Categories: Film News

​​’ഗോട്ടിനെ’ കാണാൻ തടിച്ചു കൂടി ആയിരങ്ങൾ, വിജയ്‍യെ നെഞ്ചോട് ചേർത്ത് ആരാധകർ; വീഡിയോ വൈറൽ

സിനിമ പൂർണമായി ഉപേക്ഷിച്ച് രാഷ്ട്രീയത്തിലേക്ക് കടക്കുകയാണെന്ന് ദളപതി വിജയ് പ്രഖ്യാപിച്ചിരുന്നു. അതുകൊണ്ട് തന്നെ ഇനി ഇറങ്ങുന്ന വിജയ് ചിത്രങ്ങളെല്ലാം ആരാധകരെ സംബന്ധിച്ചിടത്തോളം താരത്തെ ബി​ഗ് സ്ക്രീനിൽ ആഘോഷിക്കാനുള്ള അവസരങ്ങളാണ്. വെങ്കട് പ്രഭുവിൻറെ ഗോട്ട് (ദി ഗ്രേറ്റസ്റ്റ് ഓഫ് ഓൾ ടൈം) ആണ് താരത്തിന്റെ ഇനിയുള്ള റിലീസ്. കരിയറിലെ 69-ാമത്തെ സിനിമയ്ക്ക് ശേഷം രാഷ്ട്രീയത്തിലാവും ശ്രദ്ധയെന്നാണ് വിജയ് അറിയിച്ചിട്ടുള്ളത്.

രാഷ്ട്രീയ പ്രഖ്യാപനത്തിന് ശേഷം വിജയ് ആരാധകരെ കണ്ടതിന്റെ വീഡിയോ ആണ് ഇപ്പോൾ വൈറലാകുന്നത്. ദി ഗ്രേറ്റസ്റ്റ് ഓഫ് ഓള്‍ ടൈമിന്‍റെ (ഗോട്ട്) ലൊക്കേഷനില്‍ തന്നെ കാണാനെത്തിയ ആരാധകര്‍ക്കൊപ്പം വിജയ് സെൽഫി വീഡിയോ എടുക്കുകയായിരുന്നു. ആയിരങ്ങളാണ് താരത്തെ കാണാൻ തടിച്ച് കൂടിയത്.

ഇതിനിടെ ​ഗോട്ടിന്റെ ഒടിടി റൈറ്റ്സ് വമ്പൻ തുകയ്ക്ക് വിറ്റു പോയിരുന്നു. എല്ലാ ഭാഷാ പതിപ്പുകളുടെയും കരാർ ഒടിടിയ്ക്ക് ഒന്നിച്ച് നൽകുന്നതിന് പകരം രണ്ടായിട്ടാണ് വിൽപ്പന നടന്നിട്ടുള്ളതെന്നാണ് റിപ്പോർട്ടിൽ പറയുന്നത്. തമിഴിനൊപ്പം തെലുങ്ക്, മലയാളം, കന്നഡ പതിപ്പുകൾ ഒരു കരാർ പ്രകാരവും ഹിന്ദി പതിപ്പ് മാത്രം മറ്റൊരു കരാറാണ് ഡീൽ ഉറപ്പിച്ചിട്ടുള്ളത്.

തമിഴിനൊപ്പം തെലുങ്ക്, മലയാളം, കന്നഡ പതിപ്പുകൾക്ക് മാത്രം നിർമ്മാതാക്കളായ എജിഎസ് എൻറർടെയ്ൻ‍മെൻറിന് ലഭിച്ചിരിക്കുന്നത് 125 കോടിയാണ്. ഹിന്ദി പതിപ്പ് മാത്രം വിറ്റ വകയിൽ ലഭിച്ചത് 25 കോടിയും. അതായത് ചിത്രീകരണം പൂർത്തിയാകും മുമ്പേ ഒടിടി അവകാശം വിറ്റ വകയിൽ ചിത്രം നേടിയിരിക്കുന്നത് 150 കോടിയാണ് എന്നാണ് വ്യക്തമാകുന്നത്. ഏത് പ്ലാറ്റ്ഫോമിലാണ് ചിത്രം എത്തുക എന്നത് ഇപ്പോഴും വ്യക്തമല്ല.

Anu

Recent Posts

നൂറിലധികം പുതുമുഖങ്ങളുമായി സന്തോഷ് പണ്ഡിറ്റിന്റെ കേരളാ ലൈവ്!!

കോടികള്‍ മുടക്കിയാണ് ഓരോ സിനിമയും തിയ്യേറ്ററിലെത്തുന്നത്. അക്കാലത്താണ് വെറും 5 ലക്ഷം മുടക്കി സന്തോഷ് പണ്ഡിറ്റ് സിനിമയെടുത്തത്. നടനായും സംവിധായകനും…

7 seconds ago

ഗിരി & ഗൗരി ഫ്രം ‘പണി’; ജോജു ചിത്രം പണി അണിയറയിൽ ഒരുങ്ങി കഴിഞ്ഞു

ജോജു ജോർജ്‌ ആദ്യമായി രചന-സംവിധാനം നിർവഹിക്കുന്ന 'പണി' സിനിമ അണിയറയിൽ ഒരുങ്ങി കഴിഞ്ഞു. ചിത്രത്തെ കുറിച്ച് പ്രഖ്യാപന സമയം മുതൽ…

1 hour ago

ബിഗ് ബോസ് അവതാരകൻ ആകാൻ ഏറ്റവും യോജ്യൻ മോഹൻലാൽ, അതിന് മമ്മൂട്ടിക്ക് കഴിയില്ല; ഫിറോസ് ഖാൻ

ബിഗ് ബോസ് അവതാരകനെന്ന നിലയിൽ മോഹൻലാലിനെ  വലിയഒരു  കൈയടിയാണ് നേടിക്കൊണ്ടിരിക്കുന്നത്, ഇപ്പോഴിതാ മോഹൻലാൽ എന്ന അവതരാകാനെപ്പറ്റിപറയുകയാണ് മുൻ ബിഗ് ബോസ്…

4 hours ago

എന്തുവാ ജോലി! ഇരുന്ന് എണ്ണിക്കോ, എന്നിട്ട് എന്നെ വിളിച്ചുപറഞ്ഞാൽ മതി; റിപ്പോർട്ടറെ ട്രോളി ഉർവശി

'ഉള്ളൊഴുക്ക്' സിനിമയുടെ  പ്രസ് മീറ്റിനിടെ റിപ്പോര്‍ട്ടറെ ട്രോളി നടി ഉര്‍വശി. ഉർവശിയുടെ  ഫിലിഗ്രാഫിയെ കുറിച്ച് ചോദിച്ചപ്പോഴാണ് രസകരമായ മറുപടി ഉര്‍വശി…

6 hours ago

എന്തുകൊണ്ട് കനി കക്കൂസിന്റെ ബാഗുമായി എത്തിയില്ല! കനികുസൃതിയെ വിമർശിച്ചുകൊണ്ട് ഫിറോസ് ഖാൻ

പായല്‍ കപാഡിയ സംവിധാനം ചെയ്ത 'ഓള്‍ വി ഇമാജിന്‍ ആസ് ലൈറ്റ്' എന്ന ചിത്രത്തിന്റെ പ്രദര്‍ശനത്തോട് അനുബന്ധിച്ച് മലയാളി നടിമാരായ…

8 hours ago

നടൻ സിദ്ദിഖിന്റെ മൂത്തമകൻ റാഷിൻ അന്തരിച്ചു

നടൻ സിദ്ദിഖിന്റെ മൂത്തമകൻ റാഷിൻ  സിദ്ദിഖ്(37 ) അന്തരിച്ചു, വ്യാഴാഴ്ച്ച രാവിലെ കൊച്ചിയിലെ സ്വകാര്യ ആശുപത്രിയിൽ വെച്ചായിരുന്നു താരപുത്രന്റെ അന്ത്യം.ഏറെ…

9 hours ago