വിജയ്‌യുടെ പാട്ടു കേട്ട് കരഞ്ഞ് ദേവിക- സങ്കടമായെന്ന് ആരാധകര്‍- വീഡിയോ

മലയാളികള്‍ക്ക് ഏറെ ഇഷ്ടമുള്ള താര ദമ്പതികളാണ് വിജയ് മാധവും ദേവിക നമ്പ്യാരും. തങ്ങളുടെ വിശേഷങ്ങളെല്ലാം സോഷ്യല്‍ മീഡിയ വഴി ഇവര്‍ പങ്കുവെക്കാറുണ്ട്. യുട്യൂബ് വിഡിയോയിലൂടെയാണ് ദേവിക ഗര്‍ഭിണിയാണെന്ന വിവരം വിജയ് വെളിപ്പെടുത്തിയത്. ദേവികയുടെ വളക്കാപ്പ്, വിജയ്‌യുടെ ഗാനങ്ങള്‍ എല്ലാം ആരാധകര്‍ ഏറ്റെടുത്തിരുന്നു. ഇപ്പോഴിതാ വിജയ് ഒരു പാട്ട് പാടിയപ്പോള്‍ ദേവിക കരയുന്ന വീഡിയോയാണ് പങ്കുവെച്ചത്.

പാട്ടുപാടി ഉറക്കാം ഞാന്‍ എന്ന പാട്ട് വിജയ് പാടിയപ്പോഴാണ് ദേവിക കരഞ്ഞത്. എപ്പോള്‍ താന്‍ ഈ പാട്ട് പാടിയാലും ദേവിക പൊട്ടിക്കരയുമെന്ന് കുറിച്ചുകൊണ്ട് തന്നെയാണ് വീഡിയോ വിജയ് പങ്കുവെച്ചത്. നിരവധി പേരാണ് വീഡിയോയ്ക്ക് കമന്റുകളുമായെത്തിയത്. ‘ഈ പാട്ട് കേട്ടാല്‍ കരഞ്ഞു പോകും. ദേവിക പറഞ്ഞത് പോലെ ആ വരി കേള്‍ക്കുമ്പോള്‍ മനസില്‍ സങ്കടം അറിയാതെ വരും. വിജയ്… വല്ലാത്ത ഫീല്‍, ദേവിക കരയുന്നത് കണ്ടപ്പോള്‍ സങ്കടമായി.’
ഇങ്ങനെ പോകുന്നു കമന്റുകള്‍.

അതേസമയം ദേവികയും വളരെ നന്നായിട്ട് പാട്ടു പാടാറുണ്ട്. വിജയ് ദേവിക പാടുന്നത് സോഷ്യല്‍ മീഡിയയില്‍ പങ്കുവെച്ചിട്ടുണ്ട്.
പാട്ടിലൂടെയാണ് ഇരുവരും ഒരുമിക്കുന്നതും. അഭിനയത്തിനൊപ്പം പാട്ടുമുണ്ട് ദേവികയുടെ കയ്യില്‍. താരം അഭിനയിച്ച പരമ്പരയിലെ പാട്ട് പാടുന്നതിനായി വിജയുടെ പക്കല്‍ പാട്ടു പഠിക്കാന്‍ എത്തിയതായിരുന്നു ദേവിക. അങ്ങനെ ഇരുവരും തമ്മില്‍ സുഹൃത്തുക്കളാവുകയായിരുന്നു. അന്ന് താന്‍ മാഷേ എന്ന് വിളിച്ചാണ് സംസാരിച്ച് തുടങ്ങിയത്. ഇന്നും അങ്ങനെ തന്നെയാണ് വിളിക്കുന്നതെന്നുമാണ് ദേവിക പറയുന്നത്.

വിവാഹത്തിന് മുമ്പേ സോഷ്യല്‍ മീഡിയ തങ്ങളുടെ വിവാഹ മോചനം നടത്തിയിരുന്നുവെന്നും ഒരിക്കല്‍ വിജയും ദേവികയും പറഞ്ഞിരുന്നു. വിവാഹ നിശ്ചയത്തിന് പിന്നാലെ താന്‍ ദേവികയോട് ഒന്നുകൂടെ ആലോചിച്ചിട്ട് മതിയെന്ന് പറഞ്ഞിരുന്നുവെന്ന കാര്യം ഒരു അഭിമുഖത്തില്‍ വിജയ് പറഞ്ഞിരുന്നു. എന്നാല്‍ താന്‍ തീരുമാനത്തില്‍ നിന്നും മാറുന്നില്ല എന്നായിരുന്നു ദേവികയുടെ മറുപടി. 2022 ജനുവരി 22ന് ഗുരുവായൂര്‍ അമ്പലത്തില്‍ വച്ചായിരുന്നു ഇവരുടെ വിവാഹം.

Gargi

Recent Posts

“പുതിയ കഥ വല്ലതുമുണ്ടോ സാറിനു പറയാന്‍?”; കനകരാജ്യത്തിന്റെ ഹൃദയസ്പര്‍ശിയായ ട്രെയിലര്‍ പുറത്ത്, ചിത്രം ജൂലൈ 5-ന് തീയറ്ററുകളിലേക്ക്

ഇന്ദ്രൻസിനെയും മുരളി ഗോപിയും കേന്ദ്ര കഥാപാത്രങ്ങളാക്കി സാഗർ സംവിധാനം ചെയ്യുന്ന പുതിയ ചിത്രമായ കനകരാജ്യത്തിന്റെ ട്രെയിലര്‍ പുറത്തിറങ്ങി. ഇന്ദ്രന്‍സിന്റെ കരിയറിലെ…

10 hours ago

ജാസ്മിനെ മോശമായി ചിത്രീകരിച്ചില്ല; കരയുന്നത് കൊണ്ട് ഷോയിലേക്ക് എടുക്കാതിരുന്നില്ല ; നോറ

ബിഗ് ബോസ് മലയാളം സീസണ്‍ 6 ല്‍ ഇത്രത്തോളം ദിവസം നില്‍ക്കാന്‍ കഴിയുമെന്ന് പ്രതീക്ഷിച്ചിരുന്നില്ലെന്ന് പറയുകയാണ് നോറ, ഇത്രയും കുറച്ച്…

13 hours ago

44 കാരനായ പ്രഭാസ് അവിവാഹിതനായി തുടരുന്നതിന്റെ കാരണത്തെ കുറിച്ച് രാജമൗലി പറയുന്നു

നിരവധി ആരാധകരുള്ള ഒരു ഹിറ്റ് നടനാണ് പ്രഭാസ്, ഇന്നും താരം അവിവാഹത്തിനായി തുടരുന്നതിന് നിരവധി ആരാധകർ കാര്യം അന്വേഷിക്കാറുണ്ട്, എന്നാൽ…

14 hours ago

ആ സമയത്തു മറക്കാനാവാത്ത അനുഭവമായിരുന്നു മമ്മൂട്ടിയുടെ ‘വര്ഷം’ എന്ന സിനിമയിൽ ഉണ്ടായത്, കൃഷ്ണ ശങ്കർ

'പ്രേമ'ത്തിലൂടെ ശ്രദ്ധ നേടിയെടുത്ത നടനാണ് കൃഷ്ണ ശങ്കർ. സിനിമയിൽ മുൻപ് കാമറയ്ക്ക് പിന്നിലും പ്രവർത്തിച്ചയാൾ കൂടിയാണ് നടൻ. കൃഷ്ണ ശങ്കർ…

16 hours ago

പ്രണയത്തിനല്ല പ്രധാന്യം, കാമം തന്നെ! പണം കൊടുത്തും അല്ലാതെയും താൻ അത് നേടാറുണ്ട്; ഷക്കീല

ബി ​ഗ്രേഡ് സിനിമകളിലൂടെ തരം​ഗം സൃഷ്ടിച്ച ഷക്കീല ഇന്ന് തമിഴ് ഷോകളിലൂടെ പ്രേക്ഷകർക്ക് പ്രിയങ്കരിയായി മാറിയിരിക്കുകയാണ്. തന്റെ കഴിഞ്ഞ കാലത്തെക്കുറിച്ച്…

18 hours ago

ഈ വയസുകാലത്തു സേനാപതിക്ക് ഇത്രയും ആക്ഷൻ കാണിക്കാൻ സാധിക്കുമോ? കമൽ ഹാസന്റെ ‘ഇന്ത്യൻ 2’വിനെ പരിഹസിച്ചുകൊണ്ടുള്ള കമെന്റുകൾ

കമൽഹാസന്റെ 'ഇന്ത്യൻ' എന്ന സിനിമയിൽ സേനാപതി, ചന്ദ്രു എന്നിങ്ങനെ ഇരട്ട വേഷത്തിലാണ്  കമൽഹാസൻ അഭിനയിച്ചത്. ശങ്കർ സംവിധാനം ചെയ്ത ഈ…

19 hours ago