പ്രളയവും തുടര്‍ന്ന് എത്തിയ ലോക്ഡൗണുമെല്ലാം ഞങ്ങളുടെ വരുമാനത്തെ ബാധിച്ചെന്ന് ഞാന്‍ പറഞ്ഞപ്പോള്‍ അവര്‍ക്ക് ചിരി ആയിരുന്നു

കഴിഞ്ഞ ദിവസം ഗായകൻ വിജയ് യേശുദാസ് താൻ ഇനി മലയാള സിനിമയിൽ പാടില്ല എന്ന കടുത്ത തീരുമാനവുമായി എത്തിയിരുന്നു, തന്നെ മലയാള സിനിമ അവഗണിച്ചു ഇത് കൊണ്ടാണ് താൻ ഇനി പാടാത്തത് എന്ന് വിജയ് യേശുദാസ് വ്യക്തമാക്കിയിരുന്നു, താരത്തിന്റെ ഈ വെളിപ്പെടുത്തൽ കേട്ട് ആരാധകർ എല്ലാം അക്ഷരാർത്ഥത്തിൽ ഞെട്ടിയിരുന്നു,  മലയാളത്തിന്റെ ഗാനഗന്ധർവൻ യേശുദാസിന്റെ മകൻ ഇനി മലയാളതിൽ പാടില്ല എന്ന തീരുമാനം എല്ലാവരെയും ഞെട്ടിച്ച് കളഞ്ഞു.

പ്രളയവും ലോക്ക് ഡൗണും തങ്ങളെ സാമ്ബത്തികമായി ബാധിച്ചു എന്നാണ് വിജയ് ഇപ്പോൾ പറയുന്നത്, താൻ അത് ചിലരോട് പറഞ്ഞപ്പോൾ അവർക്ക് ചിരിയാണ് വന്നത് എന്നും വിജയ് പറയുന്നു, താരത്തിന്റെ വാക്കുകൾ ഇങ്ങനെ
കോടികള്‍ മുടക്കി സിനിമ എടുക്കുന്ന നിര്‍മ്മാതാക്കള്‍ താരങ്ങള്‍ക്ക് വലിയ പ്രതിഫലം നല്‍കും. പക്ഷേ സം​ഗീത സംവിധായകര്‍ക്കും ​ഗായകര്‍ക്കും അര്‍ഹിക്കുന്ന പ്രതിഫലം പോലും നല്‍കാന്‍ മടിയാണ്. അടുത്തിടെ ഒരു പ്രമുഖ നിര്‍മ്മാതാവ് വിളിച്ചു. അവര്‍ക്ക് അപ്പയെ കൊണ്ട് പാടിക്കണം. ഞാന്‍ മാനേജരുടെ നമ്ബര്‍ കൊടുത്തു. രണ്ട് ദിവസം കഴിഞ്ഞ് അദ്ദേഹം വീണ്ടും വിളിച്ചു. ദാസേട്ടന്‍ ഇത്ര രൂപയാണ് പ്രതിഫലം ആവശ്യപ്പെട്ടത്. അത് വലിയ കൂടുതലാണല്ലോ? ഞാന്‍ ചോദിച്ചു, ചേട്ടാ നിങ്ങള്‍ക്ക് യേശുദാസിന്റെ ശബ്ദം അല്ലേ വേണ്ടത്, ആ ശബ്ദത്തിന് അദ്ദേഹം പറഞ്ഞ തുക കൂടുതലാണെന്നാണോ പറയുന്നത്.

ഈയിടെ കൊച്ചിയിലെ ഒരു ഹോട്ടലില്‍ നിന്നും ഭക്ഷണം കഴിച്ച്‌ ഇറങ്ങിയപ്പോള്‍ കുറച്ചുപേര്‍ അടുത്തെത്തി. സംസാരം ലോക്ഡൗണിനെ കുറിച്ചും സാമ്ബത്തിക പ്രതിസന്ധിയെ കുറിച്ചുമൊക്കെ ആയി. പ്രളയവും തുടര്‍ന്ന് എത്തിയ ലോക്ഡൗണുമെല്ലാം വരുമാനത്തെ ബാധിച്ചെന്ന് ഞാന്‍ പറഞ്ഞപ്പോള്‍ അവര്‍ക്ക് ചിരി.
യേശുദാസിന്റെ മകന് ഇഷ്ടം പോലെ കാശ് ഉണ്ടാകുമല്ലോ എന്നാണ് അവര്‍ പറയുന്നത്. ഒരു സിനിമയില്‍ പാടുന്നതിന് എനിക്ക് എത്ര പ്രതിഫലം കിട്ടുമെന്നത് ഊഹിച്ച്‌ പറയാമോ എന്ന് ഞാന്‍ അവരോട് ചോദിച്ചു. അവര്‍ പറഞ്ഞ തുക അഞ്ച് സിനിമകളില്‍ പാടിയാല്‍ പോലും എനിക്ക് കിട്ടുന്നില്ല എന്നതാണ് സത്യം. ലോക്ഡൗണും കൊറോണയും മൂലം പ്രോ​ഗ്രാമുകള്‍ ക്യാന്‍സല്‍ ആയെങ്കിലും നമ്മളെ ആശ്രയിച്ച്‌ കഴിയുന്നവരെ നമ്മള്‍ തന്നെ നോക്കേണ്ടേ. മക്കളുടെ സ്കൂള്‍ ഫീസിനും മറ്റുമൊന്നും ഇളവില്ലല്ലോ.

Rahul

Recent Posts

അമ്മക്ക് വയർ വേദന കാരണം കാർ വാങ്ങാൻ എത്തിയില്ലെന്ന് നവ്യ! ഭർത്താവ് കൂടില്ലാത്തതിന് ഒരു വിഷമവുമില്ലേന്ന് ആരാധകർ

ഒരുത്തി എന്ന ചിത്രത്തിലൂടെയാണ് നടി നവ്യ വീണ്ടും ബിഗ്‌സ്‌ക്രീനിലേക്ക് എത്തപ്പെട്ടത്, സോഷ്യൽ മീഡിയിൽ സജീവമായ നടി ഇടക്കിടക്ക് തന്റെ മകന്റെയും…

53 mins ago

മോഹൻലാൽ, തരുൺ മൂർത്തി ചിത്രം ബെൻസ് വാസു! ആരാധകനുള്ള മറുപടിയുമായി സംവിധായകൻ

മോഹൻലാൽ ആരാധകർ ഏറെ ആകാംഷയോട്  കാത്തിരിക്കുന്ന ചിത്രമാണ് 'എൽ 360' എന്ന് താൽക്കാലികമായി പേരിട്ടിരിക്കുന്ന ചിത്രം. തരുണ്‍ മൂര്‍ത്തിയുടെ സംവിധാനത്തില്‍…

3 hours ago

എന്റെ അടിക്കുറിപ്പ് അധികമായിരിക്കുന്നു! സെലിനുമായുള്ള പ്രണയത്തെ കുറിച്ച് പ്രതികരിച്ചു; മാധവ് സുരേഷ്

നടനും എം പിയും ഒക്കെയായ സുരേഷ് ഗോപിയുടെ മകൻ ​മാധവ് സുരേഷ് ഇപ്പോൾ  പങ്കിട്ടൊരു സോഷ്യൽ മീഡിയ പോസ്റ്റാണ് ആരാധകർക്കിടയിൽ…

4 hours ago

ആ പാട്ട് എന്തിനെന്ന് ആലോചിച്ചപ്പോളാണ് അത് പെണ്ണിനെക്കുറിച്ചോ അല്ലെങ്കിൽ മദ്യത്തെ കുറിച്ചോ ആകട്ടെ എന്ന് ചിന്തിച്ചത്, വിനീത് ശ്രീനിവാസൻ

വിനീത് ശ്രീനിവാസൻ സംവിധാനം ചെയ്യ്ത പ്രണവ്, ധ്യാൻ എന്നിവർ അഭിനയിച്ച ചിത്രം വർഷങ്ങൾക്ക് ശേഷം തീയറ്ററുകളിൽ നല്ല പ്രേഷക പ്രതികരണം…

5 hours ago

ബിഗ് സ്ക്രീനിലേക്ക് ഇനിയും ഒരു താരപുത്രി! നടൻ റഹുമാൻറെ മകൾ അലീഷ  സിനിമയിലേക്ക് എത്തുന്നു

ഒരു കാലത്ത് മലയാളികളുടെ പ്രിയങ്കരനായ നടൻ ആയിരുന്നു റഹുമാൻ, ഇപ്പോളിതാ അദ്ദേഹത്തിന്റെ അതേപാതയിലൂടെ മകൾ അലീഷ സിനിമയിലേക്ക് എത്തുകയാണ്, ഇപ്പോൾ…

6 hours ago

അങ്ങനെ നോക്കിയാൽ എയ്ഡ്സ് എന്ന രോഗം വന്നത് നന്നായി

ഭാഷയുടേയും ദേശത്തിന്റേയും അതിര്‍ വരമ്പുകളില്ലാതെ എല്ലാ സിനിമാ ഇന്‍ഡസ്ട്രികളിലും നിലനില്‍ക്കുന്ന ഒന്നാണ് കാസ്റ്റിംഗ് കൗച്ച്. പല മുന്‍നിര താരങ്ങള്‍ പോലും…

8 hours ago