തെന്നിന്ത്യൻ താരങ്ങളിൽ ഏറെ ആരാധകരുള്ള താരമാണ് വിജയ് സേതുപതി താരത്തിന്റെ കരിയറിലെ ഏറ്റവും വലിയ വിജയങ്ങളിലൊന്നായിരുന്നു കമൽ ഹാസൻ കോന്ദ്ര കഥാപാത്രമായി എത്തിയ ലോകേഷ് കനകരാജ് ചിത്രം വിക്രം.ചിത്രത്തിൽ വിജയ് സേതുപതി സന്ദനം എന്ന അധോലോക നേതാവിനെയാണ് അവതരിപ്പിച്ചത്.
തന്റെ ഓരോ കഥാപാത്രങ്ങളും മികച്ചതാക്കുന്നതിൽ ഒകു പ്രത്യേക കഴിവ് താരത്തിനുണ്ട്. ഇപ്പോഴിതാ വിജയ് സേതുപതി തന്റെ സോഷ്യൽ മീഡിയയിലൂടെ പങ്കുവച്ച സ്വന്തം ചിത്രമാണ് ആരാധകർക്കിടയിൽ ചർച്ചയാവുന്നത്. ഇൻസ്റ്റഗ്രാം അക്കൌണ്ടിലൂടെ ഒരു മിറർ സെൽഫിയാണ് താരം പങ്കുവച്ചിരിക്കുന്നത്. ശരീരഭാരം കുറച്ച് പുത്തൻ മേക്കോവറിലാണ് വിജയ് സേതുപതി.
വിജയ് സേതുപതിയുടെ പുതിയ ലുക്ക് സൂപ്പർ ആയിട്ടുണ്ടെന്നാണ് ആരാധകർ പറയുന്നത്.വിജയ് സേതുപതിയുടെ ഏറ്റവും പുതിയ റിലീസ് ഡിഎസ്പിയാണ്. പൊൻറാം സംവിധാനം ചെയ്ത ആക്ഷൻ കോമഡി ചിത്രമാണ് ഡിഎസ്പി. തെലുങ്ക് ചിത്രം മൈക്കിൾ, വെട്രിമാരൻറെ വിടുതലൈ കൂടാതെ മൂന്ന് ബോളിവുഡ് ചിത്രങ്ങളും വിജയ് സേതുപതിയുടേതായി ഒരുങ്ങുന്നുണ്ട്.മെറി ക്രിസ്മസ്, മുംബൈക്കർ, ജവാൻ എന്നിവയാണ് ആ മൂന്ന് ബോളിവുഡ് ചിത്രങ്ങൾ
ബിഗ് ബോസ് കഴിഞ്ഞാൽ ജാസ്മിനും ഗബ്രിയും തമ്മിൽ ഈ സൗഹൃദം തുടരില്ലെന്നാണ് പലരും പറഞ്ഞത്. എന്നാൽ ബിഗ് ബോസിന് പുറത്തെത്തിയ…
സോഷ്യല്‍ മീഡിയയിലെ താരങ്ങളാണ് നടനും രാഷ്ട്രീയ പ്രവർത്തകനുമായ കൃഷ്ണ കുമാറിന്റെ 4 പെണ്മക്കൾ. മലയാളത്തിലെ യുവ നടി കൂടിയായ അഹാന…
ബിഗ് ബോസ് സീസൺ സിക്സ് വിന്നറായ ജിന്റോ നായകനായ സിനിമ വരുന്നു. ജിന്റോ ഏറെ ആഗ്രഹിച്ചതനതു സിനിമയിൽ ശ്രദ്ധിക്കപ്പെടുന്നൊരു വേഷം…
2014ൽ റിലീസ് ചെയ്ത വിജയ് ചിത്രമാണ് ജില്ലാ . മോഹൻലാലും സുപ്രധാന കഥാപാത്രമായെത്തിയിരുന്നു ചിത്രത്തിൽ. പ്രേക്ഷകരുടെയും നിരൂപകരുടെയും ശ്രദ്ധ ഒരുപോലെ…
സിനിമ തിരക്കുകളില്‍ നിന്ന് ഇടവേളയെടുത്ത് യുകെയില്‍ അവധിക്കാലം ആഘോഷിക്കുന്ന മലയാളത്തിന്റെ പ്രിയതാരം മമ്മൂട്ടി ഈ മാസം പകുതിയോടെ കേരളത്തില്‍ തിരിച്ചെത്തു൦…
സീരിയൽ രംഗത്ത് നിരവധി സീരിയലുകളിൽ അഭിനയിച്ച നടിയാണ് അനുമോൾ, സ്റ്റാർ മാജിക്ക് ആയിരുന്നു അനുമോൾക്ക് നിരവധി ആരാധകരെ നേടികൊടുത്തിരുന്നത്, ഇപ്പോൾ…