മൈ ഡിയര്‍ കുട്ടിച്ചാത്തനു ശേഷം ഒറിജിനല്‍ ത്രി ഡി ക്യാമറയില്‍ ചിത്രീകരിച്ച ആദ്യ ഇന്ത്യന്‍ ത്രി ഡി ചിത്രം ‘സാല്‍മണ്‍’ ഇന്നു മുതല്‍ തിയേറ്ററുകളില്‍.
ഡോള്‍സ്, കാട്ടുമാക്കാന് എന്നീ സിനിമകള്‍ക്കു ശേഷം വിജയ് യേശുദാസിനെ നായകനാക്കി ഷലീല്‍ കല്ലൂര്‍ തിരക്കഥയുമെഴുതി സംവിധാനം ചെയ്യുന്ന റൊമാന്റിക് സസ്പെന്‍സ് ത്രില്ലര്‍ ചിത്രമാണ് ‘സാല്‍മണ്‍ ത്രിഡി ‘. ജോനിറ്റ ഡോഡ, നേഹ സക്സേന, ചരിത് ബലാപ്പ, രജീവ് പിള്ള, ഷിയാസ് കരീം, ജാബിര്‍ മുഹമ്മദ്, ഇബ്രാഹിം കുട്ടി, ബഷീര്‍ ബഷി, നവീന്‍ ഇല്ലത്ത്, മീനാക്ഷി ജയ്സ്വാള്‍, പ്രേമി വിശ്വനാഥ്, തന്വി കിഷോര്‍, ആഞ്ജോ നയാര്‍, ഷിനി അമ്പലത്തൊടി, ബേബി ദേവാനന്ദ, ബേബി ഹെന, സംവിധായകന് ഷലീല്‍ കല്ലൂര്‍ തുടങ്ങിയവരാണ് മറ്റു പ്രമുഖ താരങ്ങള്‍.
എം ജെ എസ് മീഡിയയുടെ ബാനറില്‍ ഷാജു തോമസ് (യു എസ് എ), ജോസ് ഡി പെക്കാട്ടില്‍, ജോയ്സന്‍ ഡി പെക്കാട്ടില്‍ എന്നിവര്‍ ചേര്‍ന്ന് നിര്‍മിക്കുന്ന ഈ ചിത്രത്തിന്റെ ഛായാഗ്രഹണം രാഹുല്‍ മേനോന് നിര്‍വഹിക്കുന്നു. സംഗീതം-ശ്രീജിത്ത് എടവന,ത്രിഡി സ്റ്റിറോസ്കോപിക് ഡയറക്ടര്‍-ജീമോന്‍ പുല്ലേലി,സൗണ്ട് ഡിസൈനര്‍-ഗണേഷ് ഗംഗാധരന്, ത്രിഡി സ്റ്റീരിയോ ഗ്രാഫര്‍- ജീമോന്‍ കെ പി,പി ആര് ഒ – എ എസ് ദിനേശ്.
സിനിമകളുടെ പ്രൊമോഷൻ പരിപാടികളിൽ നിന്ന് അകലം പാലിക്കുന്ന നടിയാണ് നയൻതാര. എന്നാൽ കഴിഞ്ഞ ദിവസം ഒരു സിനിമയുടെ പ്രൊമോഷൻ പരിപാടിക്ക്…
സ്തനാർബുദം ബാധിച്ച കാര്യം വെളിപ്പെടുത്തി നടി ഹിന ഖാൻ. ഇൻസ്റ്റഗ്രാം അക്കൗണ്ടിലൂടെയാണ് നടി ഇക്കാര്യം അറിയിച്ചിട്ടുള്ളത്. രോഗത്തിന്റെ മൂന്നാം ഘട്ടത്തിലാണ്…
തന്റെ ഭർത്താവും ഇന്ത്യയുടെ ബഹിരാകാശ ദൗത്യമായ ഗഗൻയാനിന്റെ ഗ്രൂപ്പ് ക്യാപ്റ്റനുമായ പ്രശാന്ത് ബാലകൃഷ്ണൻ നായരുടെ കരിയറിലെ അഭിമാനകരമായ നേട്ടം പങ്കുവച്ച്…
തെങ്കാശി : കേരളാ അതിർത്തിയോട് ചേർന്ന് തമിഴ്നാട്ടിൽ സ്ഥിതിചെയ്യുന്ന വിനോദ് സഞ്ചാര കേന്ദ്രമായ കുറ്റാലത്ത് സ്വകാര്യ ഹോട്ടലിൽ പെൺ വാണിഭ…
ബി ഗ്രേഡ് സിനിമകളിലൂടെ തരംഗം സൃഷ്ടിച്ച ഷക്കീല ഇന്ന് തമിഴ് ഷോകളിലൂടെ പ്രേക്ഷകർക്ക് പ്രിയങ്കരിയായി മാറിയിരിക്കുകയാണ്. തന്റെ കഴിഞ്ഞ കാലത്തെക്കുറിച്ച്…
സിനിമയുടേയും സീരിയിലന്റേയും ലോകം പ്രേക്ഷകരെ സംബന്ധിച്ച് നോക്കുമ്പോൾ ഗ്ലാമറിന്റെ ലോകമാണ്. എന്നാല്‍ പക്ഷെ പലപ്പോഴും ക്യാമറയ്ക്ക് പിന്നിലെ ലോകം അത്ര…