പിറന്നാള്‍ ദിനത്തില്‍ പുതിയ ആക്ഷന്‍ ചിത്രം പ്രഖ്യാപിച്ച് വിജയ് ദേവരകൊണ്ട!!

Follow Us :

തന്റെ ജന്മദിനത്തില്‍ പുതിയ സിനിമ പ്രഖ്യാപിച്ച് തെന്നിന്ത്യന്‍ ഹീറോ വിജയ് ദേവരകൊണ്ട. വില്ലജ് ആക്ഷന്‍ ഡ്രാമയാകും പുതിയ ചിത്രം. SVC59 എന്നാണ് ചിത്രത്തിന് താല്‍ക്കാലികമായി പേരിട്ടിരിക്കുന്നത്. രവി കിരണ്‍ കോലയാണ് ചിത്രം സംവിധാനം ചെയ്യുന്നത്.

ഫാമിലി സ്റ്റാറിന് ശേഷം വിജയ് ദേവരകൊണ്ടയുടെ വരാനിരിക്കുന്ന ചിത്രമാണിത്. രാജാ വാരു റാണി ഗാരു എന്ന ഹിറ്റ് ചിത്രത്തിന് പിന്നാലെ രവി കിഷന്‍ ഒരുക്കുന്ന രണ്ടാമത്തെ ചിത്രവുമാണ്. ശ്രീ വെങ്കിടേശ്വര ക്രിയേഷന്‍സിന് കീഴില്‍ ദില്‍ രാജുവും ശിരീഷും ചേര്‍ന്നാണ് ചിത്രം നിര്‍മ്മിക്കുന്നത്.

വിജയ്യുടെ പിറന്നാള്‍ ദിനത്തിലാണ് ചിത്രം പ്രഖ്യാപിച്ചത്. വിജയ് കത്തി പിടിച്ച് നില്‍ക്കുന്ന പോസ്റ്ററും പറത്തുവിട്ടിട്ടുണ്ട്. പോസ്റ്റര്‍ തന്നെ ആക്ഷന്‍ പാക്ക് വൈബ് ഉള്ളതാണ്. ചിത്രത്തില്‍ വിജയ് വലിയ മേക്കോവറിലാണ് എത്തുന്നത്.