വിജയ് സേതുപതിയുടെ ഡിഎസ്പി ഡിസംബർ 2ന് എത്തും

തെന്നിന്ത്യൻ സൂപ്പർ താരം വിജയ് സേതുപതി നായകനാകുന്ന ഏറ്റവും പുതിയ ചിത്രമാണ് ‘ഡിഎസ്പി’. സിനിമയുടെ ഫസ്റ്റ് ലുക്ക് ഓൺലൈനിൽ വൻ തരംഗമായി മാറിയിരുന്നു.ഡിഎസ്പിയ്ക്കായി സംവിധായകൻ പൊൻറാമിനൊപ്പമാണ് വിജയ് സേതുപതി ഒന്നിച്ചത്. ഇപ്പോഴിതാ സിനിമയുടെ റിലീസിങ്ങ് തീയ്യതി പുറത്ത് വിട്ടിരിക്കുകയാണ് അണിയറ പ്രവർത്തകർ.


സിനിമ ഡിസംബർ 2ന് റിലീസ് ചെയ്യുമെന്നാണ് അറിയിച്ചിരിക്കുന്നത്. അതേ സമയം സിനിമയ്ക്ക് യു/എ സർട്ടിഫിക്കറ്റ് ലഭിച്ചു എന്നും അണിയറ പ്രവർത്തകർ അറിയിച്ചു. സിനിമയിൽ വാസ്‌കോഡഗാമ എന്ന പോലീസുകാരനായാണ് വിജയ് സേതുപതി എത്തുന്നത്. അനുക്രീതി വാസ്, പുഗഴ്, ശിവാനി നാരായണൻ, കുക്കു, ഇളവരസു, ജ്ഞാനസമ്മന്ദൻ, ദീപ, സിംഗംപുലി എന്നിവരും പ്രധാന കഥാപാത്രങ്ങളായി അഭിനയിക്കുന്നു.

ഡിഎസ്പി നിർമിക്കുന്നത് കാർത്തേകേയനാണ്.ചിത്രത്തിന്റെ ഛായാഗ്രഹണം നിർവഹിക്കുന്നത് വെങ്കിടേഷ് എസ്, ദിനേശ് കൃഷ്ണൻ ബി എന്നിവരാണ്. വിവേക് ഹർഷൻ എഡിറ്റിംഗും നിർവഹിക്കുന്നു.ഗായകൻ ഉദിത് നാരായൺ തമിഴ് സിനിമയിലേക്ക് തിരിച്ചെത്തുന്ന സിനിമ കൂടിയാണ് ഡിഎസ്പി. അതേ സമയം ഡിസ്നി പ്ലസ് ഹോട്ട് സ്റ്റാർ ബിഗ് ബജറ്റിൽ ഒരുക്കുന്ന വെബ് സീരീസിൽ വിജയ് സേതുപതി പ്രധാന വേഷത്തിൽ അഭിനയിക്കുന്നു എന്ന വാർത്തയാണ് കഴിഞ്ഞ ദിവസം പുറത്ത് വന്നിരുന്നു

Ajay

Recent Posts

ഇടവേള ബാബു ഇല്ലാതെ എന്തമ്മ! അമ്മയില്ലാതെ എന്ത് ഇടവേള ബാബു, ഇത് വിഷമകരം; സലിംകുമാറിന്റെ കുറിപ്പ് വൈറൽ

'അമ്മ  താര സംഘടനയുടെ ജനറൽ സെക്രട്ടറി സ്ഥാനത്തേക്ക് 25 വർഷങ്ങൾ കൊണ്ട് സാനിധ്യം അറിയിച്ച നടൻ ആയിരുന്നു ഇടവേള ബാബു,…

2 mins ago

പലപ്പോഴും യേശുദാസിനെതിരെ നിരവധി വിമർശനങ്ങളാണ് ഉയർന്നിട്ടുള്ളത്

മലയാളത്തിന്റെ പ്രിയ ഗായകൻ ആണെങ്കിലും യേശുദാസിനെ കുറിച്ച് നിരവധി വിമർശങ്ങൾ ഉയരാറുണ്ട്. അതിലൊന്നാണ് എമ്പതുകളിലെയും തൊണ്ണൂറുകളിലെയും പല ഗായകരുടെയും അവസരം…

30 mins ago

ഒരു സിനിമയുടെയും പ്രെമോഷന് പോകാത്ത നയൻസിന് ഇതെന്ത് പറ്റി? ആ ചോദ്യത്തിനുള്ള ഉത്തരമിതാ

സിനിമകളുടെ പ്രൊമോഷൻ പരിപാടികളിൽ നിന്ന് അകലം പാലിക്കുന്ന നടിയാണ് നയൻതാര. എന്നാൽ കഴിഞ്ഞ ദിവസം ഒരു സിനിമയുടെ പ്രൊമോഷൻ പരിപാടിക്ക്…

15 hours ago

ഈ രോഗത്തെ തീർച്ചയായും അതിജീവിക്കും, ഹൃദയം തൊടുന്ന പോസ്റ്റുമായി നടി ഹിന, എന്താണ് സ്തനാർബുദം എന്നറിയാം

സ്തനാർബുദം ബാധിച്ച കാര്യം വെളിപ്പെടുത്തി നടി ഹിന ഖാൻ. ഇൻസ്റ്റഗ്രാം അക്കൗണ്ടിലൂടെയാണ് നടി ഇക്കാര്യം അറിയിച്ചിട്ടുള്ളത്. രോഗത്തിന്റെ മൂന്നാം ഘട്ടത്തിലാണ്…

16 hours ago

രാജ്യമാകെ ശ്രദ്ധിക്കുന്ന ഭർത്താവിന്റെ അഭിമാന നേട്ടം; സന്തോഷം പങ്കുവെച്ച് നടി ലെന

തന്റെ ഭർത്താവും ഇന്ത്യയുടെ ബഹിരാകാശ ദൗത്യമായ ഗഗൻയാനിന്റെ ഗ്രൂപ്പ് ക്യാപ്റ്റനുമായ പ്രശാന്ത് ബാലകൃഷ്ണൻ നായരുടെ കരിയറിലെ അഭിമാനകരമായ നേട്ടം പങ്കുവച്ച്…

18 hours ago

പുരുഷന്മാരെ സ്ത്രീകൾ മസാജ് ചെയ്യുമെന്ന് പരസ്യം, സ്പായുടെ മറവിൽ വേശ്യാവൃത്തി; മൂന്ന് മലയാളികൾ അറസ്റ്റിൽ

തെങ്കാശി : കേരളാ അതിർത്തിയോട് ചേർന്ന് തമിഴ്‌നാട്ടിൽ സ്ഥിതിചെയ്യുന്ന വിനോദ് സഞ്ചാര കേന്ദ്രമായ കുറ്റാലത്ത് സ്വകാര്യ ഹോട്ടലിൽ പെൺ വാണിഭ…

20 hours ago