ദളപതി കേരളത്തിൽ; ആവേശത്തിൽ ആറാടി ആരാധകർ, വിമാനത്താവളത്തിൽ ഒരുക്കിയത് വമ്പൻ സ്വീകരണം

ദളപതി വിജയ് തിരുവനന്തപുരത്ത് എത്തിയതിന്റെ ആവേശത്തിൽ കേരളത്തിലെ ആരാധകർ. വെങ്കട് പ്രഭു സംവിധാനം ചെയ്യുന്ന ദ ഗോട്ടിൻറെ ഷൂട്ടിങ്ങിനായാണ് തമിഴ് സൂപ്പർതാരം വിജയ് കേരളത്തിന്റെ തലസ്ഥാനത്ത് എത്തിയത്. താരത്തിന് വൻ വരവേൽപ്പാണ് തിരുവനന്തപുരം വിമാനത്താവളത്തിൽ ആരാധകർ ഒരുക്കിയത്. വിജയ്‍യുടെ വരവ് പ്രമാണിച്ച് വിമാനത്താവളത്തിൽ വൻ സുരക്ഷാ ക്രമീകരണങ്ങളും സജ്ജമാക്കിയിരുന്നു. നൂറുകണക്കിന് ആരാധകരാണ് താരത്തെ സ്വീകരിക്കാൻ വിമാനത്താവളത്തിൽ എത്തിയത്.

മാർച്ച് 18 മുതൽ 23 വരെയാണ് ദി ​ഗോട്ടിന്റെ ഷൂട്ട് തിരുവനന്തപുരത്ത് നടക്കുന്നത്. ന​ഗരത്തിന്റെ പലയിടങ്ങളിൽ വിജയ് ഫാൻസ് ഫ്ലക്സ് ബോർഡുകൾ അടക്കം സ്ഥാപിച്ചിട്ടുണ്ട്. ദ ഗോട്ടിലെ പ്രധാന രംഗങ്ങളാണ് തിരുവനന്തപുരത്ത് ഷൂട്ട് ചെയ്യുന്നത്. ഗ്രീൻഫീൽഡ് സ്റ്റേഡിയം, അന്താരാഷ്ട്ര വിമാനത്താവളം എന്നിവയാണ് പ്രധാന ലൊക്കേഷനുകൾ.

ശ്രീലങ്കയിൽ നിശ്ചയിച്ച ഷൂട്ടാണ് സുരക്ഷ കാരണങ്ങളാൽ തിരുവനന്തപുരത്തേക്ക് മാറ്റിയതെന്നാണ് റിപ്പോർട്ടുകൾ. കഴിഞ്ഞ നവംബറിൽ രജനികാന്ത് ചിത്രം വേട്ടയ്യൻറെ ഷൂട്ടിംഗും തിരുവനന്തപുരത്ത് നടന്നിരുന്നു. വെങ്കട് പ്രഭുവിൻറെ ചിത്രം ഒരു ടൈം ട്രാവൽ സയൻസ് ഫിക്ഷനാണ് എന്നാണ് വിവരം. എജിഎസ് എൻറർടെയ്മെൻറാണ് ചിത്രത്തിൻറെ നിർമ്മാണം. മലയാള താരം ജയറാം അടക്കം വമ്പൻ താരനിര തന്നെ ചിത്രത്തിൽ അണിനിരക്കുന്നുണ്ട്.

Ajay

Recent Posts

ഗിരി & ഗൗരി ഫ്രം ‘പണി’; ജോജു ചിത്രം പണി അണിയറയിൽ ഒരുങ്ങി കഴിഞ്ഞു

ജോജു ജോർജ്‌ ആദ്യമായി രചന-സംവിധാനം നിർവഹിക്കുന്ന 'പണി' സിനിമ അണിയറയിൽ ഒരുങ്ങി കഴിഞ്ഞു. ചിത്രത്തെ കുറിച്ച് പ്രഖ്യാപന സമയം മുതൽ…

1 hour ago

ബിഗ് ബോസ് അവതാരകൻ ആകാൻ ഏറ്റവും യോജ്യൻ മോഹൻലാൽ, അതിന് മമ്മൂട്ടിക്ക് കഴിയില്ല; ഫിറോസ് ഖാൻ

ബിഗ് ബോസ് അവതാരകനെന്ന നിലയിൽ മോഹൻലാലിനെ  വലിയഒരു  കൈയടിയാണ് നേടിക്കൊണ്ടിരിക്കുന്നത്, ഇപ്പോഴിതാ മോഹൻലാൽ എന്ന അവതരാകാനെപ്പറ്റിപറയുകയാണ് മുൻ ബിഗ് ബോസ്…

4 hours ago

എന്തുവാ ജോലി! ഇരുന്ന് എണ്ണിക്കോ, എന്നിട്ട് എന്നെ വിളിച്ചുപറഞ്ഞാൽ മതി; റിപ്പോർട്ടറെ ട്രോളി ഉർവശി

'ഉള്ളൊഴുക്ക്' സിനിമയുടെ  പ്രസ് മീറ്റിനിടെ റിപ്പോര്‍ട്ടറെ ട്രോളി നടി ഉര്‍വശി. ഉർവശിയുടെ  ഫിലിഗ്രാഫിയെ കുറിച്ച് ചോദിച്ചപ്പോഴാണ് രസകരമായ മറുപടി ഉര്‍വശി…

6 hours ago

എന്തുകൊണ്ട് കനി കക്കൂസിന്റെ ബാഗുമായി എത്തിയില്ല! കനികുസൃതിയെ വിമർശിച്ചുകൊണ്ട് ഫിറോസ് ഖാൻ

പായല്‍ കപാഡിയ സംവിധാനം ചെയ്ത 'ഓള്‍ വി ഇമാജിന്‍ ആസ് ലൈറ്റ്' എന്ന ചിത്രത്തിന്റെ പ്രദര്‍ശനത്തോട് അനുബന്ധിച്ച് മലയാളി നടിമാരായ…

8 hours ago

നടൻ സിദ്ദിഖിന്റെ മൂത്തമകൻ റാഷിൻ അന്തരിച്ചു

നടൻ സിദ്ദിഖിന്റെ മൂത്തമകൻ റാഷിൻ  സിദ്ദിഖ്(37 ) അന്തരിച്ചു, വ്യാഴാഴ്ച്ച രാവിലെ കൊച്ചിയിലെ സ്വകാര്യ ആശുപത്രിയിൽ വെച്ചായിരുന്നു താരപുത്രന്റെ അന്ത്യം.ഏറെ…

8 hours ago

തുടക്കം മുതൽ തന്നെ ലാലേട്ടന് വീഴ്ച്ച പറ്റിയിട്ടുണ്ട്, ഫിറോസ് ഖാൻ

ബിഗ് ബോസ് മലയാളം സീസണ്‍ 6 ല്‍ അവതാരകന്‍ എന്ന നിലയില്‍ മോഹന്‍ലാലിന് പാളിച്ചകള്‍ പറ്റിയിട്ടുണ്ടെന്ന് മുന്‍ ബിഗ് ബോസ്…

9 hours ago