വിജയ് സേതുപതിയും, തൃഷയും നായികനായന്മാരായി അഭിനയിച്ച ചിത്രമായിരുന്നു 96.ഇപ്പോഴിതാ ഈയൊരു സിനിമയുടെ ചിത്രീകരണ സമയത്ത് പിന്നണിയില്‍ നടന്ന ചില കാര്യങ്ങള്‍ വീണ്ടും സോഷ്യൽ മീഡിയയിൽ വൈറലായി കൊണ്ടിരിക്കുകയാണ്, സിനിമയിലൊരു ലിപ്ലോക് സീന്‍ ഉണ്ടായിരുന്നെങ്കിലും നടന് വിജയ് സേതുപതി അത് ചെയ്യാന്‍ വിസമ്മതിക്കുകയായിരുന്നു, ഈ സീനെടുക്കാന് തൃഷയ്ക്ക് യാതൊരു വിധത്തിലുമുള്ള എതിരഭിപ്രായമില്ലായിരുന്നു, എന്നാൽ ആ സീൻ എടുക്കാൻ താൻ സമ്മതിച്ചിരുന്നില്ല വിജയ് സേതുപതി ഒരു ഓൺലൈൻ ചാനലിന് നൽകിയ അഭിമുഖത്തിൽ പറയുന്നു.
കഥയില്‍ ഒരു ലിപ് ലോക്ക് സീന്‍ ഉണ്ടായിരുന്നു. എന്നാൽ പക്ഷെ ചിത്രീകരിക്കുമ്പോൾ അതിന്റെ ആവശ്യമില്ലെന്ന് താനാണ് സംവിധായകനോട് ശഠിച്ചത്. കാരണം ആ സിനിമ യാഥാര്‍ത്ഥ്യത്തോട് വളരെ അടുത്ത് നില്‍ക്കുന്നതാണ്. അതുകൊണ്ടാണ് അങ്ങനൊരു സീന്‍ ഒഴിവാക്കാമെന്ന് താന്‍ പറഞ്ഞത്. ജാനുവില്‍ നിന്ന് റാമിനെ പൂര്‍ണമായും അകറ്റി നിര്‍ത്താമെന്ന് താന്‍ പറഞ്ഞതോടെ സംവിധായകനും അത് ശരിയാണെന്ന് തോന്നി. അങ്ങനെയാണ് ആ ചുംബന രംഗം എടുക്കാഞ്ഞത് നടൻ പറയുന്നു.
മറ്റ് ഭാഷകളിലേക്കും ഈ സിനിമ റീമേക്ക് ചെയതിരുന്നു. കേരളത്തിലും ഈ ചിത്രം വലിയ തരംഗമായി മാറിയിരുന്നു. ഒരാണിന്റെയും , പെണ്ണിന്റെയും സ്കൂള്‍ കാലത്തുണ്ടായ പ്രണയവും പിന്നീടുള്ള അവരുടെ വേര്‍പിരിയലും വര്‍ഷങ്ങള്‍ക്ക് ശേഷമുള്ള കൂടിചേരലുമൊക്കെ പ്രേക്ഷകരുടെ മനസില്‍ ഒരു വിങ്ങലായി മാറിയിരുന്നു. റാം, ജാനു എന്നിവരുടെ സ്കൂള്‍ കാലഘട്ടവും വര്‍ഷങ്ങള്‍ക്കിപ്പുറം ഗെറ്റ് ടുഗദറിന് പങ്കെടുക്കുന്നതുമാണ് സിനിമയുടെ ഇതിവൃത്തം
ബി ഗ്രേഡ് സിനിമകളിലൂടെ തരംഗം സൃഷ്ടിച്ച ഷക്കീല ഇന്ന് തമിഴ് ഷോകളിലൂടെ പ്രേക്ഷകർക്ക് പ്രിയങ്കരിയായി മാറിയിരിക്കുകയാണ്. തന്റെ കഴിഞ്ഞ കാലത്തെക്കുറിച്ച്…
സിനിമയുടേയും സീരിയിലന്റേയും ലോകം പ്രേക്ഷകരെ സംബന്ധിച്ച് നോക്കുമ്പോൾ ഗ്ലാമറിന്റെ ലോകമാണ്. എന്നാല്‍ പക്ഷെ പലപ്പോഴും ക്യാമറയ്ക്ക് പിന്നിലെ ലോകം അത്ര…
മലയാളത്തിലെ സമ്പന്നരായ താരങ്ങളിൽ മുൻപന്തിയിൽ തന്നെയുള്ള ആളാണ് നടനും സംവിധായകനും നിർമാതാവും ഗായകനും ഒക്കെയായ പൃഥിരാജ് സുകുമാരൻ. സിനിമാ പാരമ്പര്യമുള്ള…
ബിഗ് ബോസ് മലയാളം സീസൺ 6 ൽ പ്യുവർ സോൾ, ജന്റിൽ മാൻ ഇമേജ് ലഭിച്ചയാളാണ് അർജുൻ ശ്യാമ .…
മലയാള സിനിമയിലെ മികച്ച അഭിനേത്രിയാണ് പാർവതി തിരുവോത്ത്. ചുരുങ്ങിയ കാലത്തിനുള്ളിലാണ് അഭിനയ പ്രാധാന്യമുള്ള വേഷങ്ങൾ പാർവതിയെ തേടിയെത്തിയത്. എന്നാൽ ഇപ്പോൾ…
ബിഗ് ബോസ് മലയാളം സീസണ് 6 അവസാനിച്ചുവെങ്കിലും പങ്കെടുത്ത മത്സരാർത്ഥികളുടെ ബന്ധപ്പെട്ട ചർച്ചകൾ അവസാനിക്കുന്നില്ല. ഷോയ്ക്കകത്തു ചർച്ചയായ ജാസ്മിനുമായി ബന്ധപ്പെട്ട…