ആശുപത്രിയില്‍ ചികിത്സയില്‍ കഴിയുന്ന നടനും രാഷ്ട്രീയ നേതാവുമായ വിജയ്കാന്തിനെ ആരോഗ്യനിലയെ കുറിച്ച് പ്രചരിക്കുന്ന റിപ്പോര്‍ട്ടുകള്‍ വ്യാജമാണെന്ന് കുടുംബം. താരത്തിന്റെ ആരോഗ്യനില അതീവ ഗുരുതരമാണെന്നുള്ള റിപ്പോര്‍ട്ടുകള്‍ തള്ളിയിരിക്കുകയാണ് താരത്തിന്റെ ഭാര്യ പ്രേമതലത. വിജയകാന്ത് ആരോഗ്യത്തോടെയിരിക്കുന്നെന്ന് ഭാര്യ അറിയിച്ചു. അഭ്യൂഹങ്ങള്‍ പ്രചരിപ്പിക്കരുതെന്നും ഇത്തരം പ്രചാരണങ്ങളില്‍ വീഴരുതെന്നും അവര്‍ എക്സില്‍ പങ്കുവച്ചു.
ക്യാപ്റ്റന്‍ ആരോഗ്യവാനായി ഇരിക്കുന്നു. പൂര്‍ണ്ണ ആരോഗ്യവനായി ക്യാപ്റ്റന്‍ ഉടന്‍ വീട്ടില്‍ തിരികെ എത്തും. നിങ്ങളെ കാണാനായി, പ്രേമലത എക്സില്‍ കുറിച്ചു. ഒപ്പം അദ്ദേഹത്തിനൊപ്പമുള്ള ചിത്രവും പങ്കുവച്ചു. ഇതോടെ ആരാധകര്‍ സന്തോഷത്തിലാണ്. ഇത്രയും വേഗത്തില്‍ സുഖം പ്രാപിക്കട്ടെ എന്ന് ആരാധകര്‍ പറയുന്നു.
കഴിഞ്ഞ മാസം 18ാം തീയതിയാണ് ശ്വാസകോശ സംബന്ധമായ പ്രശ്നങ്ങള്‍ അനുഭവപ്പെട്ടതിനെ തുടന്ന് വിജയകാന്തിനെ ചെന്നൈയിലെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചത്. ആരോഗ്യപ്രശ്നങ്ങളെ തുടര്‍ന്ന് ഏറെ നാളായി വീട്ടില്‍ വിശ്രമത്തിലായിരുന്നു താരം.
14 ദിവസംകൂടി ആശുപത്രിയില്‍ കഴിയണമെന്നാണ് അദ്ദേഹത്തെ ചികിത്സിക്കുന്ന സ്വകാര്യ ആശുപത്രി രണ്ടുദിവസം മുമ്പ് പുറത്തിറക്കിയ ബുള്ളറ്റിനില്‍ വ്യക്തമാക്കിയിരുന്നു. അദ്ദേഹം ആരോഗ്യം തിരിച്ചുപിടിക്കുകയാണെന്നും ബുള്ളറ്റിനിലുണ്ടായിരുന്നു.