‘ഞാൻ നിരീശ്വരവാദിയാണ്, പക്ഷേ ഭസ്മം തന്നാലും തീർത്ഥം തന്നാലും വാങ്ങും’ വിജയ് സേതുപതി പറയുന്നു

സോഷ്യൽമീഡിയ നിറയെ നടനും ബിജെപി നേതാവുമായ സുരേഷ് ഗോപിയുടെ പ്രസംഗം നിറഞ്ഞു നിൽകുകയാണ്. അവിശ്വാസികളോട് തനിക്ക് സ്‌നേഹമില്ലെന്നും വിശ്വാസികളുടെ വിശ്വാസത്തിന് നേരെ വരുന്നവരുടെ സർവ്വനാശത്തിന് വേണ്ടി പ്രാർത്ഥിക്കുമെന്നുമാണ് കഴിഞ്ഞ ദിവസം സുരേഷ് ഗോപി തന്‌റെ പ്രസംഗത്തിൽ പറഞ്ഞത്.

സുരേഷ് ഗോപിയുടെ ഈ പ്രസംഗത്തിന് ശക്തമായ വിമർശനങ്ങൾ ഉയരുന്നുണ്ട്. ഈ അവസരത്തിൽ തമിഴ് നടൻ വിജയ് സേതുപതിയുടെ ഒരു വീഡിയോയാണ് സമൂഹമാധ്യമങ്ങളിൽ ഇപ്പോൾ ശ്രദ്ധനേടുന്നത്. വിജയ് സേതുപതിയുടെ വീഡിയോയിൽ പറയുന്നത് ഇങ്ങനെയാണ്.

‘ഞാൻ ഒരു നിരീശ്വരവാദിയാണ്. പക്ഷേ നിങ്ങൾ ഭസ്മം തന്നാലും അതുപോലെ എന്തെങ്കിലും തീർത്ഥം തന്നാലും ഞാൻ വാങ്ങി കുടിക്കും. കാരണം ഞാൻ നിങ്ങളെ ബഹുമാനിക്കുന്നു. എന്നോടുള്ള സ്‌നേഹം കൊണ്ടാണല്ലോ എനിക്ക് അത് തരുന്നത്, അല്ലേ.. ഞാൻ മറ്റൊരാളുടെ മേൽ ഒന്നും അടിച്ചേൽപ്പിക്കാറില്ല. ഇത് എന്റെ ചിന്തയാണ്. അതുകൊണ്ട് തന്നെ ഇതാണ് ശരിയെന്ന് ഞാൻ ആരോടും തർക്കിക്കുകയുമില്ല. എന്നെ സംബന്ധിച്ചിടത്തോളം ഞാൻ എന്റെ സഹമനുഷ്യരെ ബഹുമാനിക്കുന്നു.. സ്‌നേഹിക്കുന്നു.. ഞാൻ ദൈവമായി കാണുന്നത് അവരെയാണ്. എനിക്ക് എന്തെങ്കിലും ആവശ്യം വന്നാൽ മറ്റൊരു മനുഷ്യൻ മാത്രമേ സഹായിക്കാൻ വരുള്ളൂ. അതുകൊണ്ട് ഞാൻ മനുഷ്യനെയാണ് നോക്കുന്നത് എന്ന് അർത്ഥം. അതേ സമയം ഞാൻ എന്റെ അമ്മയോട് ക്ഷേത്രത്തിൽ പോയി വരാൻ പറയാറുണ്ട്. അവിടെ പോയാൽ സമാധാനം കിട്ടുമെന്നും അതിനാൽ അവിടെ പോയിരിക്കൂ എന്ന് ഞാൻ പറയാറുണ്ട. ഒരു ആവശ്യവും ഉന്നയിക്കാതെ, ഒന്നും തിരിച്ച് പ്രതീക്ഷിക്കാതെ. സമാധാനത്തോടെ പോയി വരൂ എന്ന് പറയും. മറ്റൊരു തരത്തിലാണ് ഞാൻ അത് നോക്കിക്കാണുന്നത്. ഒരു വിശ്വാസം നമുക്ക് എല്ലാർക്കും ആവശ്യമായി വരും. സത്യത്തിൽ അതൊരു ആവശ്യമാണ്. അതെനിക്ക് മറ്റൊരു തരത്തിൽ ലഭിക്കുന്നെന്ന്മാത്രം’

Ajay

Recent Posts

കൂടുതലും ബലാത്സംഗം സീനുകളിൽ അഭിനയം! ബാലയ്യ എന്ന നടനെകുറിച്ചു അധികം ആരും അറിയാത്ത കാര്യങ്ങൾ

തെലുങ്ക് സിനിമയിലെ സൂപ്പര്‍താരമാണ് നന്ദമൂരി ബാലകൃഷ്ണ എന്ന ബാലയ്യ, ആരാധകരോടും സഹപ്രവര്‍ത്തകരോടുമൊക്കെ മര്യാദയില്ലാത്ത രീതിയില്‍ പെരുമാറിയതിന്റെ പേരിലാണ് ബാലയ്യ എല്ലായിപ്പോഴും…

1 hour ago

ജാസ്മിന് പിന്തുണ നൽകാൻ കാരണം; ആര്യയും സിബിനും  ആക്റ്റിവിസത്തെ ചോദ്യം ചെയ്തു; ദിയ സന

ബിഗ് ബോസ് മലയാളം സീസണ്‍ 6 മത്സരാർത്ഥി ജാസ്മിനെ പിന്തുണച്ചവർ എല്ലാം തന്നെ വലിയ രീതിയിലുള്ള സൈബർ ആക്രമണത്തിന് വിധേയരാകുന്നുണ്ടെന്ന്…

4 hours ago

ധ്യാൻ ശ്രീനിവാസന്റെ ‘സ്വർഗ്ഗത്തിലെ കട്ടുറുമ്പ്’ ട്രയിലർ പുറത്ത്

വര്ഷങ്ങൾക്ക് ശേഷം എന്ന ചിത്രത്തിന് ശേഷം ധ്യാൻ ശ്രീനിവാസൻ പ്രധാന കഥപാത്രമായി എത്തുന്ന പുതിയ ചിത്രമാണ് 'സ്വർഗ്ഗത്തിലെ കട്ടുറുമ്പ്', ഇപ്പോൾ…

5 hours ago

ജാസ്മിന്റെ അക്കൗണ്ട് കയ്യടക്കി വെച്ചില്ല; പോലീസ് അഫ്സലിനെ വിളിച്ചു; എന്നാൽ കരഞ്ഞ് മെഴുകിയില്ല

ജാസ്മിന്റെ സോഷ്യൽമീഡിയ അക്കൗണ്ട് താരം ബി​ഗ് ബോസിലേക്ക് പോയപ്പോൾ മുതൽ പ്രതിശുത വരാനായിരുന്ന അഫ്സലായിരുന്നു ഹാന്റിൽ ചെയ്തിരുന്നത്. എന്നാൽ തിരികെ…

6 hours ago

എനിക്ക് കിട്ടിയ സ്റ്റാർ ഇതാണ്!എന്റെ സ്ഥാനം ദിലീഷ് ഏറ്റെടുത്തന്നറിഞ്ഞപ്പോൾ സന്തോഷമായി;സന്തോഷ് കീഴാറ്റൂർ

ചക്രം എന്ന ചിത്രത്തിലൂടെ മലയാള സിനിമയിലേക്ക് എത്തിയ നടനാണ് സന്തോഷ് കീഴാറ്റൂർ, താരം അഭിനയിച്ച മിക്ക സിനിമകളിലും താരം മരിക്കുന്ന…

7 hours ago

വൃഷണം ചതച്ചു, ചെവി അറുത്തുമാറ്റി, ശരീരമാസകലം മുറിവ്!! നടിയുമായുള്ള അടുപ്പം കണ്ടെത്തിയ ആരാധകനോട് നടന്റെ ക്രൂരത

കന്നഡ സൂപ്പര്‍സ്റ്റാര്‍ ദര്‍ശന്‍ കൊലപ്പെടുത്തിയ ആരാധകന്‍ രേണുക സ്വാമി നേരിട്ടത് കൊടിയ പീഡനങ്ങളെന്ന് റിപ്പോര്‍ട്ട്. കഴിഞ്ഞ ആഴ്ചയാണ് നടനെ കൊലക്കേസില്‍…

20 hours ago