ശ്രീവിദ്യയുടെ മൂന്ന് ഗർഭവും അലസിപ്പിച്ചു ; വെളിപ്പെടുത്തി നാത്തൂൻ വിജയലക്ഷ്മി

മലയാളത്തില്‍ മാത്രമല്ല മറ്റ് തെന്നിന്ത്യന്‍ ഭാഷകളിലും സാന്നിധ്യം അറിയിച്ചിട്ടുള്ള നടിയാണ് ശ്രീവിദ്യ. എന്നാല്‍ കരിയറില്‍ ഉയരങ്ങളിലെത്തിയിട്ടും സന്തോഷമായൊരു കുടും ബജീവിതമോ ആഗ്രഹിച്ചത് പോലെ ജീവിക്കാനോ  നടിക്ക്  സാധിച്ചിരുന്നില്ല . സിനിമാ ലോകത്ത് വലിയ തോതിൽ ചർച്ചയായതാണ് ശ്രീവിദ്യയുടെ പ്രണയവും വിവാഹവും ഒക്കെത്തന്നെ. നാടകീയമായാ രീതിയിലായിരുന്നു ശ്രീവിദ്യയുടെ  ജീവിതം പലപ്പോഴും മുന്നോട്ട് പോയിരുന്നത്  എന്നാൽ  ശ്രീവിദ്യക്ക് കരിയറിലെ നേട്ടങ്ങൾക്കപ്പുറം ജീവിതത്തിൽ പല പ്രതിസന്ധികളും നേരിടേണ്ടി വന്നു. അർഹിച്ചത് പോലെയായിരുന്നില്ല ശ്രീവിദ്യയുടെ ജീവിതം മുന്നോട്ട് പോയത്. പ്രണയത്തകർച്ചകൾ ശ്രീവിദ്യയെ  ഒരുപാട്  വിഷമിപ്പിച്ചിരുന്നു. നടന്‍ കമല്‍ ഹാസനെയും സംവിധായകന്‍ ഭരതനെയുമൊക്കെ സ്‌നേഹിച്ചിരുന്ന ശ്രീവിദ്യയ്ക്ക് പക്ഷേ അവരുടെ കൂടെയൊന്നും ജീവിക്കാന്‍ സാധിച്ചിരുന്നില്ല. കമൽ ഹാസനുമായുണ്ടായിരുന്ന പ്രണയത്തെക്കുറിച്ച് തുറന്ന് സംസാരിക്കാൻ ശ്രീവിദ്യ മടിച്ചിട്ടില്ല. എന്നാൽ  ജോർജ് തോമസിനെയാണ് ശ്രീവിദ്യ വിവാഹം ചെയ്തത്. സിനിമാ നിർമാതാവാണെന്നാണ് കരുതിയതെങ്കിലും ഇയാൾ ഒരു ബിനാമി മാത്രമാണെന്ന് ശ്രീവിദ്യ തിരിച്ചറിയുന്നത് പിന്നീടാണ്. ഭർത്താവിൽ നിന്നുണ്ടായ ഉപദ്രവങ്ങളെക്കുറിച്ച് ശ്രീവിദ്യ നേരത്തെ തുറന്ന് സംസാരിച്ചിട്ടുണ്ട്. പന്ത്രണ്ട് വർഷം നീണ്ട നിയമ പോരാട്ടത്തിനാെടുവിലാണ് ശ്രീവിദ്യക്ക് ഈ ബന്ധത്തിൽ നിന്നും പുറത്ത് കട‌ക്കാനായത്. ഇപ്പോഴിതാ ശ്രീവിദ്യ ഭർത്താവിൽ നിന്നും നേരിട്ട പ്രശ്നങ്ങളെക്കുറിച്ച് തുറന്ന് സംസാരിക്കുകയാണ് നടിയുടെ ചേട്ടന്റെ ഭാര്യ വിജയലക്ഷ്മി.

ജോർജുമായുള്ള വിവാഹ ജീവിതത്തിനിടെ ശ്രീവിദ്യ ഒന്നിലേറെ തവണ ​ഗർഭിണിയായിരുന്നെന്ന് വിജയലക്ഷ്മി പറയുന്നു. ജോർജിന്റെ നിർബന്ധത്താൽ ​നടി അബോർഷന് തയ്യാറായെന്നും വിജയലക്ഷ്മി വെളിപ്പെടുത്തി. മൂന്ന് തവണ  ​ഗർഭിണിയായതാണ്. അബോർട്ട് ചെയ്തു. കുട്ടിയുണ്ടായാൽ കരിയർ നശിക്കുമെന്ന് പറഞ്ഞാണ് അബോർ‌ട്ട് ചെയ്യിപ്പിച്ചത് . ഒരു വട്ടം ആശുപത്രിയിലായത് ഞങ്ങൾക്കറിയാം. ജോർജിന്റെ നിർബന്ധം കാരണമാണ് കുട്ടി വേണ്ടെന്ന് വെച്ചത്. അബോർഷൻ ശ്രീവിദ്യക്ക് പെയിൻഫുളായിരുന്നു. കുട്ടിയെ ശ്രദ്ധിക്കുമോ കരിയർ നോക്കുമോ എന്ന ചോദ്യം വന്നു. സമ്പാദിക്കാൻ വേണ്ടി മാത്രമാണ് അവളെ  അയാൾ ഉപയോ​ഗിച്ചത്. ഒരു റെസ്റ്റോറന്റിൽ ഞങ്ങളെല്ലാം ഇരിക്കവെ നിന്റെ മുടി ഭം​ഗിയായിരിക്കുന്നെന്ന് ഞാൻ ശ്രീവിദ്യയോ‌ട് പറഞ്ഞു, എന്തു ചെയ്യാനാണ്, എന്റെ തലയിലെഴുത്ത് നല്ലതല്ലെന്ന് അവൾ പറഞ്ഞെന്നും വിജയലക്ഷ്മി പറയുന്നു .

1999 ലാണ് വിവാഹമോചനത്തിൽ വിധി വരുന്നതും സ്വത്തുക്കൾ ശ്രീവിദ്യയുടെ പേരിലാകുന്നതും. വിവാഹമോചനം നേടാൻ ഒരുപാട് ശ്രമങ്ങൾ അമ്മയും നടത്തിയെങ്കിലും  അതൊന്നും നടന്നില്ലാ . ശ്രീവിദ്യ ഞങ്ങളെ സാമ്പത്തികമായി ഒരുപാട് സഹായിച്ചി‌ട്ടുണ്ട്. ഒരു ഘട്ടത്തിൽ ഞങ്ങൾ അവളെ സഹായിച്ചിട്ടുണ്ട്. ഒരു പത്രത്തിലും വന്നിട്ടില്ല. അതറിയാവുന്നത് ഡ്രെെവർക്കും കേരളത്തിൽ ​ഗണേഷ് കുമാർക്കുമാണ്. ഒരു ഘട്ടത്തിൽ ശ്രീവിദ്യ സഹോദരനിൽ നിന്നും അകന്നു. ചില തെറ്റിദ്ധാരണകളായിരിക്കാം ഇതിന് കാരണമെന്ന് വിജയലക്ഷ്മി അഭിപ്രായപ്പെട്ടു. ശങ്കർ എന്തെങ്കിലും ചോദിച്ചാലും ഞാൻ നോക്കിക്കോളാം എന്ന് പറയും. അച്ഛൻ 2001 ൽ മരിച്ചു. വിദ്യ തിരുവനന്തപുരത്തായിരുന്നു. വിദ്യക്ക് പിറ്റേന്നാണ് ഫ്ലെെറ്റ് ലഭിച്ചത്. അക്കാലത്ത് അവൾക്ക് സീരിയലുകളിൽ തിരക്കാണ്. നന്നായി സമ്പാദിക്കുന്നുണ്ട്. ഞാനും വിദ്യയും ശങ്കറും ഇരിക്കവെ വിദ്യയോട് ഞാൻ സംസാരിച്ചു. ഈ തലമുറയിൽ നമ്മൾ മൂന്ന് പേരെ ഉള്ളൂ. ഇടയ്ക്കിടെ വന്ന് പോകൂ, ഞങ്ങളും ഇടയ്ക്ക് വരാമെന്ന് പറഞ്ഞു. എന്നാൽ എനിക്ക് ജീവിക്കേണ്ടേ എന്നാണ് അന്ന് ശ്രീവിദ്യ ചോദിച്ചതെന്നും വിജയലക്ഷ്മി വ്യക്തമാക്കി. ​ഗലാട്ട പിങ്കിനോടാണ് പ്രതികരണം.

Sreekumar

Recent Posts

പുരുഷന്മാരെ സ്ത്രീകൾ മസാജ് ചെയ്യുമെന്ന് പരസ്യം, സ്പായുടെ മറവിൽ വേശ്യാവൃത്തി; മൂന്ന് മലയാളികൾ അറസ്റ്റിൽ

തെങ്കാശി : കേരളാ അതിർത്തിയോട് ചേർന്ന് തമിഴ്‌നാട്ടിൽ സ്ഥിതിചെയ്യുന്ന വിനോദ് സഞ്ചാര കേന്ദ്രമായ കുറ്റാലത്ത് സ്വകാര്യ ഹോട്ടലിൽ പെൺ വാണിഭ…

11 mins ago

ആത്മഹ,ത്യ ചിന്തകൾ ഉണ്ടായിട്ടുണ്ട് എങ്കിലും ഒന്ന് പോലും പ്രണയം കാരണമായിരുന്നില്ല

ബി ഗ്രേഡ് സിനിമകളിലൂടെ തരംഗം സൃഷ്ടിച്ച ഷക്കീല ഇന്ന് തമിഴ് ഷോകളിലൂടെ പ്രേക്ഷകർക്ക് പ്രിയങ്കരിയായി മാറിയിരിക്കുകയാണ്. തന്റെ കഴിഞ്ഞ കാലത്തെക്കുറിച്ച്…

5 hours ago

ക്യാമറയ്ക്ക് പിന്നിലുള്ള ജീവിതം അത്ര സുഖകരമല്ല, നക്ഷത്ര നാഗേഷ്

സിനിമയുടേയും സീരിയിലന്റേയും ലോകം പ്രേക്ഷകരെ സംബന്ധിച്ച് നോക്കുമ്പോൾ ഗ്ലാമറിന്റെ ലോകമാണ്. എന്നാല്‍ പക്ഷെ പലപ്പോഴും ക്യാമറയ്ക്ക് പിന്നിലെ ലോകം അത്ര…

6 hours ago

ലക്ഷ്വറി ലൈഫ് സ്റ്റൈൽ ആണ് പ്രിത്വിരാജിന്റേത്, എന്നാൽ സിനിമ പരാജയവും

മലയാളത്തിലെ സമ്പന്നരായ താരങ്ങളിൽ മുൻപന്തിയിൽ തന്നെയുള്ള ആളാണ് നടനും സംവിധായകനും നിർമാതാവും ഗായകനും ഒക്കെയായ പൃഥിരാജ് സുകുമാരൻ. സിനിമാ പാരമ്പര്യമുള്ള…

6 hours ago

അർജുനിൽ നിന്ന് ഒരിക്കലും താൻ ഇത് പ്രതീക്ഷിച്ചിരുന്നില്ല, അൻസിബ

ബിഗ് ബോസ് മലയാളം സീസൺ 6 ൽ പ്യുവർ സോൾ, ജന്റിൽ മാൻ ഇമേജ് ലഭിച്ചയാളാണ് അർജുൻ ശ്യാമ .…

6 hours ago

അത്തരം കഥാപാത്രങ്ങൾ മാത്രമാണ് തന്നെ തേടി വരുന്നത്, പാർവതി

മലയാള സിനിമയിലെ മികച്ച അഭിനേത്രിയാണ് പാർവതി തിരുവോത്ത്. ചുരുങ്ങിയ കാലത്തിനുള്ളിലാണ് അഭിനയ പ്രാധാന്യമുള്ള വേഷങ്ങൾ പാർവതിയെ തേടിയെത്തിയത്. എന്നാൽ ഇപ്പോൾ…

6 hours ago