തെന്നിന്ത്യയൊട്ടാകെ നിരവധിപ്പേര്‍ ആരാധകരായുള്ള താരമാണ് വിജയ് സേതുപതി. മക്കള്‍ സെല്വന് എന്ന് ആരാധകര്‍ വളരെ സ്നേഹത്തോടെ വിളിക്കുന്ന താരത്തിന്റെ ഏറ്റവും പുതിയ സിനിമാ വിശേഷങ്ങളാണ് ഇപ്പോള്‍ പുറത്ത് വരുന്നത്. ‘ഡിഎസ്പി’ എന്നാണ് വിജയ് സേതുപതി നായകനാകുന്ന പുതിയ ചിത്രത്തിന്റെ പേര്, ചിത്രത്തിന്റെ ഫസ്റ്റ് ലുക്ക് പോസ്റ്റര്‍ പുറത്തുവിട്ടിരിക്കുകയാണ് ഇപ്പോള്‍ അണിയറ പ്രവര്‍്ത്തകര്‍. വിജയ് സേതുപതിയും തന്റെ ഈ സിനിമയിലെ ലുക്ക് ആരാധകരുമായി പങ്കുവെച്ച് എത്തിയിരിക്കുന്നു.
എന്‍ഫീല്‍ഡില്‍ ഇരിക്കുന്ന വിജയ് സേതുപതിയെയാണ് പോസ്റ്ററില്‍ കാണാന്‍ സാധിക്കുന്നത്. പൊന്റാം സംവിധാനം ചെയ്യുന്ന ചിത്രത്തിലാണ് വിജയ് സേതുപതി പൊലീസ് കഥാപാത്രമായി എത്തുന്നത്. പോസ്റ്റര്‍ പങ്കുവെച്ച് എല്ലാവര്‍ക്കുമുള്ള നന്ദിയും നടന് അറിയിക്കുന്നു. അനുകീര്‍ത്തി വാസ് ആണ് ചിത്രത്തില്‍ വിജയ് സേതുപതിയുടെ നായിക വേഷത്തില്‍ എത്തുന്നത്. ദിനേഷ് കൃഷ്ണനും വെങ്കടേഷും ആണ് ഛായാഗ്രാഹണം. എഡിറ്റിംഗ് വിവേക് ഹര്ഷനും നിര്‍വ്വഹിക്കുന്നു. ഡി ഇമ്മനാണ് ചിത്രത്തിന് വേണ്ടി സംഗീത സംവിധാനം ചെയ്യുന്നത്. സ്റ്റോണ്‍ ബെഞ്ച് ഫിലിംസിന്റെ ബാനറില്‍ കാര്‍ത്തിക് സുബ്ബരാജ് നിര്‍മ്മിക്കുന്ന ചിത്രത്തിന്റെ റിലീസ് തീയതി ഇതുവരെ പുറത്ത് വിട്ടിട്ടില്ല.
അതേസമയം, ബോളിവുഡ് നടി കത്രീന കൈഫിനൊപ്പം വിജയ് സേതുപതി അഭിനയിച്ച ‘മെറി ക്രിസ്മസ്’ എന്ന സിനിമയ്ക്ക് വേണ്ടിയും ആരാധകര്‍ കാത്തിരിക്കുകയാണ്. വിജയ് സേതുപതി പ്രധാന കഥാപാത്രമാകുന്ന ചിത്രത്തിന്റെ റിലീസ് അടുത്ത വര്‍ഷമാണ് ഉണ്ടാവുക എന്നാണ് റിപ്പോര്‍ട്ടുകള്‍. ശ്രീറാം രാഘവന് ആണ് ‘മെറി ക്രിസ്മസ്’ സംവിധാനം ചെയ്തിരിക്കുന്നത്.
സഞ്ജയ് കപൂര്‍, ടിന്നു ആനന്ദ്, വിനയ് പതക്, പ്രതിമ കസ്മി, രാധിക ശരത്കുമാര്, കവിന് ജയ് ബാബു, ഷണ്മുഖരാജന് എന്നിവരും ചിത്രത്തില്‍ മറ്റ് കഥാപാത്രങ്ങളെ അവതരിപ്പിച്ച് എത്തുന്നുണ്ട്. അതേസമയം, ജവാന് എന്ന ഷാരൂഖാന് ചിത്രത്തിലും വിജയ് സേതുപതി അഭിനയിക്കുന്നു എന്ന വാര്‍ത്തകളും പുറത്ത് വന്നിരുന്നു.
ബി ഗ്രേഡ് സിനിമകളിലൂടെ തരംഗം സൃഷ്ടിച്ച ഷക്കീല ഇന്ന് തമിഴ് ഷോകളിലൂടെ പ്രേക്ഷകർക്ക് പ്രിയങ്കരിയായി മാറിയിരിക്കുകയാണ്. തന്റെ കഴിഞ്ഞ കാലത്തെക്കുറിച്ച്…
സിനിമയുടേയും സീരിയിലന്റേയും ലോകം പ്രേക്ഷകരെ സംബന്ധിച്ച് നോക്കുമ്പോൾ ഗ്ലാമറിന്റെ ലോകമാണ്. എന്നാല്‍ പക്ഷെ പലപ്പോഴും ക്യാമറയ്ക്ക് പിന്നിലെ ലോകം അത്ര…
മലയാളത്തിലെ സമ്പന്നരായ താരങ്ങളിൽ മുൻപന്തിയിൽ തന്നെയുള്ള ആളാണ് നടനും സംവിധായകനും നിർമാതാവും ഗായകനും ഒക്കെയായ പൃഥിരാജ് സുകുമാരൻ. സിനിമാ പാരമ്പര്യമുള്ള…
ബിഗ് ബോസ് മലയാളം സീസൺ 6 ൽ പ്യുവർ സോൾ, ജന്റിൽ മാൻ ഇമേജ് ലഭിച്ചയാളാണ് അർജുൻ ശ്യാമ .…
മലയാള സിനിമയിലെ മികച്ച അഭിനേത്രിയാണ് പാർവതി തിരുവോത്ത്. ചുരുങ്ങിയ കാലത്തിനുള്ളിലാണ് അഭിനയ പ്രാധാന്യമുള്ള വേഷങ്ങൾ പാർവതിയെ തേടിയെത്തിയത്. എന്നാൽ ഇപ്പോൾ…
ബിഗ് ബോസ് മലയാളം സീസണ് 6 അവസാനിച്ചുവെങ്കിലും പങ്കെടുത്ത മത്സരാർത്ഥികളുടെ ബന്ധപ്പെട്ട ചർച്ചകൾ അവസാനിക്കുന്നില്ല. ഷോയ്ക്കകത്തു ചർച്ചയായ ജാസ്മിനുമായി ബന്ധപ്പെട്ട…