മാനസികമായി നിരവധി പ്രശ്നങ്ങൾ ആണ് നേരിട്ട് കൊണ്ടിരിക്കുന്നത്

പ്രേക്ഷകർക്ക് ഏറെ സുപരിചിതനായ താരമാണ് വിജയ് യേശുദാസ്. നിരവധി മികച്ച ഗാനങ്ങൾ ആണ് താരം ഇതിനോടകം മലയാളികൾക്ക് സമ്മാനിച്ചിട്ടുള്ളത്. അച്ഛന്റെ പാത പിന്തുടർന്ന് വിജയിയും സംഗീതത്തിലേക്ക് എത്തുകയായിരുന്നു. അച്ഛന് കിട്ടിയ സ്നേഹവും പിന്തുണയും എല്ലാം തന്നെ മകനും ലഭിക്കുകയായിരുന്നു. അധികം വൈകാതെ തന്നെ സംഗീത ലോകത്ത് തന്റേതായ ഒരു സ്ഥാനം നേടിയെടുക്കാൻ വിജയ് യേശുദാസിന് കഴിഞ്ഞു എന്നതാണ് ശ്രദ്ധേയമായ കാര്യം. നിരവധി ഗാനങ്ങൾ ആണ് താരം ചുരുങ്ങിയ സമയം കൊണ്ട് ആലപിച്ചിരിക്കുന്നത്. എന്നാൽ വ്യക്തിജീവിതത്തിൽ ചില താളപ്പിഴകൾ വേട്ടയാടിക്കൊണ്ടിരിക്കുകയാണ് വിജയ് യേശുദാസിനെ ഇപ്പോൾ. പൊതുവെ തന്റെ വ്യക്തി ജീവിതത്തിലെ കാര്യങ്ങൾ വിജയ് പ്രേക്ഷകരുമായി പങ്കുവെക്കാറില്ലായിരുന്നു.

അങ്ങനെ ഇരുന്നപ്പോൾ ആണ് വിജയ് യേശുദാസിന്റെ വിവാഹ മോചന വർത്തകൾ പുറത്ത് വരുന്നത്. അതോടെ പൊതു വേദികളിൽ എത്തിയ വിജയിയോട് മാധ്യമങ്ങൾ വിവാജ മോചനത്തെ കുറിച്ചുള്ള ചോദ്യങ്ങൾ ചോദിയ്ക്കാൻ തുടങ്ങി. ഒടുവിൽ തന്റെ ജീവിതത്തിൽ സംഭവിച്ച ചില കാര്യങ്ങൾ വിജയ് തന്നെ ആരാധകരോട് തുറന്ന് പറഞ്ഞിരുന്നു. താനും ഭാര്യയും പ്രണയിച്ച് വിവാഹിതർ ആയവർ ആണെന്നും കുറച്ച് കാലം വളരെ സന്തോഷത്തോടെ കഴിഞ്ഞു എങ്കിലും തങ്ങളുടെ ദാമ്പത്യ ജീവിതത്തിലും പതുക്കെ താളപ്പിഴകൾ ഉണ്ടാകാൻ തുടങ്ങി. കൂടുതൽ പ്രശ്നങ്ങളിലേക്ക് പോകുന്നതിന് മുൻപ് തന്നെ പിരിയാം എന്ന് ഞങ്ങൾ രണ്ടു പേരും കൂടി ചേർന്നെടുത്ത തീരുമാനം ആയിരുന്നു.

വ്യക്തിജീവിതത്തിലെ കാര്യങ്ങൾ അധികം മീഡിയയ്ക്ക് മുന്നിൽ കൊണ്ട് വരരുത് എന്ന് ആഗ്രഹമുള്ള ആൾ ആണ് ഞാൻ. ഞങ്ങൾ പിരിഞ്ഞു എങ്കിലും മക്കളുടെ എല്ലാ കാര്യങ്ങളും ഞങ്ങൾ രണ്ടു പേരും ചേർന്നാണ് തീരുമാനിക്കുന്നത്. നമ്മുടെ ജീവിതത്തിൽ നിന്നും ഒരു വ്യക്തി പോകുമ്പോൾ ആ കുറവ് തീർച്ചയായും നമ്മൾക്ക് ഫീൽ ചെയ്യും. എന്നാൽ അതിനെയും നമ്മൾ അതിജീവിക്കണം. എല്ലാം വരുന്നിടത്ത് വെച്ച് കാണാം എന്ന് ചിന്തിക്കുന്ന ആൾ ആണ് ഞാൻ. അത് കൊണ്ട് തന്നെ കാര്യങ്ങളെ ഞാൻ ഒരുപാട് സീരിയസ് ആയി എടുക്കാറില്ല എന്നും നമ്മുടെ ഭാവിയെ കുറിച്ച് ഓർത്ത് വെറുതെ ടെൻഷൻ അടിക്കുന്നതിനോടും തനിക്ക് താൽപ്പര്യമില്ല എന്നും വിജയ് ഒരിക്കൽ പറഞ്ഞിരുന്നു.

Rahul

Recent Posts

ബിഗ് സ്ക്രീനിലേക്ക് ഇനിയും ഒരു താരപുത്രി! നടൻ റഹുമാൻറെ മകൾ അലീഷ  സിനിമയിലേക്ക് എത്തുന്നു

ഒരു കാലത്ത് മലയാളികളുടെ പ്രിയങ്കരനായ നടൻ ആയിരുന്നു റഹുമാൻ, ഇപ്പോളിതാ അദ്ദേഹത്തിന്റെ അതേപാതയിലൂടെ മകൾ അലീഷ സിനിമയിലേക്ക് എത്തുകയാണ്, ഇപ്പോൾ…

35 mins ago

അങ്ങനെ നോക്കിയാൽ എയ്ഡ്സ് എന്ന രോഗം വന്നത് നന്നായി

ഭാഷയുടേയും ദേശത്തിന്റേയും അതിര്‍ വരമ്പുകളില്ലാതെ എല്ലാ സിനിമാ ഇന്‍ഡസ്ട്രികളിലും നിലനില്‍ക്കുന്ന ഒന്നാണ് കാസ്റ്റിംഗ് കൗച്ച്. പല മുന്‍നിര താരങ്ങള്‍ പോലും…

2 hours ago

ബിഗ് ബോസ് ഷോ കഴിഞ്ഞിട്ട് തീരുമാനിക്കാനായിരുന്നു പ്ലാൻ, ജാസ്മിൻ

എൻഗേജ് മെന്റ് കഴിഞ്ഞിട്ടില്ലെന്നും ബിഗ് ബോസ് ഷോ കഴിന്നതിനു ശേഷം നോക്കിയിട്ട് തീരുമാനിക്കാനായിരുന്നു പ്ലാനെന്നു ആവർത്തിക്കുകയാണ് ജാസ്മിൻ ജാഫർ .…

2 hours ago

ബ്രേക്കപ്പിന് പിന്നാലെയാണ് താൻ ഇനി വിവാഹിതയാകില്ല എന്ന് വരലക്ഷ്‌മി അറിയിച്ചത്

തെന്നിന്ത്യന്‍ സിനിമയ്ക്ക് ഏറ്റവും പ്രിയപ്പെട്ട നടി വരലക്ഷ്മി ശരത്കുമാര്‍ വിവാഹിതയാവുകയാണ്. പ്രധാനമന്ത്രി മോദി മുതല്‍ രജനികാന്ത്, കമല്‍ഹാസന്‍ എന്നിങ്ങനെ പ്രമുഖരായ…

2 hours ago

നയന്താരയോട് താൻ അധികം സംസാരിച്ചിട്ടില്ല, അജു വര്ഗീസ്

മലയാളത്തിലൂടെ വെള്ളിത്തിരയിൽ അരങ്ങേറിയെങ്കിലും മലയാളത്തിൽ കുറച്ച് സിനിമകളിൽ മാത്രമേ നടി നയൻതാര അഭിനയിച്ചിട്ടുമുള്ളൂ. നയൻതാരയും നിവിൻ പോളിയും ആദ്യമായി മലയാളത്തിൽ…

2 hours ago

വിവാദങ്ങളിലെ നിറസാന്നിധ്യമാണ് ബാലയ്യ

ബാലയ്യ എന്ന വിളിപ്പേരുള്ള നടൻ നന്ദമൂരി ബാലകൃഷ്ണ വിവാദങ്ങളിലെ നിറസാന്നിധ്യമാണ്. ഗുരുതരമായ ആരോപണങ്ങൾ ബാലയ്യയ്‌ക്കെതിരെ ഉണ്ടാവാറുണ്ട്. മികകപ്പോഴും സഹപ്രവർത്തകർക്കും ജീവനക്കാർക്കുമൊക്കെ…

2 hours ago