്ദിക്കുകയും ആരാധിക്കുകയും ചെയ്യുന്നു” എന്നായിരുന്നു നടന്‍ സാമന്തയെ കുറിച്ച് പറഞ്ഞ വാക്കുകള്‍. സിനിമാ ലോകത്തിന് അകത്തും പുറത്തും വളരെ അടുത്ത ബന്ധം കാത്തുസൂക്ഷിക്കുന്നവരാണ് സാമന്തയും വിജയ് ദേവരകൊണ്ടയും. ശിവ് നിര്‍വാണ സംവിധാനം ചെയ്യുന്ന റൊമാന്റിക് ചിത്രമായ കുഷിയില്‍ ഇരുവരും ഒരുമിച്ച് അഭിനയിക്കുന്നുണ്ട്. ഇപ്പോള്‍ സാമന്തയെ കുറിച്ച് നടന്‍ പറഞ്ഞ വാക്കുകളും ആരാധകര്‍ ഏറ്റെടുത്തിട്ടുണ്ട്.

തെലുങ്കില്‍ വിജയ് ദേവരകൊണ്ടയാണ് സാമന്തയുടെ സിനിമയുടെ ട്രെയിലര്‍ ആദ്യമായി പുറത്തിറക്കിയത്. വാടക അമ്മയായി ചിത്രത്തില്‍ എത്തുന്ന സാമന്തയെ ആണ് ട്രെയിലറില്‍ കാണാന്‍ സാധിക്കുന്നത്. സിനിമയില്‍ ഉണ്ണി മുകുന്ദനും പ്രധാന വേഷത്തില്‍ എത്തുന്നു എന്നതാണ് മലയാൡപ്രേക്ഷകര്‍ക്കിടയില്‍ സിനിമയെ കുറിച്ച് ആകാംക്ഷ ഉണര്‍ത്തുന്ന കാര്യം. മലയാളത്തില്‍ ദുല്‍ഖര്‍ സല്‍മാന്‍ ആയിരുന്നു ചിത്രത്തിന്റെ ട്രെയിലര്‍ പങ്കുവെച്ചത്.

തെലുങ്ക്, തമിഴ്, കന്നഡ, മലയാളം, ഹിന്ദി ഭാഷകളിലായി നവംബര്‍ 11നാണ് ചിത്രം റിലീസ് ചെയ്യുന്നത്. ശ്രീദേവി മൂവീസ് പ്രൊഡക്ഷന്‍സിന്റെ ബാനറില്‍ ശിവലെങ്ക കൃഷ്ണ പ്രസാദ് നിര്‍മ്മിച്ച ചിത്രം, ഹരിയും ഹരീഷും ചേര്‍ന്നാണ് ഈ ചിത്രം സംവിധാനം ചെയ്യുന്നത്. വരലക്ഷ്മി ശരത്കുമാര്‍, ഉണ്ണി മുകുന്ദന്‍, റാവു രമേഷ്, മുരളി ശര്‍മ്മ, സമ്പത്ത് രാജ്, ശത്രു, മധുരിമ, കല്‍പിക ഗണേഷ്, ദിവ്യ ശ്രീപാദ, പ്രിയങ്ക ശര്‍മ്മ എന്നിവരാണ് ചിത്രത്തില്‍ മറ്റ് പ്രധാന വേഷങ്ങളില്‍ എത്തുന്നത്.

Sreekumar

Recent Posts

ഒരു സിനിമയുടെയും പ്രെമോഷന് പോകാത്ത നയൻസിന് ഇതെന്ത് പറ്റി? ആ ചോദ്യത്തിനുള്ള ഉത്തരമിതാ

സിനിമകളുടെ പ്രൊമോഷൻ പരിപാടികളിൽ നിന്ന് അകലം പാലിക്കുന്ന നടിയാണ് നയൻതാര. എന്നാൽ കഴിഞ്ഞ ദിവസം ഒരു സിനിമയുടെ പ്രൊമോഷൻ പരിപാടിക്ക്…

5 hours ago

ഈ രോഗത്തെ തീർച്ചയായും അതിജീവിക്കും, ഹൃദയം തൊടുന്ന പോസ്റ്റുമായി നടി ഹിന, എന്താണ് സ്തനാർബുദം എന്നറിയാം

സ്തനാർബുദം ബാധിച്ച കാര്യം വെളിപ്പെടുത്തി നടി ഹിന ഖാൻ. ഇൻസ്റ്റഗ്രാം അക്കൗണ്ടിലൂടെയാണ് നടി ഇക്കാര്യം അറിയിച്ചിട്ടുള്ളത്. രോഗത്തിന്റെ മൂന്നാം ഘട്ടത്തിലാണ്…

6 hours ago

രാജ്യമാകെ ശ്രദ്ധിക്കുന്ന ഭർത്താവിന്റെ അഭിമാന നേട്ടം; സന്തോഷം പങ്കുവെച്ച് നടി ലെന

തന്റെ ഭർത്താവും ഇന്ത്യയുടെ ബഹിരാകാശ ദൗത്യമായ ഗഗൻയാനിന്റെ ഗ്രൂപ്പ് ക്യാപ്റ്റനുമായ പ്രശാന്ത് ബാലകൃഷ്ണൻ നായരുടെ കരിയറിലെ അഭിമാനകരമായ നേട്ടം പങ്കുവച്ച്…

8 hours ago

പുരുഷന്മാരെ സ്ത്രീകൾ മസാജ് ചെയ്യുമെന്ന് പരസ്യം, സ്പായുടെ മറവിൽ വേശ്യാവൃത്തി; മൂന്ന് മലയാളികൾ അറസ്റ്റിൽ

തെങ്കാശി : കേരളാ അതിർത്തിയോട് ചേർന്ന് തമിഴ്‌നാട്ടിൽ സ്ഥിതിചെയ്യുന്ന വിനോദ് സഞ്ചാര കേന്ദ്രമായ കുറ്റാലത്ത് സ്വകാര്യ ഹോട്ടലിൽ പെൺ വാണിഭ…

11 hours ago

ആത്മഹ,ത്യ ചിന്തകൾ ഉണ്ടായിട്ടുണ്ട് എങ്കിലും ഒന്ന് പോലും പ്രണയം കാരണമായിരുന്നില്ല

ബി ഗ്രേഡ് സിനിമകളിലൂടെ തരംഗം സൃഷ്ടിച്ച ഷക്കീല ഇന്ന് തമിഴ് ഷോകളിലൂടെ പ്രേക്ഷകർക്ക് പ്രിയങ്കരിയായി മാറിയിരിക്കുകയാണ്. തന്റെ കഴിഞ്ഞ കാലത്തെക്കുറിച്ച്…

15 hours ago

ക്യാമറയ്ക്ക് പിന്നിലുള്ള ജീവിതം അത്ര സുഖകരമല്ല, നക്ഷത്ര നാഗേഷ്

സിനിമയുടേയും സീരിയിലന്റേയും ലോകം പ്രേക്ഷകരെ സംബന്ധിച്ച് നോക്കുമ്പോൾ ഗ്ലാമറിന്റെ ലോകമാണ്. എന്നാല്‍ പക്ഷെ പലപ്പോഴും ക്യാമറയ്ക്ക് പിന്നിലെ ലോകം അത്ര…

16 hours ago